ETV Bharat / sports

ഐപിഎല്ലിലെ കാര്യം നോക്കേണ്ട, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രോഹിത് ശര്‍മ്മ 'ഹിറ്റാകും': സഞ്ജയ് മഞ്ജരേക്കര്‍ - ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍

ഐപിഎല്‍ പതിനാറാം പതിപ്പില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്ക് ബാറ്റുകൊണ്ട് തിളങ്ങാന്‍ ആയിരുന്നില്ല. മുംബൈ ഇന്ത്യന്‍സിനായി 16 മത്സരം കളിച്ച താരം 332 റണ്‍സായിരുന്നു ഇക്കുറി നേടിയത്.

sanjay manjrekar  rohit sharma  wtc final  icc test championship final  icc wtc final 2023  sanjay manjrekar about rohit sharma  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്  രോഹിത് ശര്‍മ്മ  ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍  സഞ്ജയ് മഞ്ജരേക്കര്‍
Rohit Sharma
author img

By

Published : Jun 2, 2023, 1:12 PM IST

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപ്പോരാട്ടത്തിനുള്ള ഒരുക്കങ്ങളിലാണ് ഇന്ത്യ. വരുന്ന ബുധനാഴ്‌ച (ജൂൺ 7) ഓവലിലാണ് ഇന്ത്യ ഓസ്‌ട്രേലിയ ടീമുകള്‍ തമ്മിലേറ്റുമുട്ടുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തിന് തുടക്കമാകുന്നത്. കഴിഞ്ഞ പ്രാവശ്യം കൈവിട്ട കിരീടം നേടി മടങ്ങാനാണ് ഇക്കുറി രോഹിത് ശര്‍മ്മയുടെ കീഴില്‍ ഇന്ത്യന്‍ സംഘത്തിന്‍റെ വരവ്. കൂടാതെ കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ഇന്ത്യക്ക് കിട്ടാക്കനിയായ ഐസിസി കിരീടം നേടുക എന്ന ലക്ഷ്യവും ടീമിനുണ്ട്.

ഇന്ത്യയില്‍ നടന്ന കഴിഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയെ തകര്‍ക്കാനായ ആത്മവിശ്വാസം രോഹിതിനും സംഘത്തിനുമുണ്ട്. എന്നാല്‍, നായകന്‍ രോഹിത് ശര്‍മ്മയുടെ ഫോം ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ ആശങ്കയാണ് സൃഷ്‌ടിച്ചിട്ടുള്ളത്. അടുത്തിടെ അവസാനിച്ച ഐപിഎല്ലില്‍ താരത്തിന് ബാറ്റുകൊണ്ട് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.

ഈ സീസണിലെ 16 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും മുംബൈ ഇന്ത്യന്‍സിനായി ആകെ 332 റണ്‍സാണ് രോഹിത് ശര്‍മ്മയ്‌ക്ക് നേടാനായത്. 20.75 മാത്രമായിരുന്നു താരത്തിന്‍റെ ബാറ്റിങ് ശരാശരി. ഐപിഎല്ലിനിടെ താളം കണ്ടെത്താന്‍ വിഷമിച്ച താരത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

എന്നാല്‍, ഇപ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നേ ഇന്ത്യന്‍ നായകന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഐപിഎല്ലില്‍ രോഹിത് നടത്തിയ പ്രകടനം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീമിനെ കാര്യമായി ബാധിക്കാനിടയില്ലെന്നാണ് മഞ്ജരേക്കറുടെ അഭിപ്രായം.

'ഐപിഎല്ലില്‍ രോഹിത് നടത്തിയ പ്രകടനം മാറ്റിനിര്‍ത്തുക. കഴിഞ്ഞ ഐപിഎല്ലിലും അവന്‍ ഫോമിലായിരുന്നില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ അവന്‍ നടത്തിയ ബാറ്റിങ് നമ്മളെല്ലാം കണ്ടെതാണ്.

രോഹിത് ശര്‍മ്മ തന്‍റെ കരിയറിന്‍റ ഒരു പ്രധാന ഘട്ടത്തിലാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വിരാട് കോലിയെപ്പോലെ രോഹിതിനും ടെസ്റ്റ് ക്രിക്കറ്റ് ആവേശകരമായൊരു ഫോര്‍മാറ്റ് എന്നാണ് ഞാന്‍ കരുതുന്നത്'.

ക്രിക്കറ്റിന്‍റെ ഏറ്റവും വലിയ ഫോര്‍മാറ്റില്‍ രോഹിതിന്‍റെ ബാറ്റിങ് കുറ്റമറ്റതാണെന്നും സഞ്‌ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു. 'ടെസ്റ്റ് ക്രിക്കറ്റില്‍ അവന്‍റെ ബാറ്റിങ് ഏറക്കുറെ കുറ്റമറ്റതായിരിക്കുന്നു. രോഹിത് ബാറ്റിങ്ങിനെത്തുമ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു പ്രശ്‌നം മാത്രമെ കണ്ടിട്ടുള്ളൂ.

അത് പുള്‍ഷോട്ട് കളിക്കുമ്പോള്‍ പലപ്പോഴും അവന് വിക്കറ്റ് നഷ്‌ടപ്പെടുന്നു. അവന് നേരെ ഒരു ഷോര്‍ട്ട് ബോള്‍ എറിയുന്നത് കൊണ്ടാണ് പലപ്പോഴും അങ്ങനെ സംഭവിക്കുന്നത്. എന്നാല്‍, ഏകദിന ക്രിക്കറ്റില്‍ രോഹിതിന്‍റെ പുള്‍ഷോട്ട് രസകരമായ ഒന്നാണ്' എന്നും സഞ്‌ജയ് മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇന്ത്യ അവസാനമായി ഇംഗ്ലണ്ടില്‍ കളിച്ചപ്പോള്‍ നാല് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 52.27 ശരാശരിയില്‍ 368 റണ്‍സാണ് രോഹിത് സ്‌കോര്‍ ചെയ്‌തത്. 2021ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ആയിരുന്നു ഇത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ എതിരാളികളായ ഓസ്‌ട്രേലിയക്കെതിരെയും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യന്‍ നായകന് സാധിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയക്കെതിരെ 11 മത്സരങ്ങളിലാണ് രോഹിത് ശര്‍മ്മ കളിച്ചിട്ടുള്ളത്. 34.21 ശരാശരിയില്‍ 650 ആണ് കങ്കാരുപ്പടയ്‌ക്കെതിരെ രോഹിതിന്‍റെ സമ്പാദ്യം.

Also Read : WTC Final | 'ചേതേശ്വര്‍ പുജാരയും വിരാട് കോലിയും, ഇവരെ കുറിച്ചാകും ഓസ്‌ട്രേലിയ കൂടുതല്‍ സംസാരിക്കുക': റിക്കി പോണ്ടിങ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.