ETV Bharat / sports

എട്ട് വർഷത്തെ ദാമ്പത്യത്തിന് വിരാമം; ശിഖർ ധവാനും അയേഷ മുഖർജിയും വേർപിരിയുന്നു - r Dhawan, Ayesha Mukerji Get Divorced

അയേഷ മുഖർജിയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇരുവരും തമ്മിൽ വേർപിരിഞ്ഞതായി അറിയിച്ചത്

Shikhar Dhawan  Ayesha Mukerji  ശിഖർ ധവാൻ  അയേഷ മുഖർജി  ശിഖർ ധവാനും അയേഷ മുഖർജിയും വേർപിരിയുന്നു  ധവാൻ വിവാഹമോചനം വാർത്ത  ഐപിഎൽ  r Dhawan, Ayesha Mukerji Get Divorced  Dhawan Get Divorced
എട്ട് വർഷത്തെ ദാമ്പത്യത്തിന് വിരാമം; ശിഖർ ധവാനും അയേഷ മുഖർജിയും വേർപിരിയുന്നു
author img

By

Published : Sep 8, 2021, 12:52 PM IST

ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും ഭാര്യ അയേഷ മുഖർജിയും വേർപിരിഞ്ഞു. 2012ൽ വിവാഹിതരായ ഇരുവരും 8 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് വേർപിരിയുന്നത്. അയേഷ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതായി അറിയിച്ചത്.

ശിഖര്‍ ധവാന് മുമ്പ് അയേഷ ഓസ്ട്രേലിയന്‍ വ്യവസായിയെ വിവാഹം കഴിച്ചിരുന്നു. ഈ വിവാഹത്തില്‍ അയേഷക്ക് രണ്ട് കുട്ടികളുണ്ട്. ധവാനെക്കാൾ 10 വയസ് കൂടുതലുള്ളയാളാണ് അയേഷ. ധവാൻ- അയേഷ ദമ്പതികൾക്ക് സൊരാവർ എന്ന മകനുമുണ്ട്.

ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരസ്‌പരം അടുത്തത്. തുടർന്ന് 2012 ൽ വിവാഹിതരാകുകയായിരുന്നു. ഐപിഎല്ലിനിടെ നിരവധി തവണ ധവാനെ പിന്തുണച്ച് അയേഷ ഗാലറയില്‍ എത്തിയിട്ടുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടി ധവാന്‍ കളിക്കവെയാണ് കൂടുതല്‍ തവണയും ആയിഷ ഗാലറിയിലെത്തിയത്.

ALSO READ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്നറിയാം; സഞ്ജുവിന് സാധ്യതയില്ല

എന്നാൽ വേർപിരിയൽ വാർത്തയോട് ധവാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവിൽ ഐപിഎല്ലിന് മുന്നോടിയായുള്ള പരിശീലനത്തിനായി യുഎയിലാണ് താരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.