മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീം ( Indian Cricket team) താരങ്ങള്‍ക്ക് ബിസിസിഐ (BCCI) പുതിയ ഡയറ്റ് പ്ലാന്‍ (diet plan) പുറത്തിറക്കിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെ വിവാദം. പുതിയ മെനുവിൽ പന്നി, ബീഫ് വിഭവങ്ങൾക്ക് വിലക്കുണ്ടെന്നും, നോൺവെജ് കഴിക്കാൻ ആഗ്രഹിക്കുന്നവർ ഹലാൽ വിഭവങ്ങൾ (Halal meat ) മാത്രമേ കഴിക്കാവൂവെന്നുമുള്ള റിപ്പോര്‍ട്ടാണ് വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്.
പോർട്ടലായ 'സ്‌പോർട്‌സ് തക്' ആണ് സ്രോതസ് വെളിപ്പെടുത്താതെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. താരങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് ബിസിസിഐ പുതിയ ഡയറ്റ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് ഇതില്‍ പറയുന്നത്.
അതേസമയം മാംസാഹാരം ഉപയോഗിക്കുന്നവരെ അതില്‍ നിന്നും വിലക്കുന്നതിനും, ഉപയോഗിക്കുന്നവര്‍ ഹലാൽ മാംസം ഭക്ഷിക്കണമെന്നുള്ള നിര്‍ദേശത്തിനും ബിസിസിഐക്കെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.