ഷാർജ : ടി20 ലോകകപ്പിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി ബംഗ്ലാദേശിന്‍റെ സൂപ്പർ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ. ശ്രീലങ്കക്കെതിരായ മത്സരത്തിൽ രണ്ട് വിക്കറ്റ് നേടിയാണ് പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയുടെ പേരിലുള്ള റെക്കോഡ് ഷാക്കിബ് തിരുത്തിക്കുറിച്ചത്.
-
Congratulations to .@Sah75official for becoming the highest wicket taker in T20Is (40 wickets) in T20 World Cup.#RiseOfTheTigers pic.twitter.com/bonIuuCsBJ
— Bangladesh Cricket (@BCBtigers) October 24, 2021 " class="align-text-top noRightClick twitterSection" data="
">Congratulations to .@Sah75official for becoming the highest wicket taker in T20Is (40 wickets) in T20 World Cup.#RiseOfTheTigers pic.twitter.com/bonIuuCsBJ
— Bangladesh Cricket (@BCBtigers) October 24, 2021Congratulations to .@Sah75official for becoming the highest wicket taker in T20Is (40 wickets) in T20 World Cup.#RiseOfTheTigers pic.twitter.com/bonIuuCsBJ
— Bangladesh Cricket (@BCBtigers) October 24, 2021
ടി20 ലോകകപ്പിൽ 39 വിക്കറ്റുള്ള ഷാഹിദ് അഫ്രീദിയെ വെറും 29 മത്സരങ്ങളിൽ നിന്നാണ് 41 വിക്കറ്റുമായി ഷാക്കിബ് മറികടന്നത്. 38 വിക്കറ്റുകളുള്ള ശ്രീലങ്കയുടെ ലസിത് മലിംഗയാണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്ത്.
ALSO READ : 'പരിക്ക് ഭേദമായി, എന്നാൽ ഉടനെ പന്തെറിയില്ല'; തുറന്ന് പറഞ്ഞ് ഹാർദിക് പാണ്ഡ്യ
ലോകകപ്പ് മാറ്റി നിർത്തിയാലും ടി20യിൽ ഏറ്റവുമധികം വിക്കറ്റുള്ള താരവും ഷാക്കിബ് തന്നെയാണ്. 92 മത്സരങ്ങളിൽ നിന്ന് 117 വിക്കറ്റുകളാണ് താരം ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. ഈ പട്ടികയിൽ 107 വിക്കറ്റുള്ള മലിംഗ രണ്ടാം സ്ഥാനത്തും 99 വിക്കറ്റുകൾ വീതമുള്ള ടിം സൗത്തിയും, ഷാഹിദ് അഫ്രീദിയും മൂന്നാം സ്ഥാനത്തുമാണ്.