ETV Bharat / sports

T20 World Cup 2022 | ടി20 ലോകകപ്പിലെ താരം ; ചുരുക്കപ്പട്ടികയിൽ ഇടം നേടി കോലിയും, സൂര്യയും

ആറ് മത്സരങ്ങളില്‍ നിന്ന് 98.67 ശരാശരിയില്‍ 136.41 സ്ട്രൈക്ക് റേറ്റില്‍ 296 റണ്‍സാണ് കോലി ടൂർണമെന്‍റിൽ സ്വന്തമാക്കിയത്

T20 World Cup 2022  ടി20 ലോകകപ്പ് 2022  ടി20 ലോകകപ്പിലെ താരം  വിരാട് കോലി  Virat Kohli  സൂര്യകുമാർ യാദവ്  T20 World Cup 2022 Player of the Tournament  കോലി
T20 World Cup 2022 | ടി20 ലോകകപ്പിലെ താരം; ചുരുക്കപ്പട്ടികയിൽ ഇടം നേടി കോലിയും, സൂര്യയും
author img

By

Published : Nov 11, 2022, 10:54 PM IST

മെൽബണ്‍ : ടി20 ലോകകപ്പിലെ ഏറ്റവും മികച്ച താരങ്ങളെ തെരഞ്ഞെടുക്കാനുള്ള അന്തിമ പട്ടികയിൽ ഇടം നേടി ഇന്ത്യൻ താരങ്ങളായ വിരാട് കോലിയും, സൂര്യകുമാർ യാദവും. ടൂർണമെന്‍റിലെ റണ്‍വേട്ടക്കാരിൽ മുന്നിലുള്ള താരങ്ങളാണ് ഇരുവരും. ആറ് മത്സരങ്ങളില്‍ നിന്ന് കോലി 98.67 ശരാശരിയില്‍ 136.41 സ്ട്രൈക്ക് റേറ്റില്‍ 296 റണ്‍സടിച്ച് ഒന്നാം സ്ഥാനത്താണ്. സൂര്യയാകട്ടെ ആറ് മത്സരങ്ങളില്‍ 59.75 ശരാശരിയില്‍ 189.68 സ്ട്രൈക്ക് റേറ്റില്‍ 239 റണ്‍സടിച്ച് റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്താണ്.

കോലിക്കും സൂര്യക്കും പുറമെ ശ്രീലങ്കന്‍ സ്‌പിന്നര്‍ വാനിന്ദു ഹസരങ്ക, പാക് ഓള്‍ റൗണ്ടര്‍ ഷദാബ് ഖാന്‍, പേസര്‍ ഷഹീന്‍ അഫ്രീദി, ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍, ഓപ്പണര്‍ അലക്‌സ് ഹെയ്ല്‍സ്, ഓള്‍ റൗണ്ടര്‍ സാം കറന്‍, സിംബാബ്‌വെ ഓള്‍ റൗണ്ടര്‍ സിക്കന്ദര്‍ റാസ എന്നിവരാണ് ടൂര്‍ണമെന്‍റിലെ താരമാകാനുള്ളവരുടെ പട്ടികയില്‍ ഇടം നേടിയത്.

ടൂർണമെന്‍റിലെ ആറ് മത്സരങ്ങളിൽ നിന്ന് നാല് അർധ സെഞ്ച്വറികള്‍ ഉൾപ്പടെയാണ് കോലി 296 റണ്‍സ് അടിച്ചെടുത്തത്. ടി20 ക്രിക്കറ്റിൽ 4000 റണ്‍സ് പൂർത്തിയാക്കുന്ന ആദ്യ താരം എന്ന റെക്കോഡും, ടി20 ലോകകപ്പുകളിൽ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും ടൂർണമെന്‍റിലെ തകർപ്പൻ പ്രകടനത്തിലൂടെ കോലി സ്വന്തമാക്കിയിരുന്നു.

കടുത്ത മത്സരം : ടൂർണമെന്‍റിലുടനീളം മികച്ച പ്രകടനമാണ് ശ്രീലങ്കൻ സ്‌പിന്നർ വാനിന്ദു ഹസരങ്ക പുറത്തെടുത്തത്. എട്ട് മത്സരങ്ങളിൽ നിന്ന് 6.41 ഇക്കോണമിയിൽ 15 വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഒരുപോലെ തിളങ്ങിയാണ് പാക് ഓൾ റൗണ്ടർ ഷദാബ് ഖാൻ പട്ടികയിൽ ഇടം നേടിയത്.

ആറ് മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റ് നേടിയ ഷദാബ് ഖാൻ ദക്ഷിണാഫ്രിക്കക്കെതിരെ അർധസെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു. പട്ടികയിൽ ഇടം നേടിയ മറ്റൊരു പാക് താരം ഷാഹീൻ അഫ്രീദിയും തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ടൂർണമെന്‍റിലെ ആറ് മത്സരങ്ങളിൽ നിന്ന് 14.20 ഇക്കോണമിയിൽ 10 വിക്കറ്റുകളാണ് ഷാഹീൻ അഫ്രീദി വീഴ്‌ത്തിയത്.

ALSO READ: ഈ പട്ടികയില്‍ ഇതിഹാസങ്ങള്‍ മാത്രം ; അപൂര്‍വ റെക്കോഡുമായി വിരാട് കോലി

തകർപ്പൻ ബാറ്റിങ് പ്രകടനത്തോടെയാണ് ഇംഗ്ലണ്ട് ഓപ്പണർമാരായ ജോസ് ബട്‌ലറും, അലക്‌സ് ഹെയ്‌ൽസും പട്ടികയിൽ ഇടം നേടിയത്. സെമിയിൽ ഇരുവരുടേയും തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ടിനെ ഫൈനലിലേക്ക് എത്താൻ സഹായിച്ചത്. ഇംഗ്ലണ്ടിനായി തകർപ്പൻ പ്രകടനമാണ് ഓൾറൗണ്ടർ സാം കറൻ പുറത്തെടുത്തത്.

ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തിയ സാം കറന്‍ ടി20 ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റെടുക്കുന്ന ആദ്യ ഇംഗ്ലീഷ് പേസറെന്ന നേട്ടവും ലോകകപ്പില്‍ സ്വന്തമാക്കി. അഫ്‌ഗാനിസ്ഥാനെതിരെ ആയിരുന്നു കറന്‍റെ നേട്ടം. സിംബാബ്‌വെ ഓള്‍ റൗണ്ടറായ സിക്കന്ദര്‍ റാസ ഈ ലോകകപ്പില്‍ മൂന്ന് തവണ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട താരമാണ്. എട്ട് കളികളില്‍ 219 റണ്‍സടിച്ച റാസ 10 വിക്കറ്റും വീഴ്ത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.