മുംബൈ : ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ (South Africa vs India boxing day test) ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയ്‌ക്ക് മോശം തുടക്കമാണ് ലഭിച്ചത്. സെഞ്ചൂറിയനില്‍ പ്രോട്ടീസ് പേസര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. ഇപ്പോഴിതാ ഇന്ത്യയുടെ ഈ ഞെട്ടിക്കുന്ന ബാറ്റിങ് തകർച്ചയോട് പ്രതികരിച്ചിരിക്കുകയാണ് മുന്‍ താരം സുനില്‍ ഗവാസ്‌കര്‍ (Sunil Gavaskar reacts to batting collapse vs South Africa).
സന്ദര്‍ശകരുടെ പ്ലെയിങ് ഇലവനില്‍ അജിങ്ക്യ രഹാനെയുടെ അഭാവം നിഴലിക്കുന്നുണ്ടെന്നും സെഞ്ചൂറിയനില്‍ താരം ഇറങ്ങിയിരുന്നുവെങ്കില്‍ ഒരുപക്ഷേ, ഇന്ത്യന്‍ സ്‌കോര്‍ മറ്റൊന്നാകുമായിരുന്നു എന്നുമാണ് 74-കാരന്‍ പറയുന്നത്. (Sunil Gavaskar on Ajinkya Rahane's absence). 2018/19-ല്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ പര്യടനത്തിന് എത്തിയപ്പോള്‍ ജോഹന്നാസ്ബർഗിലെ അജിങ്ക്യ രഹാനെയുടെ പ്രകടനത്തെ ഗവാസ്‌കര്‍ ഓര്‍ക്കുകയും ചെയ്‌തു.
മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് കളികളില്‍ രഹാനെയ്‌ക്ക് പുറത്തിരിക്കേണ്ടി വന്നിരുന്നു. ഒടുവില്‍ ജോഹന്നാസ്‌ബെര്‍ഗിലെ അവസാന ടെസ്റ്റിലാണ് താരത്തിന് അവസരം ലഭിച്ചത്. ഏറെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ 48 റണ്‍സ് നേടിയ താരത്തിന്‍റെ മികവില്‍ അന്ന് കളിപിടിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു.
സെഞ്ചൂറിയനില്‍ രഹാനെയുടെ അഭാവത്തെക്കുറിച്ച് സുനില്‍ ഗവാസ്‌കറുടെ വാക്കുകള്‍ ഇങ്ങനെ".അഞ്ച് വര്‍ഷം മുമ്പ് ജോഹന്നാസ്‌ബെര്‍ഗിലെ പിച്ചിനെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നുണ്ടായിരുന്നു. ഞാന്‍ അവിടെ ഉണ്ടായിരുന്നു. ബാറ്റിങ് ഏറെ പ്രയാസകമായിരുന്ന പിച്ചായിരുന്നു അത്.
![Sunil Gavaskar on Ajinkya Rahane Sunil Gavaskar on India batting collapse vs SA Gavaskar on Ajinkya Rahane absence in Centurion South Africa vs India boxing day test ഇന്ത്യ vs ദക്ഷിണാഫ്രിക്ക അജിങ്ക്യ രഹാനെ സുനില്‍ ഗവാസ്‌കര്‍ ഗവാസ്‌കര്‍ അജിങ്ക്യ രഹാനെ Ajinkya rahane last match](https://etvbharatimages.akamaized.net/etvbharat/prod-images/27-12-2023/20365977_ajinkya_rahane.jpg)
പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലേക്കും അജിങ്ക്യ രഹാനെ തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ജോഹന്നാസ്‌ബെര്‍ഗിലെ ആ മത്സരത്തില്‍ അവന്‍ പ്ലെയിങ് ഇലവനിലേക്ക് എത്തി. പിന്നീട് ചെറിയ മാര്‍ജിനില്‍ തോല്‍വി വഴങ്ങേണ്ടി വന്ന ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യന്‍ നിരയില്‍ എന്തിന്‍റെ കുറവായിരുന്നു ഉണ്ടായിരുന്നതെന്ന് അവന്‍ കാണിച്ച് തരികയും ചെയ്‌തു.
വിദേശ പിച്ചുകളിലെ രഹാനെയുടെ അനുഭവ സമ്പത്ത് വളരെ വലുതാണ്. വിദേശത്ത് രഹാനെ വളരെ മികച്ച കളിക്കാരനാണ്. സെഞ്ചൂറിയനില്‍ അവന്‍ ഇറങ്ങിയിരുന്നുവെങ്കില്‍ ഇപ്പോഴത്തെ കഥ തികച്ചും വ്യത്യസ്തമാകുമായിരുന്നു" - സുനില്‍ ഗവാസ്‌കര്‍ പറഞ്ഞുനിര്‍ത്തി.
അതേസമയം കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് രഹാനെ ഇന്ത്യയ്‌ക്കായി അവസാനമായി കളിച്ചത്. മോശം പ്രകടനത്തെ തുടര്‍ന്ന് ഒരു ഘട്ടത്തില്‍ ടീമില്‍ നിന്നും പുറത്താക്കപ്പെട്ട താരം 18 മാസത്തെ ഇടവേളയ്‌ക്ക് ശേഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് ഇന്ത്യയ്‌ക്കായി വീണ്ടും കളിക്കാന്‍ ഇറങ്ങിയത്. മത്സരത്തില്‍ ഇന്ത്യ ദയനീയ തോല്‍വി വഴങ്ങിയെങ്കിലും 35-കാരനായ രഹാനെയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.
ALSO READ: പഴയ രാഹുലല്ലിത്, ഈ രാഹുല്‍ തീര്‍ത്തും വ്യത്യസ്‌തന്‍; പുകഴ്‌ത്തി സുനില്‍ ഗവാസ്‌കര്‍
ഇതോടെ, പിന്നാലെ നടന്ന വിന്‍ഡീസ് പര്യടനത്തില്‍ വൈസ് ക്യാപ്റ്റനായാണ് രഹാനെ ടീമിലെത്തിയത്. എന്നാല്‍ വിന്‍ഡീസിനെതിരെ ഇന്ത്യ തിളങ്ങിയപ്പോള്‍ രഹാനെ തീര്‍ത്തും നിറം മങ്ങി. രണ്ട് ഇന്നിങ്‌സുകളില്‍ നിന്നായി വെറും 11 റണ്‍സ് മാത്രമായിരുന്നു താരത്തിന്‍റെ സമ്പാദ്യം. (Aajinkya rahane last match score).