ETV Bharat / sports

Shubman Gill Health Update: പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞു, ശുഭ്‌മാന്‍ ഗില്‍ ആശുപത്രിയില്‍; പാകിസ്ഥാനെതിരെയും കളിക്കില്ലെന്ന് റിപ്പോര്‍ട്ട്

Shubman Gill Hospitalized: ശുഭ്‌മാന്‍ ഗില്‍ ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്.

author img

By ETV Bharat Kerala Team

Published : Oct 10, 2023, 11:50 AM IST

Shubman Gill Medical Update  Medical Update Of Shubman Gill  Shubman Gill Dengue Fever News  Indian Cricket Team  BCCI Report On Shubman Gill Health  Shubman Gill Hospitalized  ശുഭ്‌മാന്‍ ഗില്‍  ശുഭ്‌മാന്‍ ഗില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട്  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  ഏകദിന ക്രിക്കറ്റ് ലോകകപ്പ്
Shubman Gill Medical Update

ചെന്നൈ: ഇന്ത്യന്‍ യുവതാരം ശുഭ്‌മാന്‍ ഗില്ലിന് (Shubman Gill) ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) അഫ്‌ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ ടീമുകള്‍ക്കെതിരായ അടുത്ത രണ്ട് മത്സരങ്ങളും നഷ്‌ടമായേക്കും. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തിന് മുന്‍പായി ഡെങ്കിപ്പനി സ്ഥിരീകരിച്ച ഗില്‍ നിലവില്‍ ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് ക്രിക്ബസ് (Cricbuzz) റിപ്പോര്‍ട്ട്. അടുത്ത മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെ നേരിടുന്നതിനായി ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ സംഘത്തോടൊപ്പം ഗില്‍ യാത്ര തിരിച്ചിട്ടില്ലെന്നും നേരത്തെ വിവരം പുറത്തുവന്നിരുന്നു (Medical Update Of Shubman Gill).

  • Shubman Gill hospitalised in Chennai after the platelet count dropped a bit. (PTI).

    A big set back for India ahead of big matches in the coming days! pic.twitter.com/o5nUTjX6Hd

    — Mufaddal Vohra (@mufaddal_vohra) October 10, 2023 " class="align-text-top noRightClick twitterSection" data=" ">

ഡെങ്കിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ താരത്തിന്‍റെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഏകദിന ലോകകപ്പില്‍ നാളെയാണ് (ഒക്‌ടോബര്‍ 11) ടീം ഇന്ത്യ അഫ്‌ഗാനിസ്ഥാനെ നേരിടുന്നത്. ഈ മത്സരം ഗില്ലിന് നഷ്‌ടമാകുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു.

ഒക്‌ടോബര്‍ എട്ടിന് ഓസ്‌ട്രേലിയക്കെതിരെ ആയിരുന്നു ലോകകപ്പില്‍ ടീം ഇന്ത്യയുടെ ആദ്യ മത്സരം. ചെന്നൈയില്‍ എത്തിയത് മുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന ഗില്ലിന് മത്സരത്തിന് മുന്‍പാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ, ഓസീസിനെതിരെ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇഷാന്‍ കിഷനായിരുന്നു ഇന്ത്യയ്‌ക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്‌തത്.

ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന് ശേഷം ഒക്‌ടോബര്‍ 9നാണ് ടീം ഇന്ത്യ ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് യാത്ര തിരിച്ച സംഘത്തിനൊപ്പം ഗില്‍ ഇല്ലെന്ന് ബിസിസിഐ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ബിസിസിഐ സ്ഥിരീകരിച്ചിട്ടില്ല.

ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് ഗില്ലിനെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് ക്രിക്‌ബസ് റിപ്പോര്‍ട്ട്. പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞ സാഹചര്യത്തില്‍ താരത്തിന്‍റെ വിമാന യാത്ര ഒഴിവാക്കണമെന്ന് വിദഗ്ദര്‍ ടീം മാനേജ്‌മെന്‍റിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് 24 കാരനായ താരത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗില്ലിന്‍റെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടായാല്‍ താരം അഹമ്മദാബാദില്‍ ടീമിനൊപ്പം ചേര്‍ന്നേക്കും. എന്നാല്‍, ഒക്‌ടോബര്‍ 14ന് പാകിസ്ഥാനെതിരെ നടക്കുന്ന മത്സരത്തില്‍ ഗില്ലിന് കളിക്കാനാകുമോ എന്നതില്‍ ഇതുവരെയും വ്യക്തതകള്‍ ഒന്നും ലഭിച്ചിട്ടില്ല. ഗില്ലിന് മികച്ച ട്രാക്ക് റെക്കോഡുള്ള അഹമ്മദാബാദില്‍ പാകിസ്ഥാനെതിരെ കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ടീമിനത് കനത്ത തിരിച്ചടിയായിരിക്കും.

ശുഭ്‌മാന്‍ ഗില്ലിന്‍റെ അഭാവത്തില്‍ ഇഷാന്‍ കിഷന്‍ തന്നെയാകും വരും മത്സരങ്ങളിലും ഇന്ത്യയ്‌ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഓസ്‌ട്രേലിയക്കെതിരെ ലഭിച്ച അവസരം കൃത്യമായി മുതലെടുക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. അടുത്ത മത്സരത്തില്‍ ഇഷാന്‍ കിഷന്‍ മികവിലേക്ക് ഉയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Also Read : Gautam Gambhir Lauds Virat Kohli 'യുവതാരങ്ങള്‍ കണ്ടു പഠിക്കണം'; കോലിയെ അഭിനന്ദിച്ച് ഗൗതം ഗംഭീര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.