ലഖ്‌നൗ : ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ സ്പിന്‍ ഓള്‍ റൗണ്ടര്‍ ദീപക് ഹൂഡ അരങ്ങേറ്റം നടത്തും. മലയാളി താരം സഞ്ജു സാംസണ്‍ ബാറ്ററായി ടീമില്‍ ഇടം നേടി.
രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവര്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. സൂര്യകുമാര്‍ യാദവ്, ദീപക് ചഹാര്‍ എന്നിവര്‍ക്ക് പിന്നാലെ പരിക്കേറ്റ റിതുരാജ് ഗെയ്ക്‌വാദ് ടീമില്‍ നിന്നും പുറത്തായി.
-
Sri Lanka have won the toss and they will bowl first in the 1st T20I.
— BCCI (@BCCI) February 24, 2022 " class="align-text-top noRightClick twitterSection" data="
A look at our Playing XI for the game.
Live - https://t.co/RpSRuIlfLe #INDvSL @Paytm pic.twitter.com/2o5iyU3WeK
">Sri Lanka have won the toss and they will bowl first in the 1st T20I.
— BCCI (@BCCI) February 24, 2022
A look at our Playing XI for the game.
Live - https://t.co/RpSRuIlfLe #INDvSL @Paytm pic.twitter.com/2o5iyU3WeKSri Lanka have won the toss and they will bowl first in the 1st T20I.
— BCCI (@BCCI) February 24, 2022
A look at our Playing XI for the game.
Live - https://t.co/RpSRuIlfLe #INDvSL @Paytm pic.twitter.com/2o5iyU3WeK
താരത്തിന്‍റെ കൈക്കുഴയ്ക്ക് പരിക്കേറ്റതാണ് തിരിച്ചടിയായത്. വിരാട് കോലി, റിഷഭ് പന്ത് എന്നിവര്‍ക്ക് നേരത്തെ ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു.
അതേസമയം ഓസ്ട്രേലിയന്‍ പരമ്പരയിലെ അവസാന ടി20ക്കിറങ്ങിയ ടീമില്‍ രണ്ട് മാറ്റങ്ങളാണ് ലങ്കയ്‌ക്കുള്ളത്. ദിനേശ് ചണ്ടിമലും ജെഫ്രി വാന്‍ഡെര്‍സേയും ലങ്കന്‍ ടീമില്‍ ഇടം നേടി. കുശാല്‍ മെന്‍ഡിസിനും മഹീഷ് തീക്ഷണയ്‌ക്കും പകരമാണ് ഇരുവരും ടീമിലെത്തിയത്.