ETV Bharat / sports

അയര്‍ലന്‍ഡ് പര്യടനത്തിന് ഇന്ത്യ; മുന്‍നിര താരങ്ങളെ മാറ്റി നിര്‍ത്തിയേക്കും - ഇന്ത്യ-അയര്‍ലന്‍ഡ് ടി20

ജൂണിൽ രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കായി ഇന്ത്യൻ ടീം അയർലണ്ടിൽ പര്യടനം നടത്തുമെന്ന് ക്രിക്കറ്റ് അയർലൻഡ് സ്ഥിരീകരിച്ചു.

India vs Ireland  India to play Ireland  T20 between India and Ireland  Indian cricket news  ഇന്ത്യ-അയര്‍ലന്‍ഡ്  ഇന്ത്യ-അയര്‍ലന്‍ഡ് ടി20  ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനം
അയര്‍ലന്‍ഡ് പര്യടനത്തിനൊരുങ്ങി ഇന്ത്യ; മുന്‍നിര താരങ്ങളെ മാറ്റി നിര്‍ത്തിയേക്കും
author img

By

Published : Mar 2, 2022, 7:25 PM IST

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം അയർലൻഡിനെതിരെ ടി20 പരമ്പര കളിക്കും. ഇന്ത്യയുടെ രണ്ടാം നിര ടീമാണ് ജൂണില്‍ നടക്കുന്ന രണ്ട് മത്സര പരമ്പരയ്‌ക്കായി മലാഹൈഡിലേക്ക് പോവുക. ജൂൺ 26, 28 തിയതികളിലാണ് മത്സരങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്.

  • 📡: MEN’S INTERNATIONALS

    This summer will be a ‘Season of Stars’ as India, New Zealand and Afghanistan tour Ireland, while we will play South Africa in Bristol.

    We’re set for the biggest home international season in Ireland ever!

    ➡️ https://t.co/hHMk6Dgscj#BackingGreen ☘️🏏 pic.twitter.com/feD7eUkZ1J

    — Cricket Ireland (@cricketireland) March 1, 2022 " class="align-text-top noRightClick twitterSection" data=" ">

ജൂണിൽ രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കായി ഇന്ത്യൻ ടീം അയർലണ്ടിൽ പര്യടനം നടത്തുമെന്ന് ക്രിക്കറ്റ് അയർലൻഡ് സ്ഥിരീകരിച്ചു. ഇന്ത്യയെക്കൂടാതെ ന്യൂസിലൻഡ്, അഫ്‌ഗാനിസ്ഥാന്‍ ടീമുകളും പര്യടനത്തിനെത്തുമെന്നും, ദക്ഷിണാഫ്രിക്കയുമായി ബ്രിസ്റ്റോളിൽ കളിക്കുമെന്നും ക്രിക്കറ്റ് അയർലൻഡ് ട്വീറ്റ് ചെയ്തു.

ഇംഗ്ലണ്ടിനെതിരെ ജൂലൈ ആദ്യ വാരത്തില്‍ നടക്കുന്ന ഏക ടെസ്റ്റിനിറങ്ങുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ തുടങ്ങിയ മുൻനിര താരങ്ങളെ മാറ്റി നിര്‍ത്തിയാവും ഇന്ത്യന്‍ ടീം അയര്‍ലന്‍ഡിലേക്ക് തിരിക്കുക. ജൂണ്‍ ഒന്നു മുതല്‍ അഞ്ച് വരെ നടക്കുന്ന ഏക ടെസ്റ്റ് മത്സരത്തിന് ശേഷം മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും ഇന്ത്യ, ഇംഗ്ളണ്ടിനെതിരെ കളിക്കുന്നുണ്ട്.

also read: യുക്രൈന് ഐക്യദാര്‍ഢ്യം: കായിക ലോകത്ത് റഷ്യൻ പ്രതാപം അവസാനിക്കുമോ

2018ലാണ് ഇന്ത്യ അവസാനമായി അയര്‍ലന്‍ഡില്‍ കളിച്ചത്. അന്ന് രണ്ട് മത്സര പരമ്പര സന്ദര്‍ശകര്‍ ഏകപക്ഷീയമായി സ്വന്തമാക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.