കൊളംബോ: രവി ശാസ്ത്രിയുടേയും രാഹുൽ ദ്രാവിഡിന്‍റെയും രീതികൾ വ്യത്യസ്ഥമാണെന്ന് ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാൻ. രണ്ട് പേർക്കും അവരുടേതായ ഗുണങ്ങളുണ്ടെന്നും കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിൽ രണ്ട് പേരുടെയും രീതികൾ വ്യത്യസ്തമാണെന്നും ധവാൻ പറഞ്ഞു.
'ഞാൻ രവി ഭായിക്കൊപ്പം ധാരാളം സമയം ചെലവഴിച്ചിട്ടുണ്ട്. ഇരുവർക്കും അവരുടേതായ ഗുണങ്ങളുണ്ട്. അവർ രണ്ടുപേരും പോസിറ്റീവ് ആളുകളാണ്. ഇരുവരുടെയും ശൈലികളും വ്യത്യസ്തമാണ്,' ധവാൻ പറഞ്ഞു.
ALSO READ: യുവ താരങ്ങളുടെ പോരാട്ടം; ലങ്ക പിടിക്കാൻ ഇന്ത്യയിറങ്ങുന്നു
ഒരുപിടി യുവതാരങ്ങളുമായാണ് ടീം ഇത്തവണ കളിക്കിറങ്ങുന്നത്. ധവാനെ കൂടാതെ ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ മാത്രമാണ് ലങ്കന്‍ പര്യടനത്തിലുള്ള ടീമിലെ പരിചയ സമ്പത്തുള്ള താരങ്ങള്‍.
സഹതാരങ്ങളെക്കുറിച്ചും ധവാൻ വാചാലനായി. 'ക്യാപ്റ്റനെന്ന നിലയിൽ സഹകളിക്കാരുമായി സംവദിച്ചു. അവരെല്ലാം വളരെ കഴിവുള്ള കളിക്കാരാണ്. ഞങ്ങളിപ്പോൾ ഒരുമാസമായി ഒന്നിച്ചുണ്ട്. അതിനാൽ തന്നെ ഓരോരുത്തരേയും മനസിലാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്.
സൂര്യകുമാർ യാദവ് മികച്ച ബാറ്റ്സ്മാനാണ്. ഇപ്പോൾ നല്ല ഫോമിലാണുള്ളത്. അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കൂടാതെ യുസ്വേന്ദ്ര ചഹാലും കുൽദീപ് യാദവും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ധാരാളം വിക്കറ്റുകൾ നേടുകയും ചെയ്യും, ധവാൻ കൂട്ടിച്ചേർത്തു
ALSO READ: ഇന്ത്യയുടെ യുവ സംഘം ലങ്കയ്‌ക്കെതിരായ പരമ്പര നേടുമെന്ന് വസീം ജാഫര്‍
മൂന്ന് ഏകദിനങ്ങളും മൂന്ന് ടി- ട്വന്‍റികളും ഉൾപ്പെടുന്ന പരമ്പരക്കായാണ് ഇന്ത്യൻ ടീം ലങ്കയിലെത്തിയിട്ടുള്ളത്. ഞായറാഴ്ച മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.