കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ നേരിട്ടുള്ള സൈനിങ്ങുകളിൽ അഞ്ച് സൂപ്പർ താരങ്ങളെ സ്വന്തമാക്കി റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ടീമായ എംഐ കേപ് ടൗണ്‍. അഫ്‌ഗാനിസ്ഥാന്‍റെ സ്റ്റാർ സ്‌പിന്നർ റാഷിദ് ഖാൻ, ദക്ഷിണാഫ്രിക്കൻ പേസ് കുന്തമുന കഗിസോ റബാഡ, ഇംഗ്ലീഷ് ബാറ്റർ ലിയാം ലിവിംഗ്സ്റ്റൺ, ഇംഗ്ലാണ്ട് ഓൾറൗണ്ടർ സാം കറൻ, ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ് എന്നിവരെയാണ് എംഐ കേപ് ടൗണ്‍ സ്വന്തമാക്കിയത്.
-
2️⃣ 🇿🇦 | 2️⃣ 🏴 | 1️⃣ 🇦🇫
— MI Cape Town (@MICapeTown) August 11, 2022 " class="align-text-top noRightClick twitterSection" data="
Read more on our first group of players joining @MICapeTown - https://t.co/68DXpU0DNp#OneFamily #MIcapetown @OfficialCSA pic.twitter.com/Ht9f5XgeOy
">2️⃣ 🇿🇦 | 2️⃣ 🏴 | 1️⃣ 🇦🇫
— MI Cape Town (@MICapeTown) August 11, 2022
Read more on our first group of players joining @MICapeTown - https://t.co/68DXpU0DNp#OneFamily #MIcapetown @OfficialCSA pic.twitter.com/Ht9f5XgeOy2️⃣ 🇿🇦 | 2️⃣ 🏴 | 1️⃣ 🇦🇫
— MI Cape Town (@MICapeTown) August 11, 2022
Read more on our first group of players joining @MICapeTown - https://t.co/68DXpU0DNp#OneFamily #MIcapetown @OfficialCSA pic.twitter.com/Ht9f5XgeOy
'ആദ്യഘട്ടത്തിലെ താരങ്ങളുടെ നേരിട്ടുള്ള സൈനിങ്ങോടെ മികച്ച ടീമിനെ രൂപപ്പെടുത്തുന്നതിനുള്ള ആദ്യ ചുവടുവെയ്‌പ്പ് ഞങ്ങൾ സ്വീകരിച്ചു കഴിഞ്ഞു. ടീമിനെ ആസൂത്രണം ചെയ്യുന്നതിനുള്ള ശക്തമായ ഒരു കേന്ദ്രമാണിത്. റാഷിദ്, കാഗിസോ, ലിയാം, സാം എന്നിവരെ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്, കൂടാതെ ഈ പുതിയ യാത്രയിൽ ഡിവാൾഡ് ഞങ്ങളോടൊപ്പം തുടരുന്നതിൽ സന്തോഷമുണ്ട്'. ടീം ഉടമ ആകാശ് അംബാനി പറഞ്ഞു.
ദക്ഷിണാഫ്രിക്ക ടി20 ലീഗിലേയും യുഎഇ ഇന്‍റർനാഷണൽ ടി20 ലീഗിലേയും തങ്ങളുടെ ഫ്രാഞ്ചൈസികളുടെ പേരുകൾ കഴിഞ്ഞ ദിവസമാണ് ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിന്‍റെ (എംഐ) ഉടമകളായ റിലയൻസ് ഇൻഡസ്ട്രീസ് വെളിപ്പെടുത്തിയത്. യുഎഇയിലെ ടീമിന് ‘എംഐ എമിറേറ്റ്സ്’ എന്നും ദക്ഷിണാഫ്രിക്കയിലെ ടീമിന് ‘എംഐ കേപ് ടൗൺ’ എന്നുമാണ് പേരിട്ടിരിക്കുന്നത്.
'മൈ കേപ് ടൗണ്‍', 'മൈ എമിറേറ്റ്സ്' എന്നിങ്ങനെയാണ് ഇവ വിളിക്കപ്പെടുക. യുഎഇ ടി20 ലീഗിലെ ആറില്‍ അഞ്ച് ടീമുകളുടേയും ദക്ഷിണാഫ്രിക്ക ടി20 ലീഗിലെ മുഴുവന്‍ ഫ്രാഞ്ചൈസികളുടേയും ഉടമകൾ ഇന്ത്യക്കാരാണ്.