ETV Bharat / sports

'ഈ ഐപിഎല്‍ സീസണിലും അവര്‍ ആ തീരുമാനമെടുക്കും'; ചെന്നൈയുടെ നായക സ്ഥാനത്ത് ധോണിയുടെ ഭാവി പ്രവചിച്ച് സ്കോട്ട് സ്റ്റൈറിസ്

ഐപിഎല്ലിന്‍റെ അടുത്ത സീസണില്‍ ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ നായകനാവുമെന്ന് സ്കോട്ട് സ്റ്റൈറിസ്.

Scott Styris on MS Dhoni s Future At CSK  Scott Styris  MS Dhoni  chennai super kings  ben stokes  IPL 2023  Scott Styris on ben stokes  Scott Styris on CSK s captaincy  സ്കോട്ട് സ്റ്റൈറിസ്  എംഎസ്‌ ധോണി  ചെന്നൈ സൂപ്പര്‍ കിങ്‌സ്  ബെന്‍ സ്റ്റോക്‌സ്  ധോണി ക്യാപ്റ്റന്‍സി ഒഴിയുമെന്ന് സ്റ്റൈറിസ്  സ്‌റ്റോക്‌സ് ചെന്നൈ നായകനാവുമെന്ന് സ്റ്റൈറിസ്
'ഈ ഐപിഎല്‍ സീസണിലും അവര്‍ ആ തീരുമാനമെടുക്കും'; ചെന്നൈയുടെ നായക സ്ഥാത്ത് ധോണിയുടെ ഭാവി പ്രവചിച്ച് സ്കോട്ട് സ്റ്റൈറിസ്
author img

By

Published : Dec 24, 2022, 12:59 PM IST

മുംബൈ: ഐ‌പി‌എൽ മിനി ലേലത്തില്‍ 16.25 കോടി രൂപ മുടക്കിയാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെ ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയത്. ഇതോടെ ഫ്രാഞ്ചൈസിയുടെ ചരിത്രത്തില്‍ എക്കാലത്തെയും വിലയേറിയ താരമായും സ്റ്റോക്‌സ് മാറി. ഇംഗ്ലണ്ടിനെ ടെസ്റ്റില്‍ നയിക്കുന്ന സ്റ്റോക്‌സ് ചെന്നൈയുടെ ഭാവി നായകനാണെന്ന് പൊതുവെ വിലയിരുത്തലുണ്ട്.

എന്നാല്‍ വരുന്ന സീസണില്‍ തന്നെ സ്റ്റോക്‌സ് എംഎസ് ധോണിയിൽ നിന്നും ടീമിന്‍റെ ചുമതലയേറ്റെടുത്തേക്കുമെന്നാണ് ന്യൂസിലന്‍ഡ് മുന്‍ ഓള്‍റൗണ്ടര്‍ സ്കോട്ട് സ്റ്റൈറിസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ചെന്നൈ നായകനായി പ്രഖ്യാപിച്ചിരുന്നു. സ്റ്റോക്‌സിന്‍റെ കാര്യത്തിലും ഇതാണ് സംഭവിക്കുകയെന്നും സ്കോട്ട് സ്റ്റൈറിസ് ഒരു ചര്‍ച്ചയ്‌ക്കിടെ പറഞ്ഞു.

"ബെന്‍ സ്റ്റോക്‌സ് ക്യാപ്റ്റന്‍ ആകുമെന്നാണ് എനിക്ക് തോന്നുന്നത്. എംഎസ് ധോണി നായകസ്ഥാനം കൈമാറാൻ ശ്രമിക്കുന്നത് നമ്മള്‍ നേരത്തെ കണ്ടിട്ടുണ്ട്. ഐപിഎല്ലിനിടയിൽ അദ്ദേഹം സ്ഥിരമായി ക്രിക്കറ്റ് കളിക്കുന്നില്ല.

എംഎസ് ധോണിക്ക് ബാറ്റൺ കൈമാറാനുള്ള അവസരം മാത്രമാണിത്. ഉടന്‍ തന്നെ അവരത് ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്. അടുത്ത സീസണില്‍ ബെൻ സ്റ്റോക്‌സ്‌ ക്യാപ്റ്റൻ ആകും", സ്റ്റൈറിസ് പറഞ്ഞു.

ഐ‌പി‌എല്ലിൽ ചെന്നൈക്കായി അവസാന സീസൺ കളിച്ചേക്കാവുന്ന ധോണിക്ക് തന്‍റെ പിൻഗാമിയെ കണ്ടെത്താനുള്ള ഉത്തരവാദിത്തമുണ്ട്. കഴിഞ്ഞ സീസണില്‍ നായക സ്ഥാനം ജഡേജയ്‌ക്ക് കൈമാറിയിരുന്നുവെങ്കിലും നീക്കം ഫലം കണ്ടിരുന്നില്ല. ഒടുവില്‍ സീസൺ മധ്യത്തോടെ ജഡേജ സ്ഥാനമൊഴിയുകയും ധോണി നായക സ്ഥാനത്ത് തിരിച്ചെത്തുകയുമായിരുന്നു.

അതേസമയം ഐപിഎല്ലിന് പിന്നാലെ ഇന്ത്യയുടെ ടി20 ടീമിന്‍റെ ഉപദേശകനായി ധോണിക്ക് ബിസിസിഐ ചുമതല നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

Also read: 'ഇന്നലെ ഞാന്‍ അധികം ഉറങ്ങിയില്ല; അല്‍പം ആവേശഭരിതനായിരുന്നു'; ഐപിഎല്‍ ലേല റെക്കോഡുകള്‍ തകര്‍ത്തതിന് പിന്നാലെ സാം കറണ്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.