ETV Bharat / sports

IND vs SL| പരിക്ക് തിരിച്ചടിയായി, ടി20 പരമ്പരയില്‍ നിന്ന് സഞ്‌ജു സാംസണ്‍ പുറത്ത്; പകരക്കാരനായി ജിതേഷ്‌ ശര്‍മ

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബൗണ്ടറി ശ്രമം തടയുന്നതിനിടെയാണ് സഞ്‌ജു സാംസണ് പരിക്കേറ്റത്.

sanju samson  sanju samson injury  IND vs SL  sanju samson latest news  srilanka  സഞ്‌ജു സാംസണ്‍  ജിതേഷ്‌ ശര്‍മ  സഞ്‌ജു  സഞ്‌ജു പരിക്ക്  ഇന്ത്യ vs ശ്രലങ്ക
Sanju Samson Injury
author img

By

Published : Jan 5, 2023, 8:51 AM IST

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണ്‍ പുറത്ത്. കാല്‍മുട്ടിനേറ്റ പരിക്കാണ് മലായാളി താരത്തിന് തിരിച്ചടിയായത്. സഞ്ജുവിന്റെ പകരക്കാരനായി ജിതേഷ് ശര്‍മ്മയെ ടീമില്‍ ഉള്‍പ്പെടുത്തി.

വാങ്കഡേയില്‍ നടന്ന ആദ്യ മത്സരത്തില്‍ ബൗണ്ടറി തടഞ്ഞിടാനുള്ള ശ്രമത്തിനിടെയാണ് സഞ്‌ജുവിന് പരിക്കേറ്റത്. ബൗണ്ടറി റോപ്പിനടുത്ത് നിന്ന് ഡൈവ് ചെയ്‌ത സഞ്‌ജുവിന്‍റെ ഇടത് കാല്‍മുട്ട് നിലത്തിടിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കാനിങിന് ഉള്‍പ്പടെ വിധേയനാക്കിയ ശേഷമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് രണ്ടാം മത്സരത്തിന് മുന്‍പായി വിശ്രമം അനുവദിച്ചത്.

ആവേശകരമായ ആദ്യ മത്സരത്തില്‍ ഇന്ത്യ രണ്ട് റണ്‍സിനാണ് ജയം സ്വന്തമാക്കിയത്. ഈ കളിയില്‍ ബാറ്റിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഞ്‌ജുവിന് സാധിച്ചില്ല. ആറ് പന്ത് നേരിട്ട സഞ്‌ജു അഞ്ച് റണ്‍സ് നേടി പുറത്താകുകയായിരുന്നു.

സഞ്‌ജവിന്‍റെ പകരക്കാരന്‍ ജിതേഷ്‌ ശര്‍മ്മയ്‌ക്ക് ആദ്യമായാണ് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുന്നത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിങ്സിനായി ബാറ്റ് വീശിയ 29 കാരന്‍ 16.64 പ്രഹരശേഷിയില്‍ ലോവര്‍ മിഡില്‍ ഓര്‍ഡറിലിറങ്ങി 234 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഇതുവരെ 76 ടി20 മത്സരങ്ങളിലും ജിതേഷ് കളിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.