ETV Bharat / sports

ഇന്ത്യയ്‌ക്ക് പരിക്കിന്‍റെ ഭീഷണി; നെറ്റ്‌സില്‍ സൂപ്പര്‍ താരത്തിന് ഏറുകൊണ്ടു, രണ്ടാം ടെസ്റ്റില്‍ കളിച്ചേക്കില്ല - ശാര്‍ദുല്‍ താക്കൂര്‍

Shardul Thakur Injury: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായുള്ള പരിശീനത്തിനിടെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശാര്‍ദുല്‍ താക്കൂറിന്‍റെ തോളിന് പരിക്ക് പറ്റിയതായി റിപ്പോര്‍ട്ട്.

Shardul Thakur Injury  India vs South Africa  ശാര്‍ദുല്‍ താക്കൂര്‍  ഇന്ത്യ vs ദക്ഷിണാഫ്രിക്ക
Shardul Thakur gets hit on shoulder at nets in South Africa
author img

By ETV Bharat Kerala Team

Published : Dec 30, 2023, 6:25 PM IST

കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ടെസ്റ്റിന് ഒരുങ്ങുന്ന ഇന്ത്യയ്‌ക്ക് പരിക്കിന്‍റെ ഭീഷണി. (India vs South Africa 2nd Test). പേസ് ബോളിങ് ഓള്‍റൗണ്ടര്‍ ശാര്‍ദുല്‍ താക്കൂറിന് നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനത്തിനിടെ തോളില്‍ ഏറുകൊണ്ടു. (Shardul Thakur gets hit on shoulder at nets in South Africa). താരത്തിനേറ്റ പരിക്കിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. (Shardul Thakur Injury).

ജനുവരി മൂന്നിന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് താരത്തിന് നഷ്‌ടമാവാന്‍ സാധ്യതയുള്ളതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ബാറ്റിങ്‌ കോച്ച് വിക്രം റാത്തോഡിന്‍റെ നേതൃത്വത്തില്‍ നടന്ന ത്രോഡൗൺ പരിശീലനത്തിനിടെ ശാര്‍ദുല്‍ താക്കൂറിന്‍റെ ഇടതു തോളിലാണ് പന്തുകൊണ്ടത്. ഇതുമായി ബന്ധപ്പെട്ട അസ്വസ്ഥതകളെ തുടര്‍ന്ന് നെറ്റ് സെഷനിൽ ബോൾ ചെയ്യാൻ ശാര്‍ദുലിന് കഴിഞ്ഞിരുന്നില്ല.

അതേസമയം സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ തിളങ്ങാന്‍ ശാര്‍ദുലിന് കഴിഞ്ഞിരുന്നില്ല. രണ്ട് ഇന്നിങ്‌സുകളിലായി ആകെ 26 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. പന്തെടുത്തപ്പോള്‍ പ്രോട്ടീസ് ബാറ്റര്‍മാര്‍ 32-കാരനെ കണക്കിന് പ്രഹരിക്കുകയും ചെയ്‌തു.

19 ഓവറില്‍ 101 റണ്‍സ് വഴങ്ങിയ ശാര്‍ദുല്‍ താക്കൂറിന് ഒരു വിക്കറ്റാണ് വീഴ്‌ത്താന്‍ കഴിഞ്ഞത്. 5.32 ആയിരുന്നു ഇക്കോണമി. മത്സരത്തില്‍ ഇന്നിങ്‌സിനും 32 റണ്‍സിനും ഇന്ത്യ തോല്‍വി വഴങ്ങുകയും ചെയ്‌തിരുന്നു. ഇതിന് ശേഷം ജസ്‌പ്രീത് ബുംറ ഒഴികെ ശാര്‍ദുല്‍ അടക്കമുള്ള ഇന്ത്യന്‍ പേസര്‍മാര്‍ക്കെതിരെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തുറന്നടിച്ചിരുന്നു. ബുംറയെ മാത്രം ആശ്രയിച്ച് ടീമിന് മുന്നോട്ടുപോകാന്‍ കഴിയില്ല.

മറ്റ് മൂന്ന് പേസര്‍മാരും അവരരവരുടെ റോളുകള്‍ കൃത്യമായി നിര്‍വഹിക്കണമെന്നുമായിരുന്നു രോഹിത്തിന്‍റെ വാക്കുകള്‍. 400 റണ്‍സില്‍ ഏറെ നേടാന്‍ പറ്റിയ ഒരു പിച്ചായിരുന്നില്ല സെഞ്ചൂറിയനിലേതെന്നും രോഹിത് തുറന്നടിച്ചിരുന്നു. അതേസമയം സെഞ്ചൂറിയനില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 245 റണ്‍സായിരുന്നു നേടിയിരുന്നത്.

മറുപടിക്ക് ഉറങ്ങിയ പ്രോട്ടീസ് 408 റണ്‍സടിച്ചു. പിന്നീട് രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ സന്ദര്‍ശകര്‍ വെറും 131 റണ്‍സിലാണ് കൂടാരം കയറിയത്. പ്രോട്ടീസ് പേസര്‍മാരാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. കാഗിസോ റബാഡ, നാന്ദ്രെ ബര്‍ഗര്‍ എന്നിവര്‍ രണ്ട് ഇന്നിങ്‌സുകളിലുമായി ഏഴ്‌ വിക്കറ്റുകള്‍ വീതം വീഴ്‌ത്തിയിരുന്നു. മാര്‍ക്കോ ജാന്‍സന്‍ ആകെ നാല് വിക്കറ്റുകളാണ് സ്വന്തമാക്കിയത്.

ALSO READ: നിരന്തരം കുത്തിവയ്‌പ്പ് വേണ്ടി വന്നു; ലോകകപ്പിനിടെ ഷമി സഹിച്ചത് കടുത്ത വേദന

അതേസമയം രണ്ടാം ടെസ്റ്റിന് മുന്നോടിയായി പേസര്‍ ആവേശ് ഖാനെ ഇന്ത്യന്‍ സ്‌ക്വാഡില്‍ ചേര്‍ത്തിട്ടുണ്ട്. പരിക്കേറ്റ് പുറത്തായ മുഹമ്മദ് ഷമിയ്‌ക്ക് പകരക്കാരനായാണ് ആവേശ് ടീമിലേക്ക് എത്തിയത്. നേരത്തെ അവസാനിച്ച വൈറ്റ് ബോള്‍ പരമ്പരയില്‍ താരം മിന്നിയിരുന്നു.

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്‌മാൻ ഗിൽ, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, ആര്‍ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്‌ണ, കെഎസ് ഭരത്, അഭിമന്യു ഈശ്വരൻ, ആവേശ് ഖാൻ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.