എഡ്‌ജ്ബാസ്റ്റണ്‍: 2007ലെ ആദ്യ ട്വന്‍റി 20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ഒരോവറിൽ ആറ് സിക്‌സറുകൾ പറത്തിയ യുവരാജ് സിങ്. അന്ന് യുവതാരമായ ബ്രോഡാണ് യുവരാജിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞതെങ്കിൽ ഇന്ന് ഇംഗ്ലണ്ടിന്‍റെ സീനിയര്‍ ടീമിലെ പരിചയസമ്പന്നനായ ബോളറായ സാഹചര്യത്തിലാണ് ബ്രോഡ്, ജസ്പ്രീത് ബുമ്രയുടെ ബാറ്റിങ് കരുത്തിന് മുന്നിൽ നിഷ്‌പ്രഭനായത്. ബ്രോഡിന്‍റെ ഒരോവറില്‍ 35 റണ്‍സ് അടിച്ചെടുത്ത ബുമ്ര ടെസ്റ്റ് മത്സരത്തിലെ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡാണ് നേടിയത്.
-
Let's watch Yuvraj Singh's 6 sixes in 6 balls against Stuart Broad. ❤️#ENGvIND
— hira kumar (@hira_uv) July 2, 2022 " class="align-text-top noRightClick twitterSection" data="
#Bumrah Yuvi @YUVSTRONG12 pic.twitter.com/Tdq6pTGTgV
">Let's watch Yuvraj Singh's 6 sixes in 6 balls against Stuart Broad. ❤️#ENGvIND
— hira kumar (@hira_uv) July 2, 2022
#Bumrah Yuvi @YUVSTRONG12 pic.twitter.com/Tdq6pTGTgVLet's watch Yuvraj Singh's 6 sixes in 6 balls against Stuart Broad. ❤️#ENGvIND
— hira kumar (@hira_uv) July 2, 2022
#Bumrah Yuvi @YUVSTRONG12 pic.twitter.com/Tdq6pTGTgV
2007ലെ ആദ്യ ട്വന്‍റി20 ലോകകപ്പിൽ ആന്‍ഡ്രൂ ഫ്ലിന്‍റോഫിന്‍റെ പ്രകോപനമാണ് ബ്രോഡിനെതിരെ തലങ്ങും വിലങ്ങും ആറ് സിക്‌സറുകൾ പറത്തുന്നതിലേക്ക് യുവിയെ നയിച്ചത്. ഇന്നത്തെ മത്സരത്തിൽ വളരെ സമാധാനമായി ബാറ്റ് വീശിയ ബുമ്രയാണ് ബ്രോഡിന് മറ്റൊരു നാണക്കേട് സമ്മാനിച്ചത്. ടെസ്റ്റില്‍ 550 വിക്കറ്റ് നേട്ടം തികക്കുന്ന മൂന്നാമത്തെ പേസറെ ചരിത്ര നേട്ടം സ്വന്തമാക്കിയ മത്സരത്തില്‍ തന്നെയാണ് ബ്രോഡിന് ഈ നാണക്കേടും സ്വന്തമായത്.
ഇതോടെ ടെസ്റ്റിലും ടി20യിലും ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളറെന്ന റെക്കോഡ് ബ്രോഡിന്‍റെ പേരിലായി. ദക്ഷിണാഫ്രിക്കയുടെ റോബിന്‍ പീറ്റേഴ്‌സണെതിരെ ഒരോവറില്‍ 28 റണ്‍സടിച്ചിരുന്ന വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ റെക്കോഡാണ് ബുമ്ര ഇന്ന് സ്വന്തം പേരിലാക്കിയത്.
യുവരാജിന്‍റെ ആറ് സിക്‌സറികളിൽ നിന്നും വ്യത്യസ്‌തമായിരുന്നു ബുമ്രറയുടെ റൺവേട്ട. ആദ്യ പന്തില്‍ തന്നെ ബുമ്ര ബൗണ്ടറി നേടി. രണ്ടാം പന്ത് ബൗൺസറായതോടെ വൈഡുള്‍പ്പെടെ കിട്ടയത് അഞ്ച് റൺസ്. നോബാളായ മൂന്നാം പന്തിൽ സിക്‌സ് നേടിയ ബുമ്ര പിന്നിടുള്ള മൂന്ന് പന്തുകൾ ബൗണ്ടറി കടത്തി. പിന്നീടൊരു സിക്‌സും. അവസാന പന്തില്‍ ഒരു റണ്‍സുമടക്കമാണ് 35 റൺസിലെത്തിയത്.