ഹൈദരാബാദ്: ഐപിഎൽ 15-ാം സീസണ് മുന്നോടിയായി പുതിയ ജേഴ്‌സ് പുറത്തിറക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഓറഞ്ച് നിറത്തിന് കൂടുതൽ പ്രാധാന്യം നൽകിയാണ് പുതിയ ജേഴ്‌സി തയ്യാറാക്കിയിരിക്കുന്നത്. പഴയ ജേഴ്‌സിയിൽ നിന്ന് വ്യത്യസ്‌തമായി പൂർണമായും ഓറഞ്ച് കളർ പാന്‍റ്സാണ് ഇത്തവണ ഹൈദരാബാദ് അവതരിപ്പിച്ചിരിക്കുന്നത്.
-
Presenting our new jersey.
— SunRisers Hyderabad (@SunRisers) February 9, 2022 " class="align-text-top noRightClick twitterSection" data="
The #OrangeArmour for the #OrangeArmy 🧡#ReadyToRise #IPL pic.twitter.com/maWbAWA0pc
">Presenting our new jersey.
— SunRisers Hyderabad (@SunRisers) February 9, 2022
The #OrangeArmour for the #OrangeArmy 🧡#ReadyToRise #IPL pic.twitter.com/maWbAWA0pcPresenting our new jersey.
— SunRisers Hyderabad (@SunRisers) February 9, 2022
The #OrangeArmour for the #OrangeArmy 🧡#ReadyToRise #IPL pic.twitter.com/maWbAWA0pc
പുത്തൻ ജേഴ്‌സി പോലെത്തന്നെ പുത്തൻ മാറ്റങ്ങളുമായാണ് ഹൈദരാബാദ് ഇത്തവണ ഐപിഎല്ലിനെത്തുന്നത്. ഒരു കൂട്ടം ഇതിഹാസ താരങ്ങളാണ് സണ്‍റൈസേഴ്‌സിന്‍റെ പരിശീലകരായെത്തുന്നത്. മുൻ ഓസീസ് താരം ടോം മൂഡി മുഖ്യ പരിശീലകനാകുന്ന ടീമിൽ വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയാണ് ബാറ്റിങ് പരിശീലകനായെത്തുന്നത്.
ദക്ഷിണാഫ്രിക്കൻ ഇതിഹാസം ഡെയ്‌ൽ സ്റ്റെയ്ൻ പേസ് ബോളിങ് പരിശീലകനായെത്തുമ്പോൾ സ്‌പിൻ പരിശീലകനായി ശ്രീലങ്കൻ സ്‌പിൻ ഇതിഹാസം മുത്തയ്യ മുരളീധരാണ് എത്തുക. ഇന്ത്യൻ മുൻ താരം ഹേമന്ദ് ബദാനിയാണ് ഫീൽഡിങ് പരിശീലകൻ.
ALSO READ: അഹമ്മദാബാദ് ഐപിഎൽ ടീമിനെ 'ഗുജറാത്ത് ടൈറ്റൻസ്' എന്ന് വിളിക്കും
കെയ്‌ൻ വില്യംസണ്‍ (14 കോടി), അബ്‌ദുൾ സമദ് (4കോടി), ഉമ്രാൻ മാലിക് (4കോടി) എന്നിവരെയാണ് സണ്‍റൈസേഴ്‌സ് ഇത്തവണ നിലനിർത്തിയിരിക്കുന്നത്. ഒരു കാലത്ത് ടീമിന്‍റെ നട്ടെല്ലായിരുന്ന ഡേവിഡ് വാർണർ, സ്‌പിന്നർ റാഷിദ് ഖാൻ, പേസർ ഭുവനേശ്വർ കുമാർ എന്നിവരെ സണ്‍റൈസേഴ്‌സ് നിലനിർത്തിയിരുന്നില്ല.