ദുബായ് : ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഏറെ നാളായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ പ്രകടനത്തോടെ കരിയറിലെ ഏറ്റവും മികച്ച റേറ്റിങ് പോയിന്‍റ് സ്വന്തമാക്കാന്‍ സൂര്യയ്‌ക്ക് കഴിഞ്ഞിരുന്നു. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നുവെങ്കിലും 34 പന്തില്‍ 47 റൺസ് നേടിയ സൂര്യകുമാർ 910 പോയിന്‍റ് റേറ്റിങ്ങിലാണ് എത്തിയിരുന്നത്.
32കാരനായ താരത്തിന്‍റെ കരിയര്‍ ബെസ്റ്റാണിത്. എന്നാല്‍ ലഖ്‌നൗവില്‍ നടന്ന രണ്ടാം ടി20യില്‍ 31 പന്തില്‍ പുറത്താവാതെ 26 റൺസ് നേടിയപ്പോൾ രണ്ട് പോയിന്‍റ് താഴ്‌ന്ന സൂര്യ വീണ്ടും 908 റേറ്റിങ്ങിലേക്ക് മടങ്ങിയെത്തി. ഇന്ന് അഹമ്മദാബാദിൽ നടക്കുന്ന മൂന്നാം ടി20യിലൂടെ തന്‍റെ റേറ്റിങ് മെച്ചപ്പെടുത്താൻ സൂര്യയ്‌ക്ക് വീണ്ടും അവസരമുണ്ട്.
അതേസമയം പുരുഷ ടി20 ബാറ്റര്‍മാരുടെ റേറ്റിങ്ങില്‍ റെക്കോഡിട്ട ഇംഗ്ലണ്ട് ബാറ്റർ ഡേവിഡ് മലാനുമായി നിലവില്‍ മത്സരത്തിലാണ് സൂര്യ. 2020-ൽ 915 റേറ്റിങ് പോയിന്‍റ് നേടിയാണ് മലാന്‍ റെക്കോഡിട്ടത്. എക്കാലത്തേയും ഉയര്‍ന്ന രണ്ടാമത്തെ റേറ്റിങ്ങ് പോയിന്‍റായിരുന്നു സൂര്യ നേരത്തെ നേടിയത്.
കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ നടന്ന ടി 20 ലോകകപ്പിലെ മിന്നും പ്രകടനത്തോടെയാണ് സൂര്യകുമാര്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇതിന് പിന്നാലെ 2022ലെ ടി20 ക്രിക്കറ്റിലെ മികച്ച പുരുഷ താരമായും സൂര്യ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 836 റേറ്റിങ്ങുള്ള പാകിസ്ഥാന്‍റെ മുഹമ്മദ് റിസ്‌വാനാണ് റാങ്കിങ്ങില്‍ നിലവില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നത്.
ന്യൂസിലന്‍ഡിന്‍റെ ഡെവോൺ കോൺവേ (788 റേറ്റിങ്), പാക് നായകന്‍ ബാബര്‍ അസം (778 റേറ്റിങ്), ദക്ഷിണാഫ്രിക്കയുടെ എയ്‌ഡന്‍ മാര്‍ക്രം (748 റേറ്റിങ്) എന്നിവരാണ് മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്. അതേസമയം ഇന്ത്യയ്‌ക്ക് എതിരായ പ്രകടനത്തോടെ കിവീസ് ബാറ്റര്‍മാരായ ഫിൻ അലൻ, ഡാരിൽ മിച്ചൽ എന്നിവര്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്.
ALSO READ: Watch: പരിക്കേറ്റിട്ടും ഒറ്റക്കയ്യില്‍ ബാറ്റ് ചെയ്‌ത് ഹനുമ വിഹാരി; കയ്യടിച്ച് ക്രിക്കറ്റ് ലോകം
എട്ട് സ്ഥാനങ്ങൾ ഉയർന്ന ഫിൻ അലൻ 19ാമതെത്തിയപ്പോള്‍ ഡാരിൽ മിച്ചൽ ഒമ്പത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 29-ാം റാങ്കിലെത്തി. ബോളര്‍മാരുടെ പട്ടികയില്‍ രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന മിച്ചല്‍ സാന്‍റ്നര്‍ ഒമ്പതാം റാങ്കിലേക്ക് ഉയര്‍ന്നു.