ETV Bharat / sports

തത്സമയ പരിപാടിക്കിടെ അവതാരകന്‍റെ അപമാനം ; ഇറങ്ങിപ്പോയി ഷുഐബ് അക്തർ

ഓവര്‍ സ്മാര്‍ട്ടാകാനാണ് ശ്രമമെങ്കില്‍ നിങ്ങള്‍ക്ക് ഷോയിൽ നിന്ന് പോകാം എന്നായിരുന്നു അവതാരകന്‍റെ പരാമര്‍ശം

SHOAIB AKHTAR  ഷുഐബ് അക്തർ  പിടിവി  സർ വിവിയൻ റിച്ചാർഡ്‌സ്  ഉമർ ഗുൽ  നുമാന്‍ നിയാസ്  സന മിർ  ക്രിക്കറ്റ് അനലിസ്റ്റ്
ലൈവ് ഷോക്കിടെ അവതാരകന്‍റെ അപമാനം; ഷോയിൽ നിന്ന് ഇറങ്ങിപ്പോയി ഷുഐബ് അക്തർ
author img

By

Published : Oct 27, 2021, 7:07 PM IST

കറാച്ചി : ടിവി ചാനൽ അവതാരകൻ തത്സമയ പരിപാടിയിൽ അപമാനിച്ചതിനെത്തുടർന്ന് ഷോയിൽ നിന്ന് ഇറങ്ങിപ്പോയി മുൻ പാകിസ്ഥാൻ പേസർ ഷുഐബ് അക്തർ. പാക് ചാനലായ പിടിവിയിൽ, ന്യൂസിലാൻഡിനെതിരെ പാകിസ്ഥാൻ നേടിയ വിജയം സംബന്ധിച്ച് നടത്തിയ ലൈവ് ചർച്ചയിൽ നിന്നാണ് താരം ഇറങ്ങിപ്പോയത്. പിടിവിയുടെ ക്രിക്കറ്റ് അനലിസ്റ്റ് സ്ഥാനം രാജിവയ്ക്കുന്നതായും അക്തർ അറിയിച്ചു.

മുൻ താരങ്ങളായ വിവിയൻ റിച്ചാർഡ്‌സ്, ഡേവിഡ് ഗോവർ, റാഷിദ് ലത്തീഫ്, ഉമർ ഗുൽ, ആഖിബ് ജാവേദ്, പാകിസ്ഥാൻ വനിത ടീം ക്യാപ്റ്റൻ സന മിർ എന്നിവരായിരുന്നു ചർച്ചയിലെ മറ്റ് അതിഥികൾ. ചര്‍ച്ചയ്ക്കിടെ പാക് താരങ്ങളായ ഷഹീന്‍ അഫ്രീദിയേയും ഹാരിസ് റൗഫിനേയും കണ്ടെത്തിയത് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടീം ലാഹോര്‍ ക്വലാന്‍ഡേഴ്‌സാണെന്ന് അക്തര്‍ പറഞ്ഞു. അവതാരകന്‍റെ ഏതാനും ചോദ്യങ്ങള്‍ അവഗണിച്ചായിരുന്നു അക്തര്‍ ഇക്കാര്യം പറഞ്ഞത്.

ഇതിൽ പ്രകോപിതനായ അവതാരകൻ നുമാന്‍ നിയാസ് താരത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയായിരുന്നു. 'നിങ്ങള്‍ അല്‍പം പരുഷമായി പെരുമാറുന്നു. എനിക്ക് ഇത് പറയാന്‍ താല്‍പ്പര്യമില്ല, പക്ഷേ ഓവര്‍ സ്മാര്‍ട്ടാകാനാണ് ശ്രമമെങ്കില്‍ നിങ്ങള്‍ക്ക് പോകാം. ഞാന്‍ ഇത് ഓണ്‍ എയറിലാണ് പറയുന്നത്' എന്നായിരുന്നു നുമാന്‍റെ വാക്കുകള്‍.

  • Multiple clips are circulating on social media so I thought I shud clarify.dr noman was abnoxious and rude wen he asked me to leave the show,it was embarrassing specially wen u have legends like sir Vivian Richards and David gower sitting on the set with some of my contemporaries

    — Shoaib Akhtar (@shoaib100mph) October 26, 2021 " class="align-text-top noRightClick twitterSection" data=" ">

ഇതോടെ രോഷാകുലനായ അക്തർ പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. അവതാരകന്‍റെ വാക്കുകൾ കേട്ട് മറ്റ് അതിഥികൾ ഞെട്ടിത്തരിച്ച് ഇരുന്നു. ഇതോടെ സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തു. അവതാരകൻ താരത്തോട് മാപ്പ് പറയണമെന്നും രാജ്യത്തിന്‍റെ അഭിമാനമായ താരത്തെ ഇത്തരത്തിൽ അപമാനിക്കാൻ പാടില്ലെന്നും അഭിപ്രായങ്ങൾ ഉയർന്നുവന്നു.

ALSO READ : ടി20 ലോകകപ്പ് : മാർട്ടിൻ ഗുപ്‌റ്റിലിന് പരിക്ക്, ഇന്ത്യക്കെതിരായ മത്സരത്തിൽ കളിച്ചേക്കില്ല

അതേസമയം തന്‍റെ നിലപാട് വ്യക്‌തമാക്കിക്കൊണ്ട് അക്തറും രംഗത്ത്‌ വന്നു. പരിപാടിയുടെ ഒന്നിലധികം വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിനാൽ ഞാൻ തന്നെ സംഭവം വിവരിക്കാമെന്ന് കരുതി. അവതാരകനായ നുമാൻ പരുഷമായ രീതിയിലാണ് എന്നോട് ഷോയിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്.

സർ വിവിയൻ റിച്ചാർഡ്‌സിനെ പോലുള്ള ഇതിഹാസ താരങ്ങൾ ഇരിക്കുന്ന സെറ്റിൽ ഇത്തരത്തിൽ പെരുമാറുന്നത് വളരെ മോശം കാര്യമായി തോന്നി. അതിനാൽ ഷോയിൽ നിന്ന് ഇറങ്ങിപ്പോകാതെ മറ്റ് വഴികളില്ലായിരുന്നു, അക്തർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.