ETV Bharat / sports

'പന്ത് മോശം ഫോമിലാണ്, വസ്‌തുത മനസിലാക്കൂ'; സഞ്‌ജുവിനായി വാദിച്ച് ശശി തരൂര്‍

author img

By

Published : Nov 30, 2022, 1:20 PM IST

താൻ ഇന്ത്യയിലെ ഏറ്റവും മികച്ച ടോപ് ഓർഡർ ബാറ്റര്‍മാരില്‍ ഒരാളാണെന്ന് തെളിയിക്കാൻ സഞ്‌ജുവിന് ഐപിഎൽ വരെ കാത്തിരിക്കണമെന്ന് ശശി തരൂര്‍.

Shashi Tharoor takes jibe at Rishabh Pant  Shashi Tharoor on Rishabh Pant  Rishabh Pant  Shashi Tharoor  Sanju Samson  Shashi Tharoor support Sanju Samson  Shashi Tharoor twitter  ind vs nz  സഞ്‌ജു സാംസണ്‍  ശശി തരൂര്‍  റിഷഭ്‌ പന്ത്  റിഷഭ് പന്ത് മോശം ഫോമിലെന്ന് ശശി തരൂര്‍  സഞ്‌ജുവിനെ പിന്തുണച്ച് ശശി തരൂര്‍
'പന്ത് മോശം ഫോമിലാണ്, വസ്‌തുത മനസിലാക്കൂ'; സഞ്‌ജുവിനായി വാദിച്ച് ശശി തരൂര്‍

തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ വൈറ്റ് ബോള്‍ പരമ്പരയില്‍ തഴയപ്പെട്ട മലയാളി ബാറ്റര്‍ സഞ്‌ജു സാംസണിനായി ശക്തമായി വാദിച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ രംഗത്ത്. മോശം ഫോമിലുള്ള പന്തിനെ മാറ്റി സഞ്‌ജുവിന് അവസരം നല്‍കണമെന്നാണ് മറ്റ് ആരാധകരെ പോലെ തരൂരും ആവശ്യപ്പെട്ടിരിക്കുന്നത്. റിഷഭ്‌ പന്ത് ഫോമിലല്ലെന്ന വസ്‌തുത മാനേജ്‌മെന്‍റ് മനസിലാക്കണമെന്ന് തരൂര്‍ ട്വീറ്റ് ചെയ്‌തു.

പന്തിനെ പിന്തുണച്ച് പരിശീലകന്‍ വിവിഎസ് ലക്ഷ്‌മൺ നടത്തിയ പ്രസ്‌താവന ചൂണ്ടിയാണ് തരൂരിന്‍റെ പ്രതികരണം. "നാലാം നമ്പറിൽ റിഷഭ് പന്ത് മികച്ച പ്രകടനം കാഴ്‌ചവച്ചു, അതിനാൽ അവനെ പിന്തുണയ്‌ക്കേണ്ടത് പ്രധാനമാണെന്നാണ് ലക്ഷ്‌മണ്‍ പറയുന്നത്.

തന്‍റെ അവസാന 11 ഇന്നിങ്സുകളിൽ പത്തിലും പരാജയപ്പെട്ട ഫോമിലല്ലാത്ത ഒരു മികച്ച കളിക്കാരനാണ് പന്ത്. ഏകദിനത്തിൽ 66 ശരാശരിയും അവസാന അഞ്ച് മത്സരങ്ങളിലും റൺസ് നേടിയിട്ടും സഞ്ജു ബെഞ്ചിലാണ്. വസ്‌തുത മനസിലാക്കൂ", കിവീസിനെതിരായ മൂന്നാം ഏകദിനത്തില്‍ നിന്നും സഞ്‌ജു തഴയപ്പെട്ടതോടെ ശശി തരൂർ ട്വീറ്റ് ചെയ്‌തു.

  • One more failure for Pant, who clearly needs a break from white-ball cricket. One more opportunity denied to @IamSanjuSamson who now has to wait for the @IPL to show that he’s one of the best too-order bats in India. #IndvsNZ https://t.co/RpJKkDdp5n

    — Shashi Tharoor (@ShashiTharoor) November 30, 2022 " class="align-text-top noRightClick twitterSection" data="

One more failure for Pant, who clearly needs a break from white-ball cricket. One more opportunity denied to @IamSanjuSamson who now has to wait for the @IPL to show that he’s one of the best too-order bats in India. #IndvsNZ https://t.co/RpJKkDdp5n

— Shashi Tharoor (@ShashiTharoor) November 30, 2022 ">

മത്സരത്തില്‍ പന്ത് നിരാശാജനകമായ പ്രകടനമാണ് നടത്തിയത്. 16 പന്തില്‍ 10 റണ്‍സ് മാത്രം നേടിയ താരം ഡാരില്‍ മിച്ചലിന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു ട്വീറ്റും തരൂര്‍ നടത്തിയിട്ടുണ്ട്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പന്തിന് ഒരു ഇടവേള ആവശ്യമാണെന്നാണ് തരൂര്‍ ഈ ട്വീറ്റില്‍ പറയുന്നത്.

"വൈറ്റ് ബോൾ ക്രിക്കറ്റിൽ ഒരു ഇടവേള ആവശ്യമുള്ള പന്തിന് വീണ്ടുമൊരു പരാജയം. സഞ്ജു സാംസണ് ഒരു അവസരം കൂടി നിഷേധിക്കപ്പെട്ടു. താൻ ഇന്ത്യയിലെ ഏറ്റവും മികച്ച ടോപ് ഓർഡർ ബാറ്റര്‍മാരില്‍ ഒരാളാണെന്ന് തെളിയിക്കാൻ അവന് ഐപിഎൽ വരെ കാത്തിരിക്കണം", തരൂര്‍ കുറിച്ചു.

Also read: 'പന്തിന്‍റെ സെഞ്ചുറി നഷ്‌ടം വെറും 90 റണ്‍സിന്..!'; വീണ്ടും എയറിലായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍

തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ വൈറ്റ് ബോള്‍ പരമ്പരയില്‍ തഴയപ്പെട്ട മലയാളി ബാറ്റര്‍ സഞ്‌ജു സാംസണിനായി ശക്തമായി വാദിച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ രംഗത്ത്. മോശം ഫോമിലുള്ള പന്തിനെ മാറ്റി സഞ്‌ജുവിന് അവസരം നല്‍കണമെന്നാണ് മറ്റ് ആരാധകരെ പോലെ തരൂരും ആവശ്യപ്പെട്ടിരിക്കുന്നത്. റിഷഭ്‌ പന്ത് ഫോമിലല്ലെന്ന വസ്‌തുത മാനേജ്‌മെന്‍റ് മനസിലാക്കണമെന്ന് തരൂര്‍ ട്വീറ്റ് ചെയ്‌തു.

പന്തിനെ പിന്തുണച്ച് പരിശീലകന്‍ വിവിഎസ് ലക്ഷ്‌മൺ നടത്തിയ പ്രസ്‌താവന ചൂണ്ടിയാണ് തരൂരിന്‍റെ പ്രതികരണം. "നാലാം നമ്പറിൽ റിഷഭ് പന്ത് മികച്ച പ്രകടനം കാഴ്‌ചവച്ചു, അതിനാൽ അവനെ പിന്തുണയ്‌ക്കേണ്ടത് പ്രധാനമാണെന്നാണ് ലക്ഷ്‌മണ്‍ പറയുന്നത്.

തന്‍റെ അവസാന 11 ഇന്നിങ്സുകളിൽ പത്തിലും പരാജയപ്പെട്ട ഫോമിലല്ലാത്ത ഒരു മികച്ച കളിക്കാരനാണ് പന്ത്. ഏകദിനത്തിൽ 66 ശരാശരിയും അവസാന അഞ്ച് മത്സരങ്ങളിലും റൺസ് നേടിയിട്ടും സഞ്ജു ബെഞ്ചിലാണ്. വസ്‌തുത മനസിലാക്കൂ", കിവീസിനെതിരായ മൂന്നാം ഏകദിനത്തില്‍ നിന്നും സഞ്‌ജു തഴയപ്പെട്ടതോടെ ശശി തരൂർ ട്വീറ്റ് ചെയ്‌തു.

മത്സരത്തില്‍ പന്ത് നിരാശാജനകമായ പ്രകടനമാണ് നടത്തിയത്. 16 പന്തില്‍ 10 റണ്‍സ് മാത്രം നേടിയ താരം ഡാരില്‍ മിച്ചലിന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു ട്വീറ്റും തരൂര്‍ നടത്തിയിട്ടുണ്ട്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പന്തിന് ഒരു ഇടവേള ആവശ്യമാണെന്നാണ് തരൂര്‍ ഈ ട്വീറ്റില്‍ പറയുന്നത്.

"വൈറ്റ് ബോൾ ക്രിക്കറ്റിൽ ഒരു ഇടവേള ആവശ്യമുള്ള പന്തിന് വീണ്ടുമൊരു പരാജയം. സഞ്ജു സാംസണ് ഒരു അവസരം കൂടി നിഷേധിക്കപ്പെട്ടു. താൻ ഇന്ത്യയിലെ ഏറ്റവും മികച്ച ടോപ് ഓർഡർ ബാറ്റര്‍മാരില്‍ ഒരാളാണെന്ന് തെളിയിക്കാൻ അവന് ഐപിഎൽ വരെ കാത്തിരിക്കണം", തരൂര്‍ കുറിച്ചു.

Also read: 'പന്തിന്‍റെ സെഞ്ചുറി നഷ്‌ടം വെറും 90 റണ്‍സിന്..!'; വീണ്ടും എയറിലായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.