സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് (South Africa vs Australia) വമ്പന്‍ തോല്‍വി. സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ ടീമായ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയോട് 164 റണ്‍സിന്‍റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത് (South Africa vs Australia 4th ODI Result). ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത പ്രോട്ടീസ് ഹെൻറിച്ച് ക്ലാസന്‍റെ (Heinrich Klaasen) വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തില്‍ 416 റണ്‍സാണ് നേടിയത്. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസ് പടയുടെ പോരാട്ടം 34.5 ഓവറില്‍ 252 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്കയെ വമ്പന്‍ സ്‌കോറിലേക്ക് ഹെൻറിച്ച് ക്ലാസനും ഡേവിഡ് മില്ലറും (David Miller) ചേര്‍ന്നാണ്. ക്ലാസന്‍ 83 പന്ത് നേരിട്ട് 174 റണ്‍സായിരുന്നു അടിച്ചുകൂട്ടിയത്. 13 ഫോറും 13 സിക്‌സും അടങ്ങുന്നതായിരുന്നു ക്ലാസന്‍റെ ഇന്നിങ്‌സ്.
-
Alex Carey falls for 99 and South Africa pull off a brilliant win to level the series 😯#SAvAUS | 📝: https://t.co/B44MFago3F pic.twitter.com/dYuR7E6HHz
— ICC (@ICC) September 15, 2023 " class="align-text-top noRightClick twitterSection" data="
">Alex Carey falls for 99 and South Africa pull off a brilliant win to level the series 😯#SAvAUS | 📝: https://t.co/B44MFago3F pic.twitter.com/dYuR7E6HHz
— ICC (@ICC) September 15, 2023Alex Carey falls for 99 and South Africa pull off a brilliant win to level the series 😯#SAvAUS | 📝: https://t.co/B44MFago3F pic.twitter.com/dYuR7E6HHz
— ICC (@ICC) September 15, 2023
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത പ്രോട്ടീസിന്‍റെ തുടക്കം സാധരണ നിലയിലായിരുന്നു. ആദ്യ 25 ഓവറില്‍ 120 റണ്‍സ് മാത്രമായിരുന്നു അവര്‍ നേടിയത്. 35-ാമത്തെ ഓവറില്‍ റാസി വാന്‍ഡര്‍ ദസന്‍റെ (65 പന്തില്‍ 62) വിക്കറ്റ് നഷ്‌ടമാകുമ്പോള്‍ 194-4 എന്ന നിലയിലായിരുന്നു പ്രോട്ടീസ്.
പിന്നീടായിരുന്നു ക്ലാസന്‍ മില്ലര്‍ സഖ്യത്തിന്‍റെ ബാറ്റിങ് വിസ്‌ഫോടനം. അവസാനത്തെ 15 ഓവറില്‍ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ ബോര്‍ഡിലേക്ക് എത്തിയത് 222 റണ്‍സാണ്. അവസാന 9 ഓവറില്‍ പിറന്നത് 165 റണ്‍സും.
-
All 13 sixes From Heinrich Klaasen's 2 Extraordinary 178 pic.twitter.com/D12RkplnEv
— Shivani (@shivani__D) September 15, 2023 " class="align-text-top noRightClick twitterSection" data="
">All 13 sixes From Heinrich Klaasen's 2 Extraordinary 178 pic.twitter.com/D12RkplnEv
— Shivani (@shivani__D) September 15, 2023All 13 sixes From Heinrich Klaasen's 2 Extraordinary 178 pic.twitter.com/D12RkplnEv
— Shivani (@shivani__D) September 15, 2023
ഓസീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചുപറത്തിയ ക്ലാസന്‍ ഇന്നിങ്‌സിലെ അവസാന പന്തിലാണ് പുറത്തായത്. 38 പന്ത് നേരിട്ടായിരുന്നു ഹെൻറിച്ച് ക്ലാസന്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. പിന്നീട് 19 പന്തുകള്‍ നേരിട്ട് 57-ാം പന്തില്‍ സെഞ്ച്വറിയിലേക്കും. മറുവശത്ത് ഡേവിഡ് മില്ലര്‍ 45 പന്തില്‍ 82 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി ജോഷ് ഹെയ്‌സല്‍വുഡ് (Josh Hazlewood) രണ്ട് വിക്കറ്റ് നേടി.
-
A knock to remember for the ages…
— ICC (@ICC) September 15, 2023 " class="align-text-top noRightClick twitterSection" data="
Take a bow, Heinrich Klaasen 🙌#SAvAUS pic.twitter.com/DMfLvAruF5
">A knock to remember for the ages…
— ICC (@ICC) September 15, 2023
Take a bow, Heinrich Klaasen 🙌#SAvAUS pic.twitter.com/DMfLvAruF5A knock to remember for the ages…
— ICC (@ICC) September 15, 2023
Take a bow, Heinrich Klaasen 🙌#SAvAUS pic.twitter.com/DMfLvAruF5
മറുപടി ബാറ്റിങ്ങില്‍ തകര്‍ച്ചയോടെ ആയിരുന്നു ഓസ്‌ട്രേലിയയുടെ തുടക്കം. മിന്നും ഫോമിലുള്ള ട്രാവിസ് ഹെഡ് (Travis Head) പരിക്കേറ്റ് പുറത്തായത് അവര്‍ക്ക് തിരിച്ചടിയായി. ഹെഡ് മടങ്ങിയ പിന്നാലെ ക്രീസിലെക്കെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് കാരി (Alex Carey) നടത്തിയ ഒറ്റയാള്‍ പ്രകടനമാണ് കങ്കാരുപ്പടയെ നാണംകെട്ട തോല്‍വിയില്‍ നിന്നും രക്ഷപ്പെടുത്തിയത്.
-
Only AB de Villiers and Jos Buttler have scored 150 in an ODI quicker than Heinrich Klaasen did today 🚀 #SAvAUS pic.twitter.com/Ykj8xYYkCh
— ESPNcricinfo (@ESPNcricinfo) September 15, 2023 " class="align-text-top noRightClick twitterSection" data="
">Only AB de Villiers and Jos Buttler have scored 150 in an ODI quicker than Heinrich Klaasen did today 🚀 #SAvAUS pic.twitter.com/Ykj8xYYkCh
— ESPNcricinfo (@ESPNcricinfo) September 15, 2023Only AB de Villiers and Jos Buttler have scored 150 in an ODI quicker than Heinrich Klaasen did today 🚀 #SAvAUS pic.twitter.com/Ykj8xYYkCh
— ESPNcricinfo (@ESPNcricinfo) September 15, 2023
77 പന്ത് നേരിട്ട കാരി 99 റണ്‍സെടുത്തായിരുന്നു മടങ്ങിയത്. മത്സരത്തില്‍ മറ്റാര്‍ക്കും ഓസ്‌ട്രേലിയക്കായി തിളങ്ങാന്‍ ആയിരുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കായി ലുങ്കി എങ്കിഡി നാലും കാഗിസോ റബാഡ മൂന്നും വിക്കറ്റ് നേടി.