ETV Bharat / sports

'ഇപ്പോഴും ഫിറ്റാണ്'; ധോണിക്ക് ഇനിയും വർഷങ്ങളോളം ക്രിക്കറ്റ് കളിക്കാനാകുമെന്ന് ഷെയ്‌ൻ വാട്‌സണ്‍

author img

By

Published : Mar 19, 2023, 10:58 PM IST

Updated : Mar 19, 2023, 11:05 PM IST

ഫിറ്റ്നസും, ഗെയിമിനെ മനസിലാക്കാൻ കഴിയുന്ന രീതിയുമാണ് ധോണിയെ ഒരു മികച്ച നായകനാക്കുന്നതെന്നും ഷെയ്‌ൻ വാട്‌സണ്‍

എം എസ്‌ ധോണി  ധോണി  ചെന്നൈ സൂപ്പർ കിങ്‌സ്  CSK  Dhoni  M S Dhoni  IPL  Indian Premier League  ഐപിഎൽ  സിഎസ്‌കെ  മഹേന്ദ്ര സിങ്‌ ധോണി  Shane Watson  shane watson about MS Dhonis retirement
ധോണി

ദോഹ: ഇത്തവണത്തെ ഐപിഎല്ലോടെ തന്‍റെ ക്രിക്കറ്റ് കരിയറിന് വിടപറയാൻ ഒരുങ്ങുകയാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. 41 കാരനായ താരം ചെന്നൈയിൽ തന്‍റെ ആരാധകർക്ക് മുന്നിൽ വിരമിക്കുമെന്ന് നേരത്തെ തന്നെ വ്യക്‌തമാക്കിയിട്ടുള്ളതാണ്. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് നേരത്തെ തന്നെ വിരമിച്ച ധോണിയുടെ അവസാന ഐപിഎൽ സീസണായിരിക്കും ഇതെന്ന് സിഎസ്‌കെ ടീം ഉടമകളും വ്യക്‌തമാക്കിയിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സ് പുറത്തുവിട്ട ധോണിയുടെ ചിത്രം കണ്ട് ഹേറ്റേഴ്‌സ് പോലും ഞെട്ടിയിരുന്നു. ഒരു ബോഡി ബില്‍ഡർക്ക് സമാനമായി കൈകളിൽ കൂറ്റൻ മസിലുകളുമായി ബാറ്റിങ് പരിശീലനം ചെയ്യുന്ന ധോണിയുടെ ചിത്രമായിരുന്നു അത്. ഇപ്പോഴത്തെ യുവതാരങ്ങളെക്കാൾ ഫിറ്റ്‌നസ് തന്‍റെ 41-ാം വയസിലും ധോണി കാത്തുസൂക്ഷിക്കുന്നു എന്നതിന്‍റെ തെളിവ് കൂടിയായിരുന്നു ആ വൈറൽ ചിത്രം.

ഇപ്പോൾ ചെന്നൈ സൂപ്പർ കിങ്‌സിൽ ധോണിയുടെ സഹതാരവും ഓസീസ് ക്രിക്കറ്റ് ഇതിഹാസവുമായ ഷെയ്‌ൻ വാട്‌സണ്‍ ധോണിയുടെ വിരമിക്കലിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ധോണിക്ക് ഇനിയും മൂന്ന്- നാല് വർഷത്തോളം കളിക്കാൻ കഴിയുമെന്നാണ് വാട്‌സണ്‍ വ്യക്‌തമാക്കിയത്.

'എംഎസ്‌ ധോണിയുടെ അവസാന ഐപിഎല്ലാണിത് എന്ന് ഞാൻ കേട്ടിരുന്നു. പക്ഷേ അങ്ങനെയാകുമെന്ന് ഞാൻ കരുതുന്നില്ല. എംഎസ്‌ ധോണിക്ക് അടുത്ത മൂന്ന്- നാല് വർഷങ്ങൾ കൂടി കളിക്കാൻ കഴിയും. അദ്ദേഹം ഇപ്പോഴും വളരെ ഫിറ്റാണ്. ബാറ്റിങും വിക്കറ്റ് കീപ്പിങും വളരെ മികച്ചതാണ്.

അദ്ദേഹത്തിന്‍റെ നേതൃത്വം അദ്ദേഹത്തിന്‍റെ കളികൾ പോലെ തന്നെ മികച്ചതാണ്. ഫിറ്റ്നസും ഗെയിമിനെ മനസിലാക്കാൻ കഴിയുന്ന രീതിയും ധോണിയെ ഒരു മികച്ച നായകനാക്കുന്നു. ഗ്രൗണ്ടിൽ ധോണിയുടെ കഴിവുകൾ ഗംഭീരമാണ്. ചെന്നൈ സൂപ്പർ കിങ്‌സ് എന്ന ടീമിന്‍റെ വിജയത്തിന്‍റെ സുപ്രധാന കാരണങ്ങളിലൊന്ന് ധോണിയാണ്', വാട്‌സണ്‍ പറഞ്ഞു.

2018 ലാണ് ഷെയ്‌ൻ വാട്‌സണ്‍ ചെന്നൈ ടീമിനൊപ്പം ചേരുന്നത്. 2018ലെ ഐപിഎല്ലിൽ ചെന്നൈക്ക് കിരീടം നേടിക്കൊടുക്കുന്നതിൽ വാട്‌സൻ സുപ്രധാന പങ്കാണ് വഹിച്ചത്. ഫൈനലിൽ സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തിൽ 117 റണ്‍സായിരുന്നു വാട്‌സണ്‍ അടിച്ചു കൂട്ടിയത്.

ചെന്നൈയുടെ തല: 2008 ലെ പ്രഥമ ഐപിഎൽ സീസണ്‍ മുതൽ ചെന്നൈ സൂപ്പർ കിങ്‌സിന്‍റെ ഭാഗമാണ് എം എസ്‌ ധോണി. 2010, 2011, 2018, 2021 സീസണുകളിൽ ധോണിയുടെ നേതൃത്വത്തിൽ ചെന്നൈ കിരീടവും സ്വന്തമാക്കിയിരുന്നു. വാതുവയ്‌പ്പ് കേസിൽ പെട്ടതിനെത്തുടർന്ന് ചെന്നൈ ടീമിന് വിലക്കേർപ്പെടുത്തിയ 2016- 2017 സീസണുകളിൽ ധോണി പൂനെ സൂപ്പർ ജയന്‍റ്‌സിന്‍റെ ഭാഗമായിരുന്നു.

ഐപിഎല്ലിൽ ഒരു ടീമിനെ ഏറ്റവുമധികം മത്സരങ്ങളിൽ നയിച്ച ക്യാപ്‌റ്റൻ എന്ന റെക്കോഡും ധോണിയുടെ പേരിലാണ്. 190 മത്സരങ്ങളിലാണ് ധോണി ചെന്നൈയെ നയിച്ചത്. കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സ് തങ്ങളുടെ ക്യാപ്‌റ്റനായി രവീന്ദ്ര ജഡേജയെ നിയമിച്ചിരുന്നു. എന്നാൽ ടീം തുടർ തോൽവികളിൽ നട്ടം തിരഞ്ഞതോടെ ധോണി വീണ്ടും ക്യാപ്‌റ്റൻ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

ALSO READ: ഇതിഹാസങ്ങള്‍ക്ക് ആദരം; രണ്ട് ജഴ്‌സി നമ്പറുകള്‍ പിന്‍വലിച്ച് ആര്‍സിബി, വില്‍ ജാക്‌സിന് പകരക്കാരനെയും പ്രഖ്യാപിച്ചു

Last Updated : Mar 19, 2023, 11:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.