ETV Bharat / sports

Virat Kohli | 'അയാളെ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ല, ടി20 ടീമിലും വിരാട് കോലി സ്ഥാനം അര്‍ഹിക്കുന്നു...': സഞ്ജയ് ബംഗാര്‍ - ഇന്ത്യന്‍ ക്രിക്കറ്റ് ടീം

2022 ടി20 ലോകകപ്പിന് ശേഷം ഒരു ടി20 മത്സരവും ഇന്ത്യയ്‌ക്കായി കളിക്കാന്‍ അവസരം ലഭിക്കാത്ത താരമാണ് വിരാട് കോലി.

Virat Kohli  Sanjay Bangar  Sanjay Bangar about virat kohli  BCCI  Indian Cricket Team  Virat Kohli T20  Sanjay Bangar on Virat Kohli  വിരാട് കോലി  സഞ്ജയ് ബംഗാര്‍  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  വിരാട് കോലി ടി20
Virat Kohli
author img

By

Published : Aug 17, 2023, 1:10 PM IST

മുംബൈ: 2024ലെ ടി20 ലോകകപ്പ് ഇന്ത്യയിലേക്ക് എത്തിക്കാനുള്ള പദ്ധതികള്‍ ബിസിസിഐ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിലും (West Indies) യുഎസ്എയിലുമായി (USA) നടക്കുന്ന ടി20 ലോകകപ്പില്‍ ഹര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴില്‍ ആയിരിക്കും ഇന്ത്യ ഇറങ്ങുക എന്നാണ് നിലവിലെ സഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. പാണ്ഡ്യയ്‌ക്ക് കീഴില്‍ യുവതാരനിര അണിനിരക്കുന്ന ടീമായിരിക്കും ലോകപോരാട്ടത്തില്‍ ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങുക.

എന്നാല്‍, അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന ലോകകപ്പില്‍ ടീം ഇന്ത്യയുടെ മുന്‍ നായകനും സീനിയര്‍ ബാറ്ററുമായ വിരാട് കോലി (Virat Kohli) സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്ന അഭിപ്രായമാണ് മുന്‍ ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാറിനുള്ളത് (Sanjay Bangar). കോലിയുടെ അനുഭവസമ്പത്തും സമ്മര്‍ദ ഘട്ടങ്ങളില്‍ ബാറ്റ് ചെയ്യാനുള്ള താരത്തിന്‍റെ കഴിവും ഇത്തരം വലിയൊരു ടൂര്‍ണമെന്‍റില്‍ ടീമിനെ ഏറെ സഹായിക്കുമെന്നാണ് ബാംഗാറിന്‍റെ വാദം. കോലിയെ മാറ്റി നിര്‍ത്താനായി ഒരു കാരണവും താന്‍ കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'എന്‍റെ അഭിപ്രായത്തില്‍ വിരാട് കോലി ഇന്ത്യയുടെ ടി20 സ്ക്വാഡിലും ഉണ്ടായിരിക്കണം. കഴിഞ്ഞ ടി20 ലോകകപ്പിലും അതിന് മുന്‍പ് നടന്ന മത്സരങ്ങളിലെല്ലാം തന്നെ മികച്ച പ്രകടനം നടത്താന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്. അടുത്തവര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും അയാളെ മാറ്റി നിര്‍ത്തേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

വലിയ വേദികളില്‍ വികാരങ്ങളും ഉയര്‍ന്നതായിരിക്കാമെന്ന് എന്നെപ്പോലെ തന്നെ നിങ്ങള്‍ക്കുമറിയവുന്ന കാര്യമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ചെറിയ ഒരു തെറ്റിന് പോലും വലിയ വിലയാണ് നല്‍കേണ്ടി വരിക. അത്തരം സാഹചര്യങ്ങളില്‍, അവയെ നേരിട്ടിട്ടുള്ള വലിയ കളിക്കാരെയാണ് നമുക്ക് ആവശ്യം.

അങ്ങനെയൊരു സാഹചര്യം ഉണ്ടായാല്‍ സ്‌ട്രൈക്ക് റേറ്റിനെ കുറിച്ചോ ഐപിഎല്ലില്‍ എങ്ങനെ കളിച്ചു എന്നതിനെ കുറിച്ചോ ചിന്തിക്കേണ്ടതില്ല. വലിയ കളികളില്‍ അത്തരത്തില്‍ കളിക്കാന്‍ സാധിക്കുന്ന താരങ്ങളെയാണ് ആവശ്യം. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം അത്തരമൊരു മത്സരം ആയിരുന്നു. അവിടെ വിരാട് കോലി മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്' -സഞ്ജയ് ബംഗാര്‍ പറഞ്ഞു.

കഴിഞ്ഞ ടി20 ലോകകപ്പില്‍ സെമി ഫൈനലില്‍ പുറത്തായ ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു വിരാട് കോലി. ടൂര്‍ണമെന്‍റിലെ ആറ് മത്സരങ്ങളില്‍ നിന്നും 98.67 ശരാശരിയില്‍ 296 റണ്‍സായിരുന്നു വിരാട് കോലി അടിച്ചെടുത്തത്. 136.41 ആയിരുന്നു ടൂര്‍ണമെന്‍റില്‍ താരത്തിന്‍റെ പ്രഹരശേഷി.

ഓസ്‌ട്രേലിയയില്‍ നടന്ന ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ടീമില്‍ വിരാട് കോലിക്ക് സ്ഥാനം ലഭിച്ചിരുന്നില്ല. ഐപിഎല്ലിലും റണ്‍വേട്ട നടത്താന്‍ കഴിഞ്ഞിരുന്നെങ്കിലും താരത്തിന് ടീമിലേക്ക് വിളി ലഭിച്ചിരുന്നില്ല. ഏകദിന ലോകകപ്പ് വരാനിരിക്കുന്നത് കൊണ്ടാണ് വിരാട് കോലി ഉള്‍പ്പടെയുള്ള സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് എന്നായിരുന്നു ഇതില്‍ ബിസിസിഐ അധികൃതര്‍ നല്‍കിയ വിശദീകരണം.

Also Read : ലോകകപ്പിന് ഇന്ത്യ ഇതുവരെയും റെഡിയായില്ല, വിരാട് കോലി ആയിരുന്നു ക്യാപ്റ്റനെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു; റാഷിദ് ലത്തീഫ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.