ഉജ്ജയിന്‍ : ഏകദിന ലോകകപ്പിനുള്ള (ODI World Cup 2023) ഇന്ത്യന്‍ സ്‌ക്വാഡിനെ അടുത്തിടെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയുടെ (Rohit Sharma) നേതൃത്വത്തിനുള്ള 15 അംഗ സ്‌ക്വഡില്‍ പ്രതീക്ഷിച്ചത് പോലെ വെറ്ററന്‍ ബാറ്റര്‍ ശിഖര്‍ ധവാന് (Akshay Kumar) ഇടം നേടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തിനായി ഉജ്ജയിനിലെ പ്രസിദ്ധമായ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ (Mahakaleshwar Temple) പ്രാര്‍ഥന നടത്തിയിരിക്കുകയാണ് ധവാന്‍.
ഇതിന്‍റെ വിഡിയോ സോഷ്യല്‍ മിഡിയയില്‍ വൈറലാണ്. ബോളിവുഡ് നടൻ അക്ഷയ് കുമാറിനെയും (Akshay Kumar) വിഡിയോയില്‍ കാണാം (Shikhar Dhawan Prays For India cricket team's Success with Akshay Kumar in Mahakaleshwar Temple). ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഏകദിന ലോകകപ്പിൽ ടീം ഇന്ത്യയുടെ വിജയത്തിനായി പ്രാർഥിച്ചതായി ധവാന്‍ പറഞ്ഞത്.
-
Shikhar Dhawan & Akshay Kumar at Mahakaleshwar Temple in Ujjain.pic.twitter.com/5vk5CTahAa
— Johns. (@CricCrazyJohns) September 9, 2023 " class="align-text-top noRightClick twitterSection" data="
">Shikhar Dhawan & Akshay Kumar at Mahakaleshwar Temple in Ujjain.pic.twitter.com/5vk5CTahAa
— Johns. (@CricCrazyJohns) September 9, 2023Shikhar Dhawan & Akshay Kumar at Mahakaleshwar Temple in Ujjain.pic.twitter.com/5vk5CTahAa
— Johns. (@CricCrazyJohns) September 9, 2023
'ഇന്ത്യ ലോകകപ്പ് നേടണമെന്നാണ് എല്ലാവരുടെയും ആഗ്രഹം, ഞാനും അതേ ആഗ്രമാണ് ദൈവത്തോട് പറഞ്ഞത്' -ശിഖര്‍ ധവാന്‍ മാധ്യമങ്ങളോട് പറഞ്ഞു. 2022 ഡിസംബറില്‍ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലാണ് അവസാനമായി ശിഖര്‍ ധവാന്‍ ഇന്ത്യയ്‌ക്കായി കളിച്ചത്.
പരമ്പരയില്‍ നായകന്‍ കൂടിയായിരുന്ന ശിഖര്‍ ധവാന്‍ നിരാശാജനകമായ പ്രകടനമായിരുന്നു നടത്തിയിരുന്നത്. പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ നിന്നായി വെറും 18 റണ്‍സ് മാത്രമാണ് 37-കാരന് നേടാന്‍ കഴിഞ്ഞത്. ഇതിന് പിന്നാലെ ഇന്ത്യയുടെ പദ്ധതികളില്‍ നിന്നും താരം പുറത്താവുകയായിരുന്നു. മോശം ഫോം വലച്ചതിനൊപ്പം ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ തുടങ്ങിയ യുവ താരങ്ങളുടെ കടന്നുവരവാണ് ധവാന്‍റെ പുറത്താവലിന് ആക്കം കൂട്ടിയത്.
ഇന്ത്യയ്‌ക്കായി 167 ഏകദിനങ്ങളും 34 ടെസ്റ്റുകളും 68 ടി20 മത്സരങ്ങളുമാണ് ധവാന്‍ ഇതേവരെ കളിച്ചിട്ടുള്ളത്. ഏകദിനത്തില്‍ 6793 റണ്‍സും ടെസ്റ്റില്‍ 2315 റണ്‍സും ടി20യില്‍ 1759 റണ്‍സുമാണ് താരം നേടിയിട്ടുള്ളത്. 2013-ല്‍ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തില്‍ വലിയ പങ്കാണ് ധവാന്‍ വഹിച്ചിരുന്നത്. അഞ്ച് മത്സരങ്ങളില്‍ നിന്നും 363 റണ്‍സ് നേടിയ താരം എമേര്‍ജിങ് പ്ലെയര്‍ അവാര്‍ഡ് സ്വന്തമാക്കുകയും ചെയ്‌തു.
ഇതിന് ശേഷം മറ്റൊരു ഐസിസി കിരീടം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടില്ല. ഇതോടെ ഇക്കുറി സ്വന്തം മണ്ണില്‍ നടക്കുന്ന ഏകദിന ലോകകപ്പിലൂടെ 10 വര്‍ഷത്തിലേറെ ആയുള്ള ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഏകദിന ലോകകപ്പ് ഇന്ത്യ സ്‌ക്വാഡ് (India Squad for ODI World Cup 2023): രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ശുഭ്‌മാന്‍ ഗില്‍, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.