ദുബായ്: നേരത്തെ ഉണ്ടായ വിവാഹം വിരാട് കോലിയുടെ ബാറ്റിങ്ങിനെ സാരമായി ബാധിച്ചു എന്ന് പാക് മുൻ പേസർ ശുഐബ് അക്‌തർ. 29-ാം വയസിൽ വിവാഹം കഴിക്കുന്നതിന് പകരം കോലി ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കമായിരുന്നു എന്നും അക്‌തർ പറഞ്ഞു. കോലിയുടെ സ്ഥാനത്ത് താൻ ആയിരുന്നു എങ്കിൽ ഇത്ര നേരത്തെ വിവാഹം കഴിക്കില്ലായിരുന്നു എന്നും അക്‌തർ കൂട്ടിച്ചേർത്തു.
വിവാഹം കഴിക്കുന്നത് മോശം കാര്യമാണെന്നല്ല ഞാൻ പറയുന്നത്. പക്ഷേ ഇന്ത്യക്കായി കളിക്കുമ്പോൾ കുറച്ചുകാലം കൂടി അതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമായിരുന്നു. കരിയറിലെ 10-12 വർഷങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. ഇത് നമുക്ക് പിന്നീട് ലഭിക്കുകയില്ല, അക്‌തർ പറഞ്ഞു.
ALSO READ: ഇന്ത്യൻ വനിത ഫുട്‌ബോൾ ടീമിലും കൊവിഡ് വ്യാപനം; 13 താരങ്ങൾക്ക് കൊവിഡ്
വിവാഹത്തിന്‍റെയും ക്യാപ്‌റ്റൻസിയുടേയും സമ്മർദ്ദം തീർച്ചയായും ബാറ്റിങ്ങിനെ ബാധിക്കും. വിവാഹം താരങ്ങളുടെ ജീവിതത്തിൽ കൂടുതൽ ഉത്തരവാദിത്തം കൊണ്ടുവരും. ഒരു ക്രിക്കറ്റ് താരങ്ങൾക്ക് 15 വർഷങ്ങളോളം മാത്രമാണ് ശരാശരി കരിയർ. അതിൽ 5-6 വർഷങ്ങളാണ് ഏറ്റവും മികവ് പുലർത്തുക.
കോലിയെ സംബന്ധിച്ച് ആ കാലം കടന്ന് പോയി. ഇനി കടുത്ത വെല്ലുവിളിയാണ് കാത്തിരിക്കുന്നതെന്നും അക്‌തർ കൂട്ടിച്ചേർത്തു.