ETV Bharat / sports

ഇന്ത്യ-ദക്ഷിണാഫ്രിക്ക ബോക്‌സിങ് ഡേ ടെസ്റ്റിന്‍റെ ആദ്യ ദിനം ആശങ്കയില്‍ ; സെഞ്ചൂറിയനില്‍ വില്ലനായി കാലാവസ്ഥ

South Africa vs India 1st Test Centurion weather forecast : ഇന്ത്യ-ദക്ഷിണാഫ്രിക്ക ബോക്‌സിങ് ഡേ ടെസ്റ്റിന്‍റെ ആദ്യ ദിനം മഴ മുടക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്.

South Africa vs India 1st Test  Centurion weather forecast  India vs South Africa Boxing Day Test  SuperSport Park Stadium weather forecast  ഇന്ത്യ vs ദക്ഷിണാഫ്രിക്ക  ഇന്ത്യvs ദക്ഷിണാഫ്രിക്ക ബോക്‌സിങ് ഡേ ടെസ്റ്റ്  സെഞ്ചൂറിയന്‍ കാലാവസ്ഥ റിപ്പോര്‍ട്ട്  രോഹിത് ശര്‍മ ഇന്ത്യന്‍ ക്യാപ്റ്റന്‍  India Test Squad Against South Africa  ഇന്ത്യന്‍ സ്‌ക്വാഡ് ദക്ഷിണാഫ്രിക്ക ടെസ്റ്റ്
South Africa vs India 1st Test Centurion weather forecast
author img

By ETV Bharat Kerala Team

Published : Dec 26, 2023, 12:31 PM IST

സെഞ്ചൂറിയന്‍ : ഇന്ത്യ-ദക്ഷിണാഫ്രിക്ക ബോക്‌സിങ് ഡേ ടെസ്റ്റിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ (India vs South Africa Boxing Day Test). സെഞ്ചൂറിയനിലെ സൂപ്പര്‍ സ്പോര്‍ട്ട് പാര്‍ക്കില്‍ (SuperSport Park Stadium) ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ആരാധകര്‍ക്ക്‌ ഏറെ നിരാശ നല്‍കുന്നതാണ് സെഞ്ചൂറിയനിലെ കാലാവസ്ഥ റിപ്പോര്‍ട്ട്.

അക്യുവെതർ റിപ്പോര്‍ട്ട് അനുസരിച്ച്, പകൽ സമയത്ത് മഴ പെയ്യാൻ തൊണ്ണൂറ്റിയാറ് ശതമാനമാണ് സാധ്യതയുള്ളത്. പകൽ സമയത്ത് ഏകദേശം നാല് മണിക്കൂർ മഴയാണ് സെഞ്ചൂറിയനിൽ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഇവിടെ ഇടതടവില്ലാതെ മഴ പെയ്തിരുന്നു(South Africa vs India 1st Test Centurion weather forecast).

ഇത് ഔട്ട്ഫീൽഡിനെ സാരമായി തന്നെ ബാധിക്കാന്‍ സാധ്യത ഏറെയാണ്. പകല്‍ പുരോഗമിക്കും തോറും മഴയ്‌ക്കുള്ള സാധ്യത കുറയുന്നുണ്ടെങ്കിലും രാത്രിയിലെ മഴ സാധ്യത 60 ശതമാനമാണ്. ഇത് സെഞ്ചൂറിയനിലെ രണ്ടാം ദിവസത്തെ കളിയെയും ബാധിച്ചേക്കാം.

ALSO READ: കോലിയും രോഹിത്തും മടങ്ങിയെത്തും, രാഹുലിന് പുതിയ റോള്‍ ; പ്രോട്ടീസിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യത ഇലവന്‍

അതേസമയം രണ്ട് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയാണ് ഇന്ത്യ- ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കളിക്കുന്നത്. ജനുവരി മൂന്നിന് കേപ്‌ടൗണിലാണ് രണ്ടാം ടെസ്റ്റ് നടക്കുക. പ്രോട്ടീസിനെതിരെ അവരുടെ മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പരയാണ് രോഹിത് ശര്‍മയുടെ (Rohit Sharma) നേതൃത്വത്തില്‍ ഇറങ്ങുന്ന ഇന്ത്യ ലക്ഷ്യംവയ്‌ക്കുന്നത്.

1992 മുതല്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ടെങ്കിലും ഒരിക്കല്‍ പോലും ആതിഥേയരെ കീഴടക്കി പരമ്പര പിടിക്കാന്‍ സന്ദര്‍ശകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇത്തവണ രോഹിത്തിനും സംഘത്തിനും ചരിത്രം തിരുത്താന്‍ കഴിയുമോയെന്ന് കാത്തിരുന്ന് തന്നെ കാണാം.

ALSO READ: 77 ദിവസങ്ങളും 7 മത്സരങ്ങളും ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ വരുന്നത് ടീം ഇന്ത്യയുടെ നിര്‍ണായക ദിനങ്ങള്‍

ഇന്ത്യ ടെസ്റ്റ് സ്ക്വാഡ് (India Test Squad Against South Africa): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, കെഎസ് ഭരത്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ശര്‍ദുല്‍ താക്കൂര്‍, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്‌ണ, അഭിമന്യു ഈശ്വരന്‍.

ദക്ഷിണാഫ്രിക്ക ടെസ്റ്റ് സ്ക്വാഡ് ( South Africa Test Squad Against India) : ടെംബ ബാവുമ (ക്യാപ്റ്റന്‍), ഡേവിഡ് ബെഡിംഗ്ഹാം, നാന്ദ്രെ ബർഗർ, ജെറാൾഡ് കോറ്റ്‌സി, ഡീൻ എൽഗാർ, മാർക്കോ ജാൻസെൻ, ടോണി ഡി സോർസി, കേശവ് മഹാരാജ്, എയ്‌ഡന്‍ മാര്‍ക്രം, വിയാൻ മൾഡർ, ലുങ്കി എൻഗിഡി, കീഗൻ പീറ്റേഴ്‌സൺ, കഗിസോ റബാഡ, കെയ്‌ല്‍ വെരെയ്നെ.

ALSO READ: 'ഇവിടെ കളി നടക്കില്ല, ബാറ്റര്‍മാര്‍ക്ക് കാര്യങ്ങള്‍ കടുപ്പമാകും...': ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങളെ കുറിച്ച് രോഹിത് ശര്‍മ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.