മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 16-ാം സീസണില്‍ (ഐപിഎല്‍) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് പ്രതീക്ഷിച്ച മുന്നേറ്റം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴാം സ്ഥാനത്തായിരുന്നു കൊല്‍ക്കത്ത ഫിനിഷ് ചെയ്‌തത്. 14 മത്സരങ്ങളില്‍ നിന്നും ആറ് വിജയം മാത്രമായിരുന്നു നിതീഷ് റാണയ്‌ക്ക് കീഴില്‍ ഇറങ്ങിയ കൊല്‍ക്കത്തയ്‌ക്ക് നേടാന്‍ കഴിഞ്ഞത്.
എന്നാല്‍ ടീമിന്‍റെ മധ്യനിര ബാറ്റര്‍ റിങ്കു സിങ്ങിനെ സംബന്ധിച്ച് മികച്ച സീസണായിരുന്നുവിത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്തയെ അവിശ്വസനീയമായ രീതിയിൽ വിജയത്തിലേക്ക് നയിച്ച 25-കാരനായ റിങ്കുവിന്‍റെ പ്രകടനം ഏറെ ആരാധക ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്ക് വിജയിക്കാന്‍ അവസാന അഞ്ച് പന്തില്‍ 28 റണ്‍സ് വേണമെന്നിരിക്കെ അഞ്ച് പന്തും സിക്‌സറിന് പറത്തിയായിരുന്നു താരം കൊല്‍ക്കത്തയ്‌ക്ക് നാടകീയ വിജയം സമ്മാനിച്ചത്.
ഗുജറാത്ത് പേസര്‍ യാഷ് ദയാലിനെതിരെയായിരുന്നു റിങ്കുവിന്‍റെ കടന്നാക്രമണമുണ്ടായത്. തുടര്‍ന്നും കൊല്‍ക്കത്തയ്‌ക്ക് മുതല്‍ക്കൂട്ടാവുന്ന നിരവധി പ്രകടനം നടത്തിയ താരം സീസണിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒൻപതാം സ്ഥാനത്ത് എത്തിയിരുന്നു. 14 മത്സരങ്ങളില്‍ നിന്നും അഞ്ച് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പെടെ 474 റണ്‍സായിരുന്നു മധ്യനിര താരമായ റിങ്കു അടിച്ച് കൂട്ടിയത്. ഈ മിന്നും പ്രകടനത്തോടെ ഇന്ത്യയുടെ ടി20 ടീമിലേക്ക് താരത്തിന് വിളിയെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഐപിഎല്ലിന്‍റെ തിരക്കുകള്‍ക്ക് ശേഷം മാലിദ്വീപിലാണ് റിങ്കു തന്‍റെ അവധിക്കാലം ആഘോഷമാക്കിയത്. ഇവിടെ നിന്നുള്ള ചിത്രങ്ങൾ ആരാധകര്‍ക്കായി റിങ്കു സിങ് തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത് വൈറലായിരുന്നു. കടല്‍ തീരത്ത് സിക്‌സ് പാക്ക് കാട്ടിയുള്ള ചിത്രങ്ങളായിരുന്നു റിങ്കു പങ്കുവച്ചത്.
ദിവസങ്ങള്‍ക്കിപ്പുറം ഈ ചിത്രം ആരാധകര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. പക്ഷേ ഇതിന് പിന്നിലെ കാരണം തികച്ചും വ്യത്യസ്‌തമാണ്. റിങ്കുവിന്‍റെ സിക്‌സ് പാക്ക് ചിത്രത്തിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് കൊല്‍ക്കത്തയുടെ മുന്‍ താരവും ഇന്ത്യൻ ഓപ്പണറുമായ ശുഭ്‌മാന്‍ ഗില്ലിന്‍റെ സഹോദരി ഷഹ്‌നീൽ ഗിൽ.
"ഓ ഹീറോ"എന്നാണ് ഷഹ്‌നീൽ റിങ്കുവിന്‍റെ ചിത്രത്തിന് കമന്‍റിട്ടത്. റിങ്കു സിങ്ങിന്‍റെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ നിതീഷ് റാണയുടെയും വളരെ അടുത്ത സുഹൃത്താണ് ഷഹ്‌നീൽ ഗിൽ. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ വ്യക്തിയാണ് ഷഹ്‌നീൽ. ഐപിഎല്ലിൽ ശുഭ്‌മാന്‍ ഗില്‍ കളിക്കുന്ന ഗുജറാത്ത് ടൈറ്റൻസിന്‍റെ മത്സരങ്ങള്‍ക്കായി ഷഹ്‌നീൽ പതിവായി ഗാലറിയിലെത്താറുണ്ട്.
ഐപിഎല്ലിന്‍റെ 16-ാം സീസണില്‍ നിന്നും ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പുറത്തായതിന് ശേഷം ഒരു വിഭാഗം ആരാധകര്‍ ഷഹ്‌നീൽ ഗില്ലിെതിരെ കടുത്ത സൈബര്‍ ആക്രമണം അഴിച്ച് വിട്ടിരുന്നു. നിര്‍ണായക മത്സരത്തില്‍ ശുഭ്‌മാന്‍ ഗില്‍ നേടിയ സെഞ്ചുറിയായിരുന്നു ബാംഗ്ലൂരിനെ തോല്‍വിയിലേക്ക് നയിച്ചത്.
അതേസമയം തുടര്‍ച്ചയായ രണ്ടാം കിരീടം നേടാനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് ടൂര്‍ണമെന്‍റിന്‍റെ കലാശപ്പോരില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോല്‍വി വഴങ്ങിയിരുന്നു. എന്നാല്‍ സീസണിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കാന്‍ ഗില്ലിന് കഴിഞ്ഞു.
ALSO READ: WTC Final | ഓവലില്‍ ഇന്ത്യയുടെ 'നടുവൊടിയും'; ഫൈനലില്‍ ആരാധകരുടെ ചങ്കിടിപ്പ് കൂട്ടുന്ന റെക്കോഡുകള്‍