ETV Bharat / sports

Asia Cup | സഞ്‌ജുവിന് മുന്നില്‍ കടമ്പകളേറെ, ദേശീയ ക്യാമ്പും നഷ്‌ടമായേക്കും

ഏഷ്യ കപ്പ് സ്‌ക്വാഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാലും മലയാളി താരം സഞ്‌ജു സാംസണ് (Sanju Samson) ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടക്കുന്ന ക്യാമ്പിന്‍റെ ആദ്യ ദിനങ്ങള്‍ നഷ്‌ടമാവും.

Sanju Samson likely to miss Asia Cup 2023 camp  Sanju Samson  Sanju Samson news  National cricket academy  Asia Cup 2023  Asia Cup  കെഎല്‍ രാഹുല്‍  KL Rahul  Jasprit Bumrah  ഏഷ്യ കപ്പ്  സഞ്‌ജു സാംസണ്‍  ജസ്‌പ്രീത് ബുംറ  ബിസിസിഐ  BCCI
സഞ്‌ജു സാംസണ്‍
author img

By

Published : Aug 5, 2023, 2:19 PM IST

മുംബൈ: ഏഷ്യ കപ്പിനുള്ള (Asia Cup 2023) സെലക്‌ടര്‍മാരുടെ പദ്ധതികളില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണ്‍ (Sanju Samson) ഉണ്ടോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പരിക്ക് മാറി കെഎല്‍ രാഹുല്‍ (KL Rahul) തിരികെ എത്താനിരിക്കെ സ്‌ക്വാഡില്‍ ഇടം നേടുകയെന്നത് സഞ്‌ജുവിന് വെല്ലുവിളിയാണ്. ടൂര്‍ണമെന്‍റിന്‍റെ മുന്നൊരുക്കത്തിന്‍റെ ഭാഗമായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പ്രത്യേക പരിശീലന ക്യാമ്പ് നടക്കുന്നുണ്ട്.

ഇനി ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാലും ഓഗസ്റ്റ് 24 -മുതല്‍ക്ക് ആരംഭിക്കുന്ന ക്യാമ്പിന്‍റെ അവസാന രണ്ട് ദിനത്തില്‍ മാത്രമാണ് സഞ്‌ജുവിന് പങ്കെടുക്കാന്‍ കഴിയുകയെന്നാണ് നിലവില്‍ പുറത്ത് വരുന്ന വിവരം. നിലവില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലുള്ള സഞ്‌ജു സാംസണ്‍ അതിന് ശേഷം നടക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് താരത്തിന് ക്യാമ്പിന്‍റെ ആദ്യ ദിനങ്ങള്‍ നഷ്‌ടമാവുക.

ഏഷ്യ കപ്പ് സ്ക്വാഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടക്കുന്ന ക്യാമ്പിന്‍റെ അവസാന രണ്ട് ദിവസങ്ങളില്‍ മാത്രമേ സഞ്ജുവിന് പങ്കെടുക്കാന്‍ കഴിയൂവെന്ന് ഒരു സീനിയര്‍ ബിസിസിഐ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. "ഏഷ്യ കപ്പിന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ബെംഗളൂരുവില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ടൂര്‍ണമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ക്യാമ്പിന്‍റെ അവസാന രണ്ട് ദിനങ്ങളില്‍ മാത്രമേ സഞ്‌ജുവിന് പങ്കെടുക്കാനാകൂ.

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്‌ക്ക് ശേഷം സഞ്‌ജുവിന് മതിയായ വിശ്രമം ഉറപ്പ് വരുത്തുന്നതിനായാണിത്. ഒരു ചെറിയ കാലയളവില്‍ സഞ്ജുവിന് ഏറെ മത്സരങ്ങള്‍ കളിക്കുകയും ധാരാളം യാത്രകള്‍ ചെയ്യേണ്ടിയും വന്നിട്ടുണ്ട്" ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അയര്‍ലന്‍ഡ് പര്യടനത്തിന് ശേഷം തിരിച്ചെത്തുന്ന പേസര്‍ ജസ്‌പ്രീത് ബുംറ ദിവസത്തെ ഇടവേളക്ക് ശേഷം ക്യാമ്പില്‍ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്‍ ആതിഥേയരാവുന്ന ഏഷ്യ കപ്പ് ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലാണ് നടക്കുന്നത്. ടൂര്‍ണമെന്‍റിനായി പാക് മണ്ണിലേക്ക് ടീമിനെ അയയ്‌ക്കില്ലെന്ന് ബിസിസിഐ നിലപാട് എടുത്തിരുന്നു. ഇതോടെ പാകിസ്ഥാനിലും ശ്രീലങ്കയിലുമായി ഹൈബ്രീഡ് മോഡലിലാണ് ഏഷ്യ കപ്പ് നടക്കുക.

അതേസമയം പരിക്കിനെ തുടര്‍ന്ന് ഏറെ നാള്‍ പുറത്തിരുന്നതിന് ശേഷം ജസ്‌പ്രീത് ബുംറ കളിക്കുന്ന ആദ്യ അന്താരാഷ്‌ട്ര പരമ്പരയാണ് അയര്‍ലന്‍ഡിനെതിരായത്. മുതുകിനേറ്റ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബര്‍ മുതല്‍ താരം ഇന്ത്യന്‍ ടീമിന് പുറത്താണ്. കൂടുതല്‍ യുവ താരങ്ങള്‍ക്ക് അവസരം നല്‍കിയ അയര്‍ലന്‍ഡ് പര്യടനത്തില്‍ നായകനായാണ് ബുംറ മടങ്ങിയെത്തുന്നത്. പരമ്പരയ്‌ക്കുള്ള സ്‌ക്വാഡിനെ ബിസിസിഐ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 18, 20, 23 തീയതികളിലായാണ് ഇന്ത്യ-അയര്‍ലന്‍ഡ് മത്സരങ്ങള്‍ നടക്കുന്നത്.

ALSO READ: ODI World Cup 2023 | 'ഇംഗ്ലണ്ടും പാകിസ്ഥാനുമുണ്ടാകും...'; ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഗ്ലെന്‍ മക്ഗ്രാത്ത്

ഇന്ത്യന്‍ സ്‌ക്വാഡ് : റിതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, സഞ്‌ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, ഷഹ്‌ബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, ജസ്‌പ്രീത് ബുംറ (ക്യാപ്‌റ്റന്‍), അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, പ്രസിദ് കൃഷ്‌ണ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.