ETV Bharat / sports

'ഗാംഗുലി, സെവാഗ്, യുവ്‍രാജ്, സഹീര്‍ എല്ലാവരും പുറത്തിരുന്നിട്ടുണ്ട്' ; വിശ്രമം പുരോഗതിയുടെ പാതയല്ലെന്ന് വെങ്കടേഷ് പ്രസാദ് - അനില്‍ കുംബ്ലെ

ഫോമിലല്ലാത്ത ഇന്ത്യന്‍ താരങ്ങളെ ടീമിന് പുറത്തിരുത്തണമെന്ന് മുന്‍ ബോളിങ് കോച്ച് വെങ്കടേഷ് പ്രസാദ്

Venkatesh Prasad  Venkatesh Prasad need Action Against Out of Form Cricketers  Venkatesh Prasad on Out of Form Cricketers  sourav ganguly  Virender Sehwag  വെങ്കടേഷ് പ്രസാദ്  ഫോമിലല്ലാത്ത താരങ്ങളെ പുറത്തിരുത്തണമെന്ന് വെങ്കടേഷ് പ്രസാദ്  വിരാട് കോലി  സൗരവ് ഗാംഗുലി  വീരേന്ദർ സെവാഗ്  അനില്‍ കുംബ്ലെ  Anil Kumble
ഗാംഗുലി, സെവാഗ്, യുവ്‍രാജ്, സഹീര്‍ എല്ലാവരും പുറത്തിരുന്നിട്ടുണ്ട്; 'വിശ്രമം' പുരോഗതിയുടെ പാതയല്ലെന്നും വെങ്കടേഷ് പ്രസാദ്
author img

By

Published : Jul 11, 2022, 5:42 PM IST

ന്യൂഡല്‍ഹി : ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലും തുടര്‍ന്ന് നടന്ന ടി20 പരമ്പരയിലും പരാജയപ്പെട്ടതിന് പിന്നാലെ വിരാട് കോലിക്ക് നേരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി 31 റണ്‍സ് മാത്രം നേടിയ താരം, രണ്ട് ടി20കളില്‍ കണ്ടെത്തിയത് 12 റണ്‍സ് മാത്രമാണ്. ഇതോടെ കോലിയെ പുറത്തിരുത്തണമെന്ന അഭിപ്രായങ്ങള്‍ ശക്തമാവുകയാണ്.

ഇപ്പോഴിതാ ഫോമിലല്ലാത്ത താരങ്ങളെ ടീമില്‍ നിന്നും പുറത്തിരുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസറും ബോളിങ് കോച്ചുമായ വെങ്കടേഷ് പ്രസാദ്. ഫോം നഷ്ടമായപ്പോള്‍ സൗരവ് ഗാംഗുലി, വിരേന്ദർ സെവാഗ്, യുവ്‍രാജ് സിങ്, സഹീർ ഖാന്‍, ഹര്‍ഭജന്‍ സിങ്, അനില്‍ കുംബ്ലെ തുടങ്ങിയവരെല്ലാം ടീമിന് പുറത്തായിട്ടുണ്ടെന്നും പ്രസാദ് ട്വീറ്റ് ചെയ്‌തു. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാണിച്ചാണ് ഇവരെല്ലാം ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയതെന്നും വെങ്കടേഷ് പ്രസാദ് പറഞ്ഞു.

  • Changed drastically now, where there is rest for being out of form. This is no way for progress. There is so much talent in the country and cannot play on reputation. One of India’s greatest match-winner, Anil Kumble sat out on so many ocassions, need action’s for the larger good

    — Venkatesh Prasad (@venkateshprasad) July 10, 2022 " class="align-text-top noRightClick twitterSection" data=" ">

'ഫോമിലല്ലെങ്കില്‍ പ്രശസ്‌തി നോക്കാതെ കളിക്കാരെ പുറത്തിരുത്തുന്ന ഒരു കാലമുണ്ടായിരുന്നു. സൗരവ്, സെവാഗ്, യുവ്‍രാജ്, സഹീർ, ഭാജി എന്നിവരെല്ലാം ഫോമില്ലാത്തതിന് ടീമിന് പുറത്തായിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി റണ്‍സ് കണ്ടെത്തിയ ശേഷമാണ് ഇവരെല്ലാം തിരിച്ചെത്തിയത്.

also read: 'ആരാണ് ആ വിദഗ്‌ധർ, എന്തിനവരെ വിദഗ്‌ധരെന്ന് വിളിക്കുന്നു'; കോലിക്കെതിരായ വിമര്‍ശനങ്ങളില്‍ പൊട്ടിത്തെറിച്ച് രോഹിത്

ഇപ്പോള്‍ ഈ രീതിയെല്ലാം മാറിയിരിക്കുകയാണ്. ഫോമില്ലാത്ത കളിക്കാരെ വിശ്രമത്തിന് അയക്കുകയാണ്. ഇത് പുരോഗതിയുടെ പാതയല്ല. രാജ്യത്ത് ധാരാളം പ്രതിഭകളുണ്ട്. പ്രശസ്‌തി നോക്കി ആരെയും കളിപ്പിക്കരുത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നർമാരില്‍ ഒരാളായ അനില്‍ കുംബ്ലെ പോലും പല അവസരങ്ങളില്‍ ടീമിനായി പുറത്തിരുന്നിട്ടുണ്ട്.

ടീമിന് ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യുന്ന നടപടികളാണുണ്ടാവേണ്ടത്' - വെങ്കടേഷ് പ്രസാദ് ട്വീറ്റ് ചെയ്തു. ഫോമിലുള്ള താരങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വിരേന്ദർ സെവാഗും രംഗത്തെത്തിയിരുന്നു. ഫോമിലുള്ള താരങ്ങളില്‍ ചിലര്‍ നിർഭാഗ്യം കൊണ്ടുമാത്രം പുറത്തിരിക്കുന്നവരാണെന്ന് സെവാഗ് ട്വീറ്റ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.