ETV Bharat / sports

ശ്രീലങ്കൻ വനിത ക്രിക്കറ്റ് ടീമിലെ അറ് താരങ്ങൾക്ക് Covid 19

Sri Lankan cricket board (SLC)| വനിത താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡാണ് അറിയിച്ചത്

Sri Lanka women cricketers  ശ്രീലങ്കന്‍ വനിത ക്രിക്കറ്റ് താരങ്ങള്‍  Sri Lanka women cricketers test COVID positive in Zimbabwe  World Cup qualifiers  Sri Lankan cricket board (SLC)  വനിത ക്രിക്കറ്റ് താരങ്ങള്‍ക്ക് കൊവിഡ്  വനിത ലോകകപ്പ്  Sri Lankan cricket board (SLC)  COVID  ഒമിക്രോൺ
COVID: ശ്രീലങ്കൻ വനിതാ ക്രിക്കറ്റ് ടീമിലെ അറ് താരങ്ങൾക്ക് കൊവിഡ്
author img

By

Published : Nov 28, 2021, 10:11 PM IST

ഹരാരെ : സിംബാബ്‌വെയിലെത്തിയ ശ്രീലങ്കൻ വനിത ക്രിക്കറ്റ് ടീമിലെ അറ് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഞായറാഴ്‌ച ഇക്കാര്യം അറിയിച്ചത്. താരങ്ങളെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് ബോര്‍ഡ് വ്യക്തമാക്കി.

ലോകകപ്പ് യോഗ്യതയുടെ ഭാഗമായുള്ള ടൂര്‍ണമെന്‍റിനായാണ് ശ്രീലങ്കന്‍ താരങ്ങള്‍ ഹരാരെയിലെത്തിയത്. എന്നാല്‍ കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ആശങ്കയെ തുടര്‍ന്ന് വനിത ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങള്‍ റദ്ദാക്കുന്നതായി ഐസിസി ശനിയാഴ്ച അറിയിച്ചിരുന്നു.

also read: India vs New Zealand : കിവീസിന് വേണ്ടത് 280 റണ്‍സ് ; ഇന്ത്യയ്‌ക്ക് വേണ്ടത് 9 വിക്കറ്റ്,അഞ്ചാം ദിനം ആവേശം

ഇതോടെ റാങ്കിങ്ങിന്‍റെ അടിസ്ഥാനത്തില്‍ ബംഗ്ലാദേശ്, പാകിസ്ഥാന്‍, വെസ്‌റ്റ്ഇന്‍ഡീസ് ടീമുകള്‍ ലോകകപ്പിന് യോഗ്യത നേടിയതായും ഐസിസി വ്യക്തമാക്കിയിരുന്നു. നേരത്തെ ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ ലോകകപ്പിന് നേരിട്ട് യോഗ്യത ഉറപ്പിച്ചിരുന്നു. അടുത്ത വര്‍ഷം ന്യൂസിലാന്‍ഡിലാണ് വനിത ലോകകപ്പ് നടക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.