ETV Bharat / sports

IPL 2022 | മിന്നല്‍ വേഗത്തില്‍ സഞ്ജു ; ശരവേഗത്തിൽ കോഹ്ലി റൺഔട്ട് - രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ

12 മീറ്ററോളം ഓടി പന്തെടുത്ത സഞ്ജു ഒരു അക്രോബാറ്റിക്ക് ത്രോയിലൂടെ പന്ത് ചാഹലിന് നല്‍കുകയായിരുന്നു

Sanju acrobatic turn to run out Virat Kohli  IPL 2022  IPL 2022 | മിന്നല്‍ വേഗത്തില്‍ സഞ്ജു; ശരവേഗത്തിൽ കോഹ്ലി റൺഔട്ട്  ipl incidents  sanju acrobatic diving  virat kohli run out  rr vs rcb  രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ  ipl best run out
IPL 2022 | മിന്നല്‍ വേഗത്തില്‍ സഞ്ജു; ശരവേഗത്തിൽ കോഹ്ലി റൺഔട്ട്
author img

By

Published : Apr 6, 2022, 2:50 PM IST

മുംബൈ : ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസ് - റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിൽ ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്നത് മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയിലേക്കായിരുന്നു. കുറച്ചുകാലമായി നിറംമങ്ങിയ കോലിയുടെ ബാറ്റിൽനിന്നും തകർപ്പൻ ഇന്നിങ്‌സ് പ്രതീക്ഷിച്ച ആരാധകർക്ക് പക്ഷേ, നിരാശയായിരുന്നു ഫലം. ക്യാപ്റ്റന്‍സിയുടെ ഭാരമില്ലാതെ കളിക്കുമ്പോള്‍ ഫോമിലേക്ക് തിരിച്ചെത്തുമെന്നുള്ള വാദത്തിനും ശക്തിപകരാന്‍ കോലിക്ക് സാധിച്ചില്ല.

ആത്മവിശ്വാസത്തോടെ ബാറ്റിങ് ആരംഭിച്ച കോലിയെ പവലിയനിലേക്ക് മടക്കി അയച്ചത് രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണിന്‍റെ മിന്നല്‍ ഫീല്‍ഡിങ്ങും. സ്‌പിന്നര്‍ ചാഹലിന്‍റെ പിന്തുണകൂടിയായപ്പോള്‍ കോലിക്ക് പവലിയനിലേക്ക് തിരിച്ചുനടക്കേണ്ടി വന്നു. ഒമ്പതാം ഓവറിലാണ് സംഭവം. ചാഹല്‍ എറിഞ്ഞ നാലാം പന്ത് സ്ട്രൈക്കിങ് എന്‍ഡിലുണ്ടായിരുന്ന ഇംഗ്ലീഷ് ഇടങ്കയ്യന്‍ ബാറ്റർ ഡേവിഡ് വില്ലി ലെഗ്ഗിലേക്ക് തട്ടിയിട്ടു.

ALSO READ: IPL 2022 | കാര്‍ത്തിക്കും ഷഹബാസും തകർത്താടി; റോയല്‍ പോരില്‍ ബാംഗ്ലൂരിന് ജയം

ഇതോടെ സിംഗിളിനായി കോലി ക്രീസില്‍ നിന്നിറങ്ങി. എന്നാല്‍ വില്ലി അനങ്ങിയില്ല. പിച്ചിന്‍റെ പാതിവരെ എത്തിയ കോലി തിരിച്ചോടുമ്പോഴേക്കും സഞ്ജുവിന്‍റെ ത്രോ സ്വീകരിച്ച് ചാഹല്‍ ബെയ്ല്‍സ് ഇളക്കിയിരുന്നു. 12 മീറ്ററോളം ഓടി പന്തെടുത്ത സഞ്ജു ഒരു അക്രോബാറ്റിക്ക് ത്രോയിലൂടെ പന്ത് ചാഹലിന് നല്‍കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.