ETV Bharat / sports

Sri Lanka VS Netherlands Toss Report | നെതർലൻഡ്‌സിന് ബാറ്റിങ്; രണ്ട് മാറ്റങ്ങളുമായി ശ്രീലങ്ക - Cricket World Cup 2023

Sri Lanka VS Netherlands Toss | ടോസ് നേടിയ നെതർലൻഡ്‌സ് നായകന്‍ സ്‌കോട്ട് എഡ്വേർഡ്‌സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

Toss  Netherlands won the toss  Sri Lanka VS Netherlands Toss Report  Sri Lanka VS Netherlands  ശ്രീലങ്ക vs നെതർലൻഡ്‌സ്  Cricket World Cup 2023  ഏകദിന ലോകകപ്പ്
Sri Lanka VS Netherlands Toss Report
author img

By ETV Bharat Kerala Team

Published : Oct 21, 2023, 10:32 AM IST

ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ നെതർലൻഡ്‌സിന് ബാറ്റിങ്. ടോസ് നേടിയ നെതർലൻഡ്‌സ് നായകന്‍ സ്‌കോട്ട് എഡ്വേർഡ്‌സ് ശ്രീലങ്കയെ ഫീൽഡിങ്ങിന് അയക്കുകയായിരുന്നു (Sri Lanka VS Netherlands Toss Report). കഴിഞ്ഞ മത്സരത്തിൽ നിന്ന് രണ്ട് മാറ്റങ്ങളുമായിട്ടാണ് ശ്രീലങ്കൻ ടീം ഇന്നിറങ്ങുന്നത്.

ലഹിരു കുമാര, ദുനിത് വെല്ലലഗെ എന്നിവർക്ക് പകരം ദുഷൻ ഹേമന്ത, കസുൻ രജിത എന്നിവർ ആദ്യ ഇലവനിൽ ഇടംപിടിച്ചു. ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച ടീമിൽ നിന്ന് മാറ്റങ്ങളില്ലാതെയാണ് നെതർലൻഡ്‌സ് ടീം ഇന്നിറങ്ങുന്നത്.

നെതർലൻഡ്‌സ് (പ്ലേയിങ് ഇലവൻ): വിക്രംജിത് സിങ്, മാക്‌സ് ഒഡൗഡ്, കോളിൻ അക്കർമാൻ, ബാസ് ഡി ലീഡ്, സിബ്രാൻഡ് ഏംഗൽബ്രെച്ച്‌, തേജ നിദാമാനുരു, സ്‌കോട്ട് എഡ്വേർഡ്‌സ് ( ക്യാപ്‌റ്റൻ, വിക്കറ്റ് കീപ്പർ), ലോഗൻ വാൻ ബീക്ക്, റോലോഫ് വാൻ ഡെർ മെർവെ, ആര്യൻ ദത്ത്, പോൾ വാൻ മീകെരെൻ.

ശ്രീലങ്ക (പ്ലേയിങ് ഇലവൻ): പാതും നിസ്സങ്ക, കുശാല്‍ പെരേര, കുസൽ മെൻഡിസ്(ക്യാപ്‌റ്റൻ, വിക്കറ്റ് കീപ്പർ), സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, ദുഷൻ ഹേമന്ത, ചാമിക കരുണരത്‌നെ, മഹീഷ് തീക്ഷണ, കസുൻ രജിത, ദിൽഷൻ മധുശങ്ക.

കരുത്തരായ ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ച വമ്പുമായാണ് നെതർലൻഡ്‌സ് എത്തുന്നതെങ്കിൽ ആദ്യ ജയം ലക്ഷ്യമിട്ടാണ് ശ്രീലങ്ക ഇന്നിറങ്ങുന്നത് (Sri Lanka VS Netherlands). മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയ്‌ക്ക് ഈ മത്സരം നിര്‍ണായകമാണ്. ലോകകപ്പിലെ പ്രാഥമിക ഘട്ടം നാലാം റൗണ്ടിന്‍റെ അവസാനത്തിലേക്ക് അടുക്കുമ്പോൾ ഒരു ജയം പോലും നേടാനാകാത്ത ഏക ടീം ശ്രീലങ്കയാണ്. കളിച്ച മൂന്നിലും അവർ തോൽവി വഴങ്ങി.

നേർക്കുനേർ പോരാട്ടം: നെതർലൻഡ്‌സും ശ്രീലങ്കയും ഏകദിന മത്സരത്തിൽ അഞ്ച് തവണ പരസ്പരം ഏറ്റുമുട്ടിയത്. അഞ്ച് മത്സരങ്ങളിലും ശ്രീലങ്കയ്‌ക്കായിരുന്നു വിജയം. ഏകദിനത്തിലെ ശ്രീലങ്കയുടെ ഏറ്റവും ഉയർന്ന സ്‌കോർ പിറന്നതും ഡച്ച് ടീമിനെതിരെയാണ്. 2006-ൽ നടന്ന മത്സരത്തിൽ സനത് ജയസൂര്യയുടെ സെഞ്ച്വറി മികവിൽ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിൽ 443 റൺസാണ് അടിച്ചെടുത്തത്.

പിച്ച് റിപ്പോർട്ട് (Pitch Report): അടൽ ബിഹാരി വാജ്‌പേയി ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ച് ബൗളർമാരെ പിന്തുണയ്‌ക്കും. ഈ സ്റ്റേഡിയത്തിൽ നടന്ന അവസാന പത്ത് മത്സരങ്ങളിലെ ആദ്യ ഇന്നിങ്‌സിലെ ശരാരശരി സ്‌കോർ 262 ആണ്. തെളിഞ്ഞ അന്തരീക്ഷമായിരിക്കും. മഴയ്‌ക്ക് സാധ്യതയില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.