ETV Bharat / sports

'ഇത് സുവർണാവസരം, വിവേകത്തോടെ കളിച്ചാല്‍ ഇതുവരെ ആർക്കും നേടാനാകാത്തത് സ്വന്തമാക്കാം'... ഗവാസ്‌കർ പറയുന്നു - Records for India vs South Africa in Test matches

Sunil Gavaskar on India vs South Africa Test: ദക്ഷിണാഫ്രിക്കയില്‍ ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ രോഹിത് ശര്‍മയ്‌ക്കും സംഘത്തിനും മുന്നിലുള്ളത് സുവര്‍ണാവസരമെന്ന് സുനില്‍ ഗവാസ്‌കര്‍.

Sunil Gavaskar on India vs South Africa Test  Rohit Sharma  India vs South Africa  Ind vs SA test schedule  സുനില്‍ ഗവാസ്‌കര്‍  ഇന്ത്യ vs ദക്ഷിണാഫ്രിക്ക  ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടെസ്റ്റ്  ഇന്ത്യന്‍ ടെസ്റ്റ് ടീം സുനില്‍ ഗവാസ്‌കര്‍  Records for India vs South Africa in Test matches  രോഹിത് ശര്‍മ
Sunil Gavaskar on India vs South Africa Test Rohit Sharma
author img

By ETV Bharat Kerala Team

Published : Dec 18, 2023, 4:50 PM IST

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ ചരിത്ര വിജയമാണ് ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നത്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യ ഇതുവരെ എട്ട് ടെസ്റ്റ് പരമ്പരകൾ കളിച്ചിട്ടുണ്ടെങ്കിലും അതിലൊന്നും തന്നെ വിജയിക്കാന്‍ ടീമിന് കഴിഞ്ഞിട്ടില്ല. എട്ടില്‍ ഏഴ്‌ പരമ്പകളിലും തോല്‍വി വഴങ്ങിയപ്പോള്‍ ഒരു പരമ്പര സമനിലയിൽ അവസാനിക്കുകയായിരുന്നു. (Records for India vs South Africa in Test matches).

ഇക്കുറി ഈ നാണക്കേട് ഒഴിവാക്കി ചരിത്രം തിരുത്തി എഴുതാനാണ് രോഹിത് ശര്‍മയുടെ (Rohit Sharma) നേതൃത്വത്തില്‍ ഇന്ത്യ ഇറങ്ങുന്നത്. ഇപ്പോഴിതാ പ്രോട്ടീസിനെതിരെ അവരുടെ മണ്ണില്‍ പരമ്പര നേടാന്‍ ഇന്ത്യയ്‌ക്ക് മുന്നിലുള്ളത് സുവര്‍ണാവസരമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇതിഹാസ താരം സുനിൽ ഗവാസ്‌കർ. (Sunil Gavaskar on India vs South Africa Test).

ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തില്‍ സംസാരിക്കവെ ഗവാസ്‌കറിന്‍റെ ഇതു സംബന്ധിച്ച വാക്കുകള്‍ ഇങ്ങിനെ...."തങ്ങളുടെ ഏറ്റവും മികച്ച രണ്ട് ബോളര്‍മാരില്ലാതെയാണ് ദക്ഷിണാഫ്രിക്ക കളിക്കാനിറങ്ങുന്നത്. പ്രോട്ടീസ് നിരയിയില്‍ ആൻറിച്ച് നോര്‍ട്‌ജെയും കഗിസോ റബാഡയുമില്ല. ഇതു അർത്ഥമാക്കുന്നത്, ഇന്ത്യൻ ബാറ്റിങ്‌ നിര വിവേകത്തോടെ കളിച്ചാൽ, അധികം പ്രശ്‌നങ്ങളില്ലാതെ തന്നെ അവര്‍ക്ക് 400, അല്ലെങ്കില്‍ അതിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയുമെന്നാണ്.

ചുകന്ന പന്തിന് തിളക്കവും ബൗണ്‍സും ഉള്ളപ്പോള്‍ കളിക്കുന്നത് ഒരല്‍പം പ്രയാസമായിരിക്കും. ടെസ്റ്റ് ക്രിക്കറ്റിന്‍റെ കാര്യം ഇതാണ്. അതുകൊണ്ടാണ് ഒരു മത്സരത്തിന് അഞ്ച് ദിവസത്തെ സമയം ലഭിച്ചത്. അതിനാല്‍ തന്നെ ഇന്ത്യ നന്നായി ബാറ്റ് ചെയ്യേണ്ടതുണ്ട്. വലിയ സ്‌കോറുകള്‍ നേടാന്‍ കഴിഞ്ഞാല്‍ രണ്ട് ഇന്നിങ്‌സിലും ദക്ഷിണാഫ്രിക്കൻ ബാറ്റര്‍മാരെ വീഴ്ത്താൻ ബോളർമാർക്ക് മതിയായ അവസരം ലഭിക്കും"- സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

2018-ല്‍ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്‍റെ ലൈനപ്പ് ഏറെ മികച്ചതായിരുന്നു. അന്ന് ടീം പരമ്പര നേടുമെന്ന് താന്‍ കരുതിയിരുന്നതായും ഗവാസ്‌കർ കൂട്ടിച്ചേര്‍ത്തു. അന്ന് വിരാട് കോലിയുടെ നേതൃത്വത്തില്‍ കളിച്ച ഇന്ത്യ ദക്ഷിണാഫ്രിക്കയോട് 1-2നായിരുന്നു പരമ്പര കൈവിട്ടത്.

ആദ്യ മത്സരം ജയിക്കാന്‍ സന്ദര്‍ശകര്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള രണ്ട് ടെസ്റ്റുകളും പിടിച്ച് പ്രോട്ടീസ് പരമ്പര തൂക്കി. അതേസമയം സെഞ്ചൂറിയനില്‍ ഡിസംബര്‍ 26-നാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്‌ക്ക് തുടക്കമാവുക. തുടര്‍ന്ന് ജനുവരി 3 മുതല്‍ 7 വരെ കേപ്‌ടൗണിലാണ് രണ്ടാം ടെസ്റ്റ് നടക്കുക. (Ind vs SA test schedule).

ALSO READ: സൂര്യ, ബുംറ, ഒടിവിലിതാ ചാഹലും...അണയാതെ ആരാധക രോഷം...രോഹിതിനൊപ്പമെന്ന് വ്യക്തമാക്കി കൂടുതല്‍ പേർ

ഇന്ത്യ ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, ശ്രേയസ് അയ്യർ, റുതുരാജ് ഗെയ്‌ക്‌വാദ്, കെഎസ് ഭരത് , കെ എൽ രാഹുൽ , രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുംറ (വിസി), പ്രസിദ്ധ് കൃഷ്‌ണ. (India Test squad for South Africa test)

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.