ETV Bharat / sports

Sunil Gavaskar On Renaming India To Bharat : 'ഭാരത് ക്രിക്കറ്റ് ടീം എന്നാക്കുന്നതില്‍ പ്രശ്‌നമില്ല,പക്ഷേ' ; പ്രതികരിച്ച് സുനില്‍ ഗവാസ്‌കര്‍ - ഭാരത് ക്രിക്കറ്റ് ടീം

Sunil Gavaskar on Renaming India cricket team To Bharat cricket team ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പേരുമാറ്റുന്ന തീരുമാനം എടുക്കേണ്ടത് ഔദ്യോഗിക തലത്തിലെന്ന് സുനില്‍ ഗവാസ്‌കര്‍

Sunil Gavaskar Renaming India To Bharat  Sunil Gavaskar on Bharat cricket team  Bharat cricket team  Republic Of Bharat  Republic Of India  റിപ്പബ്ലിക് ഓഫ് ഇന്ത്യ  റിപ്പബ്ലിക് ഓഫ് ഭാരത്  സുനില്‍ ഗവാസ്‌കര്‍  വിരേന്ദര്‍ സെവാഗ്  India cricket team  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  ഭാരത് ക്രിക്കറ്റ് ടീം  ODI World Cup 2023
Sunil Gavaskar on Renaming India To Bharat
author img

By ETV Bharat Kerala Team

Published : Sep 6, 2023, 2:18 PM IST

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ താരം വിരേന്ദർ സെവാഗ് രംഗത്ത് എത്തിയത് ചര്‍ച്ചയായിരുന്നു (Virender Sehwag on Renaming India To Bharat). രാജ്യത്തിന്‍റെ പേര് 'റിപ്പബ്ലിക് ഓഫ് ഇന്ത്യ' (Republic Of India) എന്നതില്‍ നിന്ന് മാറ്റി 'റിപ്പബ്ലിക് ഓഫ് ഭാരത്' (Republic Of Bharat) എന്നാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ആരംഭിച്ചുവെന്ന അഭ്യൂഹങ്ങള്‍ ശക്തമായതിന് പിന്നാലെ സാമൂഹ്യമാധ്യമമായ എക്‌സിലായിരുന്നു വിരേന്ദര്‍ സെവാഗ് (Virender Sehwag) ഇന്ത്യന്‍ ടീമിന്‍റെ പേരുമാറ്റവുമായി ബന്ധപ്പെട്ടുള്ള അഭിപ്രായം പറഞ്ഞത്.

നടക്കാനിരിക്കുന്ന ലോകകപ്പില്‍ ടീമിന്‍റെ ജഴ്‌സിയില്‍ 'ഭാരത്' എന്നുണ്ടെന്ന് ബിസിസിഐയും ജയ്‌ ഷായും ഉറപ്പാക്കണമെന്നായിരുന്നു സെവാഗ് പറഞ്ഞിരുന്നത്. (Virender Sehwag urges BCCI to use Bharat on ODI World Cup 2023 jerseys instead of India). ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ (Sunil Gavaskar on Renaming India To Bharat ). തീരുമാനം എന്തുതന്നെ ആയാലും അത് ഔദ്യോഗികമായി തന്നെ എടുക്കണമെന്നാണ് സുനില്‍ ഗവാസ്‌കര്‍ (Sunil Gavaskar) പറയുന്നത്.

"യഥാർഥ പേര്, 'ഭാരത്' എന്നാണ്. എന്നാല്‍ ടീമിനെ 'ഭാരത് ക്രിക്കറ്റ് ടീം' എന്ന് വിളിക്കുന്നതിനുള്ള തീരുമാനം ഔദ്യോഗികമായി എടുക്കേണ്ടതാണ്. സർക്കാർ തലത്തിലും ബിസിസിഐ തലത്തിലുമാണ് അതിനുള്ള തീരുമാനം എടുക്കേണ്ടത്.

പലയിടങ്ങളിലും മാറ്റം സംഭവിച്ചിട്ടുണ്ട്. ബർമ്മയെ ഇപ്പോൾ മ്യാൻമർ എന്നാണ് വിളിക്കുന്നത്. അതിനാല്‍ തന്നെ രാജ്യത്തിന്‍റെ യഥാര്‍ഥ പേര് തിരികെ വരുന്നതില്‍ ഞാന്‍ യാതൊരു പ്രശ്‌നവും കാണുന്നില്ല. പക്ഷേ, അടിസ്ഥാനപരമായി, ക്രിക്കറ്റ് ടീമിന്‍റെ കാര്യത്തില്‍ മാത്രമല്ല, അത് എല്ലാത്തിലും വരേണ്ടതുണ്ട്' - സുനില്‍ ഗവാസ്‌കര്‍ (Sunil Gavaskar On Renaming India cricket team To Bharat cricket team) ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

നേരത്തെ, രാജ്യത്തിന്‍റെ പേരുമാറ്റവുമായി ബന്ധപ്പെട്ട് വ്യത്യസ്‌ത പോസ്റ്റുകള്‍ വിരേന്ദര്‍ സെവാഗ് എക്‌സില്‍ ഇട്ടിരുന്നു. നമ്മൾ ഭാരതീയരാണെന്നും 'ഇന്ത്യ' എന്നത് ബ്രിട്ടീഷുകാർ നൽകിയ പേരാണെന്നുമായിരുന്നു ക്രിക്കറ്റ് ടീമിന്‍റെ പേരുമാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റില്‍ സെവാഗ് പറഞ്ഞത്.

"നമ്മിൽ അഭിമാനം വളർത്തുന്ന ഒന്നായിരിക്കണം ഒരു പേര് എന്നാണ് ഞാൻ എപ്പോഴും വിശ്വസിക്കുന്നത്. നമ്മൾ ഭാരതീയരാണ്, ബ്രിട്ടീഷുകാർ നൽകിയ പേരാണ് ഇന്ത്യ എന്നത്. 'ഭാരത്' എന്ന നമ്മുടെ യഥാർഥ പേര് ഔദ്യോഗികമായി തിരികെ ലഭിക്കുന്നതിനായി ഏറെ കാലതാമസമുണ്ടായി.

ALSO READ: Virender Sehwag on Renaming India To Bharat : 'നമ്മൾ ഭാരതീയര്‍, ഇന്ത്യ ബ്രിട്ടീഷുകാർ നൽകിയത്' ; പേരുമാറ്റത്തെ പിന്തുണച്ച് സെവാഗ്

നമ്മുടെ കളിക്കാരുടെ നെഞ്ചില്‍ ഈ ലോകകപ്പില്‍ ഭാരത് എന്നുണ്ടാവണമെന്ന് ഉറപ്പാക്കാന്‍ ബിസിസിഐ, ജയ്‌ ഷാ എന്നിവരോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു"- എന്നായിരുന്നു ആദ്യ പോസ്റ്റില്‍ വിരേന്ദർ സെവാഗ് എഴുതിയത്. മ്യാന്മാറും നെതർലൻഡ്‌സും തങ്ങളുടെ പേര് മാറ്റിയതാണെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു താരത്തിന്‍റെ രണ്ടാമത്തെ പോസ്റ്റ്.

ALSO READ: Gautam Gambhir On India Winning ODI World Cup 'പാകിസ്ഥാനെ തോല്‍പ്പിച്ചാല്‍ മാത്രം പോര'; ലോകകപ്പില്‍ കിരീടം നേടണമെന്ന് ഗൗതം ഗംഭീര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.