മുംബൈ : വനിത ട്വന്‍റി-20 ചലഞ്ചില്‍ വെലോസിറ്റി താരമായ സോനാവാണെയിലേക്കാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ. 23കാരിയുടെ വിചിത്രമായ ബോളിങ് ആക്ഷനാണ് അതിന് കാരണം. മുന്‍ സൗത്ത് ആഫ്രിക്കന്‍ ടെസ്റ്റ് താരം പോള്‍ ആഡംസിനോട് സാമ്യമുള്ള ബോളിങ് ആക്ഷനാണ് ഇത്.
-
Debut for 23 year old leg spinner from Maharashtra, Maya Sonawane#My11CircleWT20C#WomensT20Challenge2022 pic.twitter.com/IRylJ62EGx
— WomensCricCraze🏏( Womens T20 Challenge) (@WomensCricCraze) May 24, 2022 " class="align-text-top noRightClick twitterSection" data="
">Debut for 23 year old leg spinner from Maharashtra, Maya Sonawane#My11CircleWT20C#WomensT20Challenge2022 pic.twitter.com/IRylJ62EGx
— WomensCricCraze🏏( Womens T20 Challenge) (@WomensCricCraze) May 24, 2022Debut for 23 year old leg spinner from Maharashtra, Maya Sonawane#My11CircleWT20C#WomensT20Challenge2022 pic.twitter.com/IRylJ62EGx
— WomensCricCraze🏏( Womens T20 Challenge) (@WomensCricCraze) May 24, 2022
പന്ത് കയ്യില്‍ നിന്ന് റിലീസ് ചെയ്യുന്നതിന് മുന്‍പായി സോനാവാണെയുടെ തല പൂര്‍ണമായും താഴേക്ക് കുനിയുന്നു. ബാറ്റേഴ്‌സില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ ഇവിടെ സോനാവാണെയ്ക്ക് കഴിയുന്നതിനൊപ്പം ലൈനും ലെങ്തും കണ്ടെത്താന്‍ സാധിക്കുന്നുവെന്നതും ക്രിക്കറ്റ് ലോകത്തെ വിസ്‌മയിപ്പിക്കുന്നു. ചില ആരാധകർ ഈ ബോളിങ്ങിനെ മുൻ ദക്ഷിണാഫ്രിക്കൻ ബോളർ പോൾ ആഡംസിന്‍റേതുമായി താരതമ്യപ്പെടുത്തിയപ്പോൾ, ചിലർ ഐപിഎല്ലിൽ ഗുജറാത്ത് ലയൺസിന് വേണ്ടി കളിച്ച ഷിവിൽ കൗശിക്കിന്‍റെ ആക്ഷനുമായിട്ടാണ് സാമ്യപ്പെടുത്തിയത്.
-
Maya Sonawane turning heads with her action 🏏#MayaSonawane #PaulAdams #ShivilKaushik #WomensT20Challenge pic.twitter.com/n8l6oge7Br
— SportsTiger (@sportstigerapp) May 24, 2022 " class="align-text-top noRightClick twitterSection" data="
">Maya Sonawane turning heads with her action 🏏#MayaSonawane #PaulAdams #ShivilKaushik #WomensT20Challenge pic.twitter.com/n8l6oge7Br
— SportsTiger (@sportstigerapp) May 24, 2022Maya Sonawane turning heads with her action 🏏#MayaSonawane #PaulAdams #ShivilKaushik #WomensT20Challenge pic.twitter.com/n8l6oge7Br
— SportsTiger (@sportstigerapp) May 24, 2022
സൂപ്പര്‍നോവയ്‌ക്കെതിരെ വെലോസിറ്റിയുടെ മത്സരത്തില്‍ രണ്ട് ഓവര്‍ എറിഞ്ഞ സോനാവാണെ 19 റണ്‍സ് ആണ് വഴങ്ങിയത്. സൗത്ത് ആഫ്രിക്കയുടെ പോള്‍ ആഡംസും ആദ്യം ഈ ബോളിങ് ആക്ഷനുമായി ബാറ്റേഴ്‌സിനെ കുഴക്കിയിരുന്നു. എന്നാല്‍ വേരിയേഷനുകള്‍ കൊണ്ടുവരാന്‍ കഴിയാതിരുന്നതോടെ താരത്തിന് ബാറ്റേഴ്‌സിനെ വീഴ്ത്താന്‍ കഴിയാതായി.