കാണ്‍പൂര്‍ : അരങ്ങേറ്റ മത്സരത്തില്‍ തന്നെ നിരവധി റെക്കോഡുകള്‍ സ്വന്തമാക്കിയാണ് ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ വരവറിയിച്ചത്. ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി ( 171 പന്തില്‍ 105 റണ്‍സ്) നേടിയ താരം രണ്ടാം ഇന്നിങ്സില്‍ അര്‍ധ സെഞ്ച്വറിയും (125 പന്തില്‍ 65 ) തികച്ച് ഇന്ത്യന്‍ ഇന്നിങ്സിന്‍റെ നെടുംതൂണായി.
1st Indian to hit hundred and fifty on Test debut - ഇതോടെ അരങ്ങേറ്റ ടെസ്‌റ്റില്‍ തന്നെ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് താരം. ഇതോടൊപ്പം ഇന്ത്യയ്‌ക്കായി അരങ്ങേറ്റ ടെസ്റ്റില്‍ രണ്ട് ഇന്നിങ്സിലും അന്‍പതിലേറെ (50+) റണ്‍സ് നേടുന്ന മൂന്നാമത്തെ താരം, അരങ്ങേറ്റ ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം എന്നീ നേട്ടങ്ങളും ശ്രേയസ് സ്വന്തം പേരിലാക്കി.
also read: IPL Mega Auction : ആര്‍സിബി അടിമുടി മാറും ; നിലനിര്‍ത്തുക കോലിയേയും മാക്‌സ്‌വെലിനെയും
ശ്രേയസിന് മുന്‍പ് ദില്‍വാര്‍ ഹുസൈന്‍(59, 57), സുനില്‍ ഗവാസ്‌കര്‍(65, 67) എന്നിവരാണ് രണ്ട് ഇന്നിങ്സിലും 50+ റണ്‍സ് നേടിയത്. അതേസമയം കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ ശിഖര്‍ ധവാന്‍(187), രോഹിത് ശര്‍മ(177), ശ്രേയസ് അയ്യര്‍(170) എന്നിങ്ങനെയാണ് സ്ഥാനക്രമം.