മുംബൈ : ഓസ്ട്രേലിയൻ വനിതകൾക്കെതിരായ രണ്ടാം ടി20യില്‍ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ നേടിയത്. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ സൂപ്പർ ഓവറിലാണ് ഇന്ത്യ ഓസീസ് വനിതകളെ കീഴടക്കിയത്. നിശ്ചിത ഓവറിൽ ഇരു ടീമുകളും തുല്യ സ്‌കോര്‍ നേടി സമനില പാലിച്ചതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഒരുവിക്കറ്റ് നഷ്‌ടത്തില്‍ 20 റൺസാണ് നേടിയത്. മറുപടിക്കിറങ്ങിയ ഓസീസിന്‍റെ പോരാട്ടം ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 16 റണ്‍സില്‍ അവസാനിച്ചു. കളിയിലുടനീളം സ്‌ഫോടനാത്മക പ്രകടനം നടത്തിയ സ്‌മൃതി മന്ദാനയുടെ ഇന്നിങ്‌സാണ് ഇന്ത്യയ്‌ക്ക് മിന്നും വിജയം സമ്മാനിച്ചത്.
സൂപ്പർ ഓവറിൽ 3 പന്തിൽ 13 റൺസ് അടിച്ചെടുത്ത താരം, നേരത്തെ 49 പന്തിൽ 79 റൺസ് നേടിയിരുന്നു. ഈ പ്രകടനത്തോടെ മത്സരത്തിന്‍റെ താരമായും സ്‌മൃതി തെരഞ്ഞെടുക്കപ്പെട്ടു.
സ്‌മൃതി മന്ദാനയുടെ സൂപ്പര്‍ ഓവര്‍ ബാറ്റിങ് കാണാം
-
Super over ... Bharat ki super jeet👍 pic.twitter.com/3LDYjzrOEi
— Vijay Gaikwad~ (@VijayAnandGaik3) December 11, 2022 " class="align-text-top noRightClick twitterSection" data="
">Super over ... Bharat ki super jeet👍 pic.twitter.com/3LDYjzrOEi
— Vijay Gaikwad~ (@VijayAnandGaik3) December 11, 2022Super over ... Bharat ki super jeet👍 pic.twitter.com/3LDYjzrOEi
— Vijay Gaikwad~ (@VijayAnandGaik3) December 11, 2022
ടി20യില്‍ ഓസീസ് വനികള്‍ ഈ വര്‍ഷം വഴങ്ങുന്ന ആദ്യ തോല്‍വിയാണിത്. വിജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ 1-1ന് ഓസീസിനൊപ്പമെത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ആദ്യ ടി20യില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യ തോറ്റത്.