ETV Bharat / sports

ടീം ഇന്ത്യയില്‍ തുടരാൻ ഇത് പോര... പ്രസിദ്ധിന് ഉപദേശവുമായി ഗവാസ്‌കർ - സുനില്‍ ഗവാസ്‌കര്‍

Sunil Gavaskar on Prasidh Krishna bowling: ഇന്ത്യന്‍ ടീമില്‍ തുടരണമെങ്കില്‍ പ്രസിദ്ധ് കൃഷ്‌ണ തന്‍റെ ബോളിങ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് സുനില്‍ ഗവാസ്‌കര്‍.

sunil gavaskar  prasidh krishna  സുനില്‍ ഗവാസ്‌കര്‍  പ്രസിദ്ധ് കൃഷ്‌ണ
sunil gavaskar on prasidh krishna bowling
author img

By ETV Bharat Kerala Team

Published : Jan 9, 2024, 7:51 PM IST

മുംബൈ: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ (India vs South Africa) പര്യടനത്തിനിടെ ടെസ്റ്റ് ഫോര്‍മാറ്റിലും അരങ്ങേറ്റം നടത്താന്‍ യുവ പേസര്‍ പ്രസിദ്ധ് കൃഷ്‌ണയ്‌ക്ക് (Prasidh Krishna) കഴിഞ്ഞിരുന്നു. പരമ്പരയിലെ രണ്ട് മത്സരങ്ങളിലും അവസരം ലഭിച്ചുവെങ്കിലും തന്‍റെ മികച്ച പ്രകടനം നടത്താന്‍ 27-കാരനായ താരത്തിന് കഴിഞ്ഞിരുന്നില്ല. പേസര്‍മാരെ അകമഴിഞ്ഞ് പിന്തുണച്ച പിച്ചുകളിലായിരുന്നു രണ്ട് മത്സരങ്ങളും നടന്നത്.

എന്നാല്‍ 65.00 ശരാശരിയില്‍ വെറും രണ്ട് വിക്കറ്റുകള്‍ മാത്രമാണ് പ്രസിദ്ധിന് നേടാന്‍ കഴിഞ്ഞത്. സെഞ്ചൂറയനില്‍ തന്‍റെ അരങ്ങേറ്റ മത്സരം കഴിച്ച താരം ഏറെ റണ്‍സ് വഴങ്ങുകയും ചെയ്‌തിരുന്നു. കേപ്‌ടൗണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ താരതമ്യേന കുറഞ്ഞ ഓവറുകളാണ് പ്രസിദ്ധിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നല്‍കിയത്.

ALSO READ: 'റാം സിയ റാം', സ്റ്റേഡിയത്തില്‍ ആദിപുരുഷിലെ പാട്ട് വെയ്‌ക്കാനുള്ള കാരണം പറഞ്ഞ് കേശവ് മഹാരാജ്

ഇതിന് പിന്നാലെ പ്രസിദ്ധിന് ഒരു കനപ്പെട്ട ഉപദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ക്രിക്കറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് തുടരണമെങ്കിൽ പ്രസിദ്ധ് ഒരുപാട് മെച്ചപ്പെടേണ്ടതുണ്ട്. ഇതിനായി മുതിർന്ന കളിക്കാരിൽ നിന്നും പരിശീലകരിൽ നിന്നും താരം ഉപദേശം തേടേണ്ടതുണ്ടെന്നുമാണ് ഗവാസ്‌കര്‍ പറഞ്ഞിരിക്കുന്നത്. (Sunil Gavaskar on Prasidh Krishna bowling). ഇതു സംബന്ധിച്ച് ഗവാസ്‌കറുടെ വാക്കുകള്‍ ഇങ്ങനെ...

"ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ ഇന്ത്യയുടെ ബോളിങ്ങിലെ ദുർബലമായ കണ്ണിയായിരുന്നു പ്രസിദ്ധ് കൃഷ്‌ണ. വേഗത്തില്‍ പന്തെറിഞ്ഞെങ്കിലും വിക്കറ്റുകള്‍ വീഴ്‌ത്താനായിരുന്നില്ല. ആദ്യ ടെസ്റ്റില്‍ ഏറെ റണ്‍സ് വഴങ്ങുകയും ചെയ്‌തു. അവന് കാര്യമായ അനുഭവ പരിചയമില്ല എന്നത് വസ്‌തുതയാണ്.

ALSO READ: 'അയാൾ ഹാര്‍ദികും സ്‌റ്റോക്‌സുമല്ല, ആരാധകര്‍ ഒരു പൊടിക്ക് അടങ്ങണം': സല്‍മാൻ ബട്ട്

കൂടുതൽ മത്സരങ്ങൾ കളിച്ചതിന് ശേഷം അവന്‍ മെച്ചപ്പെട്ടേക്കാം. പക്ഷെ, പ്രസിദ്ധ് കൃഷ്‌ണ തന്‍റെ ബോളിങ്ങിനെപ്പറ്റി ചിന്തിക്കേണ്ടതുണ്ട്. അവന്‍ ബോളിങ് കോച്ചിനോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയേണ്ടതുണ്ട്.

നിലവില്‍ ഇന്ത്യന്‍ പേസ് യൂണിറ്റിനെ നയിക്കുന്ന ജസ്‌പ്രീത് ബുംറയോടും അവന്‍ സംസാരിക്കേണ്ടതുണ്ട്. ഈ പരമ്പര അവസാനിച്ചുകഴിഞ്ഞു. എന്നാല്‍ ഇന്ത്യയ്‌ക്കായി ഇനിയും കളിക്കണമെങ്കില്‍ മുതിര്‍ന്നയാളുകളുകളില്‍ നിന്നും അവന്‍ ഏറെകാര്യങ്ങള്‍ ചോദിച്ച് പഠിക്കേണ്ടതുണ്ട്"-സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ALSO READ: രോഹിത്തിന്‍റെ 'പൊട്ടിത്തെറി' വെറുതെയായില്ല; കേപ്‌ടൗണിലെ പിച്ചിന് ഒടുവില്‍ മാര്‍ക്കിട്ട് ഐസിസി

ഐപിഎല്ലില്‍ നേരത്തെ എറിഞ്ഞതിനേക്കാള്‍ കുറഞ്ഞ വേഗത്തിലായിരുന്നു ആദ്യ ടെസ്റ്റില്‍ 27-കാരന്‍ പന്തെറിഞ്ഞതെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. "ആദ്യ ടെസ്റ്റിൽ പ്രസിദ്ധ് കൃഷ്‌ണ പരിഭ്രാന്തനായിരുന്നുവെന്ന് എനിക്ക് തോന്നി. അവന്‍റെ ബൗൺസറിന് വേണ്ടത്ര ഫോഴ്‌സില്ലായിരുന്നു. ഐപിഎല്ലിൽ നമ്മൾ കണ്ടതിനേക്കാൾ 5-10 കിലോമീറ്റർ കുറഞ്ഞ വേഗതയിലായിരുന്നു അവന്‍ പന്തെറിഞ്ഞത്. ബാറ്റർമാർ ആഗ്രഹിച്ച ലെങ്ത്തിലായിരുന്നു അവന്‍റെ പന്തുകള്‍"- ഗവാസ്‌കര്‍ പറഞ്ഞു നിര്‍ത്തി.

ALSO READ: പരിക്ക് മാറുന്നു, ഇംഗ്ലീഷ് ടെസ്റ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നുവെന്ന് ഷമി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.