ന്യൂഡല്‍ഹി: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ കേരളത്തിന് തോല്‍വിത്തുടക്കം. ആദ്യ മത്സരത്തില്‍ ഗുജറാത്തിനോടാണ് കേരളം ഒമ്പത് വിക്കറ്റിന്‍റെ കൂറ്റന്‍ തോല്‍വി വഴങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റുചെയ്യാനിറങ്ങിയ കേരളം നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഗുജറാത്ത് 15.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. സ്കോര്‍: കേരളം- 123/5(20), ഗുജറാത്ത് 126/1(15.3)
നായകന്‍ പ്രിയങ്ക് പാഞ്ചലിന്‍റെ മികച്ച പ്രകടനമാണ് ഗുജറാത്തിന് അനായാസ വിജയം സമ്മാനിച്ചത്. 46 പന്തില്‍ 66 റണ്‍സാണ് പാഞ്ചല്‍ അടിച്ചെടുത്തത്. 40 പന്തില്‍ പുറത്താവാതെ 50 റണ്‍സെടുത്ത എസ് ഡി ചൗഹാന്‍റെ പ്രകടനവും നിര്‍ണായകമായി.
ഏഴ് പന്തില്‍ ആറ് റണ്‍സെടുത്ത ഉര്‍വില്‍ പട്ടേല്‍ പുറത്താവാതെ നിന്നു. കേരളത്തിനായി ആസിഫ് കെഎമ്മാണ് വിക്കറ്റ് നേടിയത്. ജലജ് സക്‌സേന മൂന്ന് ഓവറില്‍ 34 റണ്‍സ് വഴങ്ങി.
also raed: ഇന്ത്യ- അഫ്‌ഗാന്‍ മത്സരത്തില്‍ ഒത്തുകളി ആരോപണം; രൂക്ഷ വിമർശനവുമായി പാക് ഇതിഹാസങ്ങള്‍
43 പന്തില്‍ 53 റണ്‍സെടുത്ത് പുറത്തവാതെ നിന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ പ്രകടനമാണ് കേരളത്തിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചെത്. റോബിന്‍ ഉത്തപ്പ (9), മുഹമ്മദ് അസറുദ്ദീന്‍ (13), സച്ചിന്‍ ബേബി (19), ഷറഫുദ്ദീന്‍ (3), വിഷ്ണു വിനോദ് (12) എന്നിങ്ങനെയാണ് പുറത്തായ താരങ്ങളുടെ സംഭാവന. റോജിത് കെജി (9) പുറത്താവാതെ നിന്നു.