മുംബൈ: ഷാരൂഖ് ഖാന്‍റെ ഏറ്റവും പുതിയ ചിത്രമായ പഠാന്‍ വമ്പന്‍ കുതിപ്പാണ് ബോക്‌സോഫിസില്‍ നടത്തുന്നത്. ഇതിനകം തന്നെ നിരവധി റെക്കോഡുകള്‍ കിങ് ഖാന്‍ ചിത്രം തകര്‍ത്തു കഴിഞ്ഞു. പഠാന്‍റെ റിലീസിന് മുന്നോടിയായി പുറത്തെത്തിയ ഗാനങ്ങൾ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്‌തിരുന്നു.
ചിത്രത്തിലെ "ജൂമേ ജോ പഠാൻ" എന്ന ഗാനത്തിന് ഇന്ത്യന്‍ താരങ്ങള്‍ ചുവടുവയ്‌ക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ നാഗ്‌പൂര്‍ ടെസ്റ്റിലെ വിജയത്തിന് പിന്നാലെ വിരാട് കോലിയും രവീന്ദ്ര ജഡേജയുമായിരുന്നു ഗ്യാലറിയില്‍ നിന്നും ഉയര്‍ന്നുകേട്ട പാട്ടിനൊപ്പം ചുവടുവച്ചത്. ഇപ്പോഴിതാ ഇരുതാരങ്ങളുടെയും നൃത്തത്തെ അഭിനന്ദിച്ച് സാക്ഷാല്‍ കിങ് ഖാന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
-
They are doing it better than me!! Will have to learn it from Virat And Jadeja!!! https://t.co/q1aCmZByDu
— Shah Rukh Khan (@iamsrk) February 14, 2023 " class="align-text-top noRightClick twitterSection" data="
">They are doing it better than me!! Will have to learn it from Virat And Jadeja!!! https://t.co/q1aCmZByDu
— Shah Rukh Khan (@iamsrk) February 14, 2023They are doing it better than me!! Will have to learn it from Virat And Jadeja!!! https://t.co/q1aCmZByDu
— Shah Rukh Khan (@iamsrk) February 14, 2023
ഇരു താരങ്ങളും തന്നേക്കാള്‍ നന്നായി നൃത്തം ചെയ്‌തുവെന്നാണ് ഷാരൂഖ് ട്വീറ്റ് ചെയ്‌തിരിക്കുന്നത്. വിരാടിൽ നിന്നും ജഡേജയിൽ നിന്നും അതു പഠിക്കേണ്ടതുണ്ടെന്നും താരം കുറിച്ചു. അതേസമയം നാഗ്‌പൂരില്‍ ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ഇന്ത്യ ഓസീസിനെ തോല്‍പ്പിച്ചത്.
മത്സരത്തില്‍ ബോളുകൊണ്ടും ബാറ്റ് കൊണ്ടും ജഡേജയ്‌ക്ക് തിളങ്ങാന്‍ കഴിഞ്ഞപ്പോള്‍ കോലി നിരാശപ്പെടുത്തിയിരുന്നു. അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ മത്സരത്തിലെ രണ്ട് ഇന്നിങ്‌സിലുമായി ഏഴ് വിക്കറ്റ് വീഴ്‌ത്തിയ ജഡേജ അര്‍ധ സെഞ്ച്വറിയും നേടിയിരുന്നു. എന്നാല്‍ 26 പന്തില്‍ 12 റണ്‍സ് മാത്രമാണ് കോലിക്ക് നേടാന്‍ കഴിഞ്ഞത്.
വിജയത്തോടെ നാല് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തിയിരുന്നു. 17ന് ഡല്‍ഹിയിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക. ഓസീസിനെതിരെ മികച്ച റെക്കോഡുള്ള കോലിയുടെ ബാറ്റില്‍ ഇന്ത്യയ്‌ക്ക് വലിയ പ്രതീക്ഷയുണ്ട്. 2017 ഡിസംബറിന് ശേഷം ആദ്യമായാണ് ഡല്‍ഹി ഒരു ടെസ്റ്റ് മത്സരത്തിന് വേദിയാവുന്നത്.
മത്സരം വിജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള വഴി എളുപ്പമാക്കാനാലും ഇന്ത്യന്‍ പ്രതീക്ഷ. മറുവശത്ത് പരമ്പരയില്‍ ഒപ്പമെത്താനാവും ഓസീസിന്‍റെ ശ്രമം.
ALSO READ: സഞ്‌ജുവിന്‍റെ കരിയര്‍ അപകടത്തില്‍; വമ്പന്‍ വെളിപ്പെടുത്തലുമായി ബിസിസിഐ സെലക്‌ടര്‍