ETV Bharat / sports

പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ താരത്തിന്‍റെ ആദ്യ സെഞ്ചുറി ; ചരിത്രമെഴുതി സ്‌മൃതി മന്ദാന - പൂനം റാവത്ത്

രണ്ടാം ദിനം മഴമൂലം കളി നിർത്തിവെച്ചപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 276 റണ്‍സ് ഇന്ത്യ നേടിയിട്ടുണ്ട്

Smriti Mandhana  പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ താരത്തിന്‍റെ ആദ്യ സെഞ്ചുറി  സ്‌മൃതി മന്ദാന  Mandhana  ചരിത്രമെഴുതി സ്‌മൃതി മന്ദാന  പൂനം റാവത്ത്  Smriti Mandhana test ton
പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ താരത്തിന്‍റെ ആദ്യ സെഞ്ചുറി ; ചരിത്രമെഴുതി സ്‌മൃതി മന്ദാന
author img

By

Published : Oct 1, 2021, 4:45 PM IST

ഗോൾഡ് കോസ്റ്റ് : ഇന്ത്യയുടെ ആദ്യത്തെ പിങ്ക് ബോൾ ടെസ്റ്റിൽ ചരിത്രമെഴുതി സ്‌മൃതി മന്ദാന. 15 വർഷത്തിന് ശേഷം ഓസീസുമായി കളിക്കുന്ന ടെസ്റ്റിൽ സെഞ്ചുറി നേടിയാണ് താരം സുവർണനേട്ടം സ്വന്തമാക്കിയത്. കരിയറിലെ മൂന്നാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന താരം 170 പന്തിൽ 18 ഫോറിന്‍റെയും ഒരു സിക്‌സിന്‍റെയും അകമ്പടിയോടെയാണ് കന്നി ടെസ്റ്റ് സെഞ്ചുറി കുറിച്ചത്.

സെഞ്ചുറിയോടൊപ്പം തന്നെ ഒരു പിടി റെക്കോഡുകളും താരം വാരിക്കൂട്ടിയിട്ടുണ്ട്. ഡേ- നൈറ്റ് മത്സരത്തിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിത താരം എന്നതിന് പുറമേ ഓസ്ട്രേലിയൻ മണ്ണിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ ആദ്യത്തെ സെഞ്ചുറി കൂടിയാണ് സ്‌മൃതി ഇന്ന് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയില്‍ ഒരു വിദേശ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറും ഇതു തന്നെയാണ്. 72 വര്‍ഷം മുമ്പ് ഇംഗ്ലീഷ് താരം മോളി ഹൈഡ് നേടിയ 124 റണ്‍സിന്‍റെ റെക്കോഡാണ് സ്‌മൃതി തിരുത്തിയെഴുതിയത്.

അതേസമയം രണ്ടാം ദിനം മഴമൂലം കളി നിർത്തിവെച്ചപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 276 റണ്‍സ് ഇന്ത്യ നേടിയിട്ടുണ്ട്. 132 റണ്‍സുമായി ഇന്ന് മത്സരം പുനരാരംഭിച്ച ഇന്ത്യക്ക് മന്ദാനയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 127 റണ്‍സ് നേടിയാണ് താരം പുറത്തായത്. ടീം സ്കോർ 200 പിന്നിട്ടതിന് പിന്നാലെ 36 റണ്‍സ് നേടിയ പൂനം റാവത്തും പുറത്തായി.

ALSO READ : IPL 2021 ; പ്ലേ ഓഫ് ഉറപ്പിക്കാൻ കൊൽക്കത്തയും പഞ്ചാബും, ഇരു ടീമുകൾക്കും വിജയം നിർണായകം

ക്യാപ്‌റ്റൻ മിതാലി രാജ് 30 റണ്‍സുമായി റണ്‍ ഔട്ട് ആയപ്പോൾ യസ്തിക ഭാട്ടിയ 19 റണ്‍സെടുത്ത് പുറത്തായി. നിലവിൽ 12 റണ്‍സുമായി ദീപ്തി ശർമ്മയും റണ്‍സൊന്നും നേടാതെ താനിയ ഭാട്ടിയയുമാണ് ക്രീസിൽ. ഓസീസിനായി സോഫി മൊളീനിക്‌സ് രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ എല്ലെയ്‌സ്‌ പെറി, ആഷ്‌ലെയ്‌ ഗാർഡ്‌നർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.