ETV Bharat / sports

Sourav Ganguly on IND vs PAK clash 'ഇത്തവണ ഫേവറിറ്റുകളില്ല, രണ്ടും മികച്ച ടീമുകൾ'; ഇന്ത്യ - പാക് പോരാട്ടത്തെക്കുറിച്ച് ഗാംഗുലി - IND PAK clash in Asia Cup

IND PAK clash in Asia Cup സെപ്റ്റംബർ 2ന് കാൻഡിയിലെ പല്ലേക്കെലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ - പാകിസ്ഥാൻ പോരാട്ടം

ഏഷ്യ കപ്പ് 2023  Asia Cup 2023  India vs Pakistan  ഇന്ത്യ vs പാകിസ്ഥാൻ  വിരാട് കോലി  Virat Kohli  സൗരവ് ഗാംഗുലി  Sourav Ganguly  ഏഷ്യ കപ്പിൽ ഫേവറിറ്റുകൾ ഇല്ലെന്ന് ഗാംഗുലി  Sourav Ganguly on IND PAK clash  IND PAK clash in Asia Cup  Ganguly
Sourav Ganguly on IND vs PAK clash
author img

By ETV Bharat Kerala Team

Published : Aug 24, 2023, 11:07 PM IST

കൊൽക്കത്ത (പശ്ചിമ ബംഗാൾ) : വരാനിരിക്കുന്ന ഏഷ്യ കപ്പിലെ (Asia Cup 2023) ഇന്ത്യ - പാക് (India vs Pakistan) പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ക്രിക്കറ്റ് ലോകത്തെ ചിരവൈരികളായ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ മത്സരം തീ പാറുമെന്ന് ഉറപ്പാണ്. കഴിഞ്ഞ ടി20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി പരസ്‌പരം ഏറ്റുമുട്ടിയത്. അന്ന് വിരാട് കോലിയുടെ (Virat Kohli) ചിറകിലേറി ഇന്ത്യ പാകിസ്ഥാനെതിരെ വിജയം നേടിയിരുന്നു. ഇത്തവണയും അത് ആവർത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അതേസമയം 2023ലെ ഏഷ്യ കപ്പിലെ ഇന്ത്യ - പാകിസ്ഥാൻ മത്സരത്തിൽ ഇരുടീമുകളിലും തനിക്ക് ഫേവറിറ്റുകളൊന്നുമില്ലെന്ന് വ്യക്‌തമാക്കിയിരിക്കുകയാണ് ഇന്ത്യൻ മുൻ ക്യാപ്റ്റനും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) മുൻ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി (Sourav Ganguly). ഇരു ടീമുകളും ഒന്നിനൊന്ന് മികച്ചതാണെന്നും അതിനാൽ ഒന്നിനെ തനിക്ക് തെരഞ്ഞെടുക്കാൻ സാധിക്കില്ലെന്നുമാണ് ഗാംഗുലി വ്യക്‌തമാക്കിയത്.

'ഇന്ത്യയും പാകിസ്ഥാനും നല്ല ക്രിക്കറ്റ് ടീമുകളാണ്. നന്നായി കളിക്കുന്ന ടീം വിജയിക്കും. അതിനാൽ തന്നെ എനിക്ക് ഇതിൽ ഫേവറിറ്റുകളില്ല.' ഗാംഗുലി പറഞ്ഞു. പാകിസ്ഥാനിലും ശ്രീലങ്കയിലുമായി നടക്കുന്ന ഏഷ്യ കപ്പ് ഓഗസ്റ്റ് 30 മുതലാണ് ആരംഭിക്കുക. സെപ്റ്റംബർ 2ന് കാൻഡിയിലെ പല്ലേക്കെലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ - പാകിസ്ഥാൻ പോരാട്ടം.

അതേസമയം ദീർഘ നാളിന് ശേഷം പരിക്കിൽ നിന്ന് മടങ്ങിയെത്തി അയർലൻഡിനെതിരെ തകർപ്പൻ പ്രകടനം കാഴ്‌ചവച്ച ഇന്ത്യൻ പേസ് കുന്തമുനയായ ജസ്‌പ്രീത് ബുംറയുടെ ഫിറ്റ്‌നസ് പതിയെ മെച്ചപ്പെടുമെന്നും ഗാംഗുലി പറഞ്ഞു. കൂടാതെ അക്‌സർ പട്ടേലിനെ ഏഷ്യ കപ്പ് ടീമിൽ ഉൾപ്പെടുത്തിയത് ശരിയായ തീരുമാനമായിരുന്നു എന്നും ഗാംഗുലി പറഞ്ഞു.

'കാലക്രമേണ ജസ്‌പ്രീത് ബുംറയുടെ ഫിറ്റ്‌നസ് മെച്ചപ്പെടും. അക്‌സർ പട്ടേലിനെ ഏഷ്യ കപ്പ് ടീമിൽ ഉൾപ്പെടുത്തിയതിയത് ഇന്ത്യയുടെ മികച്ച തീരുമാനങ്ങളിൽ ഒന്നാണ്. കാരണം ബോളിങ്ങിനോടൊപ്പം തന്നെ അദ്ദേഹത്തിന് നന്നായി ബാറ്റ് ചെയ്യാനും സാധിക്കും.' ഗാംഗുലി വ്യക്‌തമാക്കി.

ശക്‌തമായ ടീം : അതേസമയം ഒരു വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ജസ്‌പ്രീത് ബുംറയുടെ ഏകദിന ക്രിക്കറ്റിലേക്കുള്ള തിരിച്ച് വരവ് കൂടിയാണ് വരാനിരിക്കുന്ന ഏഷ്യ കപ്പ്. ഇതിന് മുന്നോടിയായാണ് താരം അയർലൻഡിനെതിരായ പരമ്പരയിൽ കളിച്ചത്. കൂടാതെ കണങ്കാലിന് പരിക്കേറ്റതിനെത്തുടർന്ന് കുറച്ച് കാലമായി ടീമിൽ ഇല്ലാതിരുന്ന മുഹമ്മദ് സിറാജ് തിരിച്ചെത്തുന്നതും ഇന്ത്യൻ പേസ് ആക്രമണത്തിന് കരുത്തേകും.

അടുത്തിടെ അവസാനിച്ച വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ മികച്ച പ്രകടനത്തിന്‍റെ പിൻബലത്തിൽ യുവതാരം തിലക്‌ വർമയും ഇന്ത്യയുടെ ഏഷ്യ കപ്പ് ടീമിൽ ഇടം നേടിയിരുന്നു. കുൽദീപ് യാദവ്, അക്‌സർ പട്ടേൽ എന്നിവരാണ് ടീമിന്‍റെ പ്രധാന സ്‌പിന്നർമാർ. ഹാർദിക് പാണ്ഡ്യയെക്കൂടാതെ ഓൾറൗണ്ടറായി രവീന്ദ്ര ജഡേജയും ടീമിലുണ്ട്.

ടൂർണമെന്‍റിൽ ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയെക്കൂടാതെ പാകിസ്ഥാൻ, നേപ്പാൾ എന്നീ ടീമുകളാണ് ഗ്രൂപ്പ് എയിലുള്ളത്. ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ, ശ്രീലങ്ക എന്നിവരാണ് ഗ്രൂപ്പ് ബിയിലുള്ളത്. ഹൈബ്രിഡ് മാതൃകയിലാണ് ഇത്തവണ ടൂർണമെന്‍റ് നടക്കുക. പാകിസ്ഥാൻ രണ്ട് വേദികളിലായി നാല് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും. ശേഷിക്കുന്ന മത്സരങ്ങൾക്ക് ശ്രീലങ്ക ആതിഥേയത്വം വഹിക്കും.

ഏഷ്യ കപ്പിനായുള്ള ഇന്ത്യൻ ടീം (India Squad For Asia Cup 2023) : രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ് കൃഷ്‌ണ. ബാക്ക് അപ്പ് പ്ലയർ : സഞ്ജു സാംസണ്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.