ധര്‍മ്മശാല: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടി20യില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് നാല് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, ആവേഷ് ഖാന്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് ടീമിലിടം നേടി. ഇഷാന്‍ കിഷന്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹാല്‍ എന്നിവർക്ക് വിശ്രമം അനുവദിച്ചു.
-
Four changes to the #TeamIndia Playing XI for the final T20I.
— BCCI (@BCCI) February 27, 2022 " class="align-text-top noRightClick twitterSection" data="
Live - https://t.co/gD2UmwjsDF #INDvSL @Paytm pic.twitter.com/w3C7sHD5yk
">Four changes to the #TeamIndia Playing XI for the final T20I.
— BCCI (@BCCI) February 27, 2022
Live - https://t.co/gD2UmwjsDF #INDvSL @Paytm pic.twitter.com/w3C7sHD5ykFour changes to the #TeamIndia Playing XI for the final T20I.
— BCCI (@BCCI) February 27, 2022
Live - https://t.co/gD2UmwjsDF #INDvSL @Paytm pic.twitter.com/w3C7sHD5yk
കിഷന് പകരം മലയാളി താരം സഞ്‌ജു സാംസണ്‍ വിക്കറ്റ് കീപ്പറും ഓപ്പണറുമാവും. ലങ്കന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ജനിത് ലിയാനഗെയും ജെഫ്രി വാൻഡർസെയും ടീമിലെത്തിയപ്പോള്‍ പ്രവീൺ ജയവിക്രമ, കാമിൽ മിഷാര എന്നിവര്‍ പുറത്തായി.
ആദ്യ രണ്ട് മത്സരങ്ങളിലും മിന്നുന്ന ജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഇതോടെ അഭിമാനപ്പോരാട്ടത്തിനാണ് ലങ്കയിറങ്ങുന്നത്.