അബുദാബി: ടി20 ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തിൽ അയർലന്‍റിനും ശ്രീലങ്കയ്‌ക്കും വിജയം. ഇന്ന് നടന്ന മത്സരത്തില്‍ അയര്‍ലന്‍റ് ബംഗ്ലാദേശിനെയും, ശ്രീലങ്ക പാപുവ ന്യൂ ഗ്വിനിയയേയുമാണ് തോല്‍പ്പിച്ചത്.
ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്‌ത അയര്‍ലന്‍റ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗ്ലാദേശ് 144 റണ്‍സിന് പുറത്തായി.
പാപുവ ന്യൂ ഗ്വിനിയയ്‌ക്കെതിരെ ആദ്യം ബാറ്റു ചെയ്‌ത ശ്രീലങ്ക നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. പാപുവ ന്യൂ ഗ്വിനിയയുടെ മറുപടി ഏഴ് വിക്കറ്റില്‍ 123 റണ്‍സില്‍ അവസാനിച്ചു.
also read: ഇന്ത്യ ശക്തരായ ടീം; ഭയരഹിതമായി കളിക്കണം; പാക് താരങ്ങളോട് മിയാന്‍ദാദ്
ഈ മാസം 17 മുതല്‍ നവംബര്‍ 14 വരെ ഒമാന്‍, ദുബായ് എന്നിവിടങ്ങളിലായാണ് ടി20 ലോകകപ്പ് നടക്കുക. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 23നാണ് സൂപ്പര്‍ 12 പോരാട്ടം നടക്കുക.