ലണ്ടൻ: 2012-13ന് ശേഷം ഇംഗ്ലീഷ് ക്രിക്കറ്റ് ടീം ഇന്ത്യൻ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര ജയിച്ചിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ വമ്പൻ പരീക്ഷണങ്ങൾ നടത്തി വിജയം കൊയ്യുന്ന പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തിനും നായകൻ ബെൻ സ്റ്റോക്‌സിനും ഇന്ത്യൻ മണ്ണിനെ കുറിച്ച് നന്നായറിയാം. ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര ജയിക്കാൻ ഇംഗ്ലണ്ടില്‍ പരീക്ഷിച്ച് വിജയിച്ച 'ബാസ് ബോൾ' മാത്രം മതിയാകില്ല. ഇന്ത്യൻ ബാറ്റർമാരെ കറക്കിവീഴ്‌ത്താൻ ഒരാൾ വേണം. അതിനായുള്ള അന്വേഷണം എത്തി നിന്നത് ഒരു പാക് വംശജനിലാണ്. പേര് ഷോയിബ് ബഷീർ.
ആ ഫോൺ കോൾ: കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഷോയിബ് ബഷീറിന്‍റെ ഫോണിലേക്ക് ന്യൂസിലൻഡിൽ നിന്നുള്ള ഒരു നമ്പരില്‍ നിന്ന് കോൾ വന്നു. യാദൃശ്ചികമായി ആരിൽ നിന്നെങ്കിലും വന്ന കോൾ ആയിരിക്കാമെന്നാണ് ഷോയിബ് ബഷീർ കരുതിയത്. അതുകൊണ്ടു തന്നെ ആ കോൾ അവഗണിക്കുകയും ചെയ്‌തു. ആറ് ഫസ്‌റ്റ് ക്ലാസ് മത്സരങ്ങളും ഏഴ് ലിസ്റ്റ് എ മത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളും മാത്രം കളിച്ച ഇരുപത് വയസുകാരനെ ഇംഗ്ലീഷ് പരിശീലകൻ ബ്രണ്ടൻ മക്കല്ലം ഫോണില്‍ വിളിക്കുമെന്ന് അയാൾ കരുതിയില്ല. പക്ഷേ ആ വിളി സത്യമായിരുന്നു.
-
For those wondering how Shoaib Bashir bowls, here’s a little taster…
— Henry Moeran (@henrymoeranBBC) December 11, 2023 " class="align-text-top noRightClick twitterSection" data="
👀 pic.twitter.com/HEnmp5zycO
">For those wondering how Shoaib Bashir bowls, here’s a little taster…
— Henry Moeran (@henrymoeranBBC) December 11, 2023
👀 pic.twitter.com/HEnmp5zycOFor those wondering how Shoaib Bashir bowls, here’s a little taster…
— Henry Moeran (@henrymoeranBBC) December 11, 2023
👀 pic.twitter.com/HEnmp5zycO
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ജനുവരി 25 ന് ഹൈദരാബാദിൽ ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള (അഞ്ച് ടെസ്റ്റുകൾ) 16 അംഗ ഇംഗ്ലീഷ് ദേശീയ ക്രിക്കറ്റ് ടീമില്‍ ഷോയിബ് ബഷീറിന്‍റെ പേരുമുണ്ട്. ഷോയിബിനെ പോലും അത്‌ഭുതപ്പെടുത്തിയ തീരുമാനം. പക്ഷേ ഇന്ത്യൻ മണ്ണിനെ കുറിച്ച് നന്നായി അറിയാവുന്ന ഇംഗ്ലീഷ് സെലക്‌ടർമാർക്ക് ആറടി നാലിഞ്ചുകാരനായ ഓഫ്‌സ്‌പിന്നറെ ടീമില്‍ ആവശ്യമായിരുന്നു.
ബാഗ് നിറയെ തന്ത്രങ്ങൾ: ഓഫ് സ്പിന്നറായ ഷോയിബ് ബഷീറിന്‍റെ ഏറ്റവും വലിയ ആനുകൂല്യം അദ്ദേഹത്തിന്‍റെ ആറടി നാലിഞ്ച് ഉയരമാണ്. പന്തിനെ വായുവില്‍ നിയന്ത്രിക്കാൻ കഴിയുന്ന ബൗളറെന്നതാണ് ബഷീറിന്‍റെ മികവ്. സൈഡ് സ്പിൻ, ആം ബോൾ, അണ്ടർകട്ടർ എന്നിവയെല്ലാം അദ്ദേഹത്തിന്‍റെ ആവനാഴിയിലെ ആയുധങ്ങളാണ്. അതിനൊപ്പം കാരം ബോളില്‍ മികച്ച പരിശീലനവും നേടുന്നുണ്ട്.
-
"Shoaib Bashir"
— A Class Cricket (@aclasscricket92) December 11, 2023 " class="align-text-top noRightClick twitterSection" data="
Mystery spinner,
Part of England Squad to face India in Jan. 2024.
Lets watch Some unplayable balls of Shoaib.
Looks very very dangerous 😱.@englandcricket@ECB_cricket
pic.twitter.com/IBTTMkA7aY
">"Shoaib Bashir"
— A Class Cricket (@aclasscricket92) December 11, 2023
Mystery spinner,
Part of England Squad to face India in Jan. 2024.
Lets watch Some unplayable balls of Shoaib.
Looks very very dangerous 😱.@englandcricket@ECB_cricket
pic.twitter.com/IBTTMkA7aY"Shoaib Bashir"
— A Class Cricket (@aclasscricket92) December 11, 2023
Mystery spinner,
Part of England Squad to face India in Jan. 2024.
Lets watch Some unplayable balls of Shoaib.
Looks very very dangerous 😱.@englandcricket@ECB_cricket
pic.twitter.com/IBTTMkA7aY
ഇന്ത്യൻ മണ്ണില്‍ രവി അശ്വിനും രവി ജഡേജയും അക്ഷർ പട്ടേലും ഇംഗ്ലീഷ് ബാറ്റർമാരെ കറക്കി വീഴ്‌ത്താൻ തയ്യാറെടുക്കുമ്പോൾ ഇന്ത്യൻ ടീമിനെയൊന്നാകെ വരിഞ്ഞുമുറുക്കാനാണ് ഷോയിബ് ബഷീറിന്‍റെ വരവ്. ഇംഗ്ലണ്ടില്‍ സോമർസെറ്റിനായി മികച്ചപ്രകടനം നടത്തുന്ന ഷോയിബ് ബഷീറിന് അത് ഇന്ത്യയിലും ആവർത്തിക്കാൻ കഴിയുമെന്നാണ് മക്കല്ലവും സ്റ്റോക്‌സും പ്രതീക്ഷിക്കുന്നത്.
-
England picked four specialist spinners including two uncapped spinners.
— CricTracker (@Cricketracker) December 11, 2023 " class="align-text-top noRightClick twitterSection" data="
Jack Leach will lead the inexperienced young attack of Rehan Ahmed (19 years/1 Test), Shoaib Bashir (20 years/Uncapped), and Tom Hartley (24 years/Uncapped) in India. pic.twitter.com/NlK4T3Nyo0
">England picked four specialist spinners including two uncapped spinners.
— CricTracker (@Cricketracker) December 11, 2023
Jack Leach will lead the inexperienced young attack of Rehan Ahmed (19 years/1 Test), Shoaib Bashir (20 years/Uncapped), and Tom Hartley (24 years/Uncapped) in India. pic.twitter.com/NlK4T3Nyo0England picked four specialist spinners including two uncapped spinners.
— CricTracker (@Cricketracker) December 11, 2023
Jack Leach will lead the inexperienced young attack of Rehan Ahmed (19 years/1 Test), Shoaib Bashir (20 years/Uncapped), and Tom Hartley (24 years/Uncapped) in India. pic.twitter.com/NlK4T3Nyo0
ഷോയിബ് ബഷീറിനൊപ്പം ഇടംകൈയൻ സ്‌പിന്നറായ ടോം ഹാർട്‌ലിക്കും ഇംഗ്ലീഷ് ദേശീയ ക്രിക്കറ്റ് ടീമിലേക്ക് വിളിയെത്തിയിട്ടുണ്ട്. നിലവില്‍ ദേശീയ ടീമിലെ സ്ഥിരം സ്‌പിന്നർമാരായ ജാക് ലീച്ച്, റെഹാൻ അഹമ്മദ് എന്നിവെ കൂടാതെയാണ് ഇന്ത്യയ്ക്ക് എതിരെ രണ്ട് പുതുമുഖ സ്‌പിന്നർമാർക്കും ഇംഗ്ലണ്ട് അവസരം നല്‍കുന്നത്.