ETV Bharat / sports

''വര്‍ഷങ്ങളായി സഞ്‌ജു ആരാധകൻ''; ദേശീയ ടീമിലേക്ക് തിരിച്ച് വരാനുള്ള അവസരം താരം പാഴാക്കുന്നതായി ഇയാന്‍ ബിഷപ്പ്‌ - ഇയാൻ ബിഷപ്പ്

ബാംഗ്ലൂരിന് എതിരായ മത്സരത്തില്‍ സഞ്ജുവിന്‍റെ ഷോട്ട് സെലക്ഷനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇയാന്‍ ബിഷപ്പിന്‍റെ പ്രതികരണം.

Ian Bishop on Sanju Samson  Bishop on Samson's good form  Sanju Samson performance for Rajasthan Royals  Sanju Samson India recall  ormer West Indies speedster Ian Bishop  സഞ്ജു സാംസൺ  മുൻ വെസ്റ്റ് ഇൻഡീസ് സ്പീഡ്സ്റ്റാർ ഇയാൻ ബിഷപ്പ്  ഇയാൻ ബിഷപ്പ്  സഞ്ജു സാംസണെക്കുറിച്ച് ഇയാൻ ബിഷപ്പ്
''വര്‍ഷങ്ങളായി സഞ്‌ജു ആരാധകനാണ്''; ഫോമും ദേശീയ ടീമിലേക്ക് തിരിച്ച് വരാനുള്ള അവസരവും താരം പാഴാക്കുന്നതായി ഇയാന്‍ ബിഷപ്പ്‌
author img

By

Published : Apr 27, 2022, 4:15 PM IST

മുംബൈ: ഐപിഎല്ലില്‍ മികച്ച ഇന്നിങ്സ് കളിക്കാതെ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ മികച്ച ഫോമും, ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചുവിളിക്കാനുള്ള അവസരവും പാഴാക്കുകയാണെന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ഇയാൻ ബിഷപ്പ്. ബാംഗ്ലൂരിന് എതിരായ മത്സരത്തില്‍ സഞ്ജുവിന്‍റെ ഷോട്ട് സെലക്ഷനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇയാന്‍ ബിഷപ്പിന്‍റെ പ്രതികരണം.

''അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവിളിക്കാന്‍ സമ്മര്‍ദം ചെലുത്താന്‍ സഹായിക്കുന്ന മികച്ച ഫോമും, റണ്‍സ് കണ്ടെത്താനുള്ള മികച്ച അവസരവും സഞ്‌ജു നഷ്ടപ്പെടുത്തുകയാണ്. ബട്ട്‌ലര്‍ റണ്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടിടത്ത് തന്‍റെ ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയാണ് സഞ്ജു ചെയ്യേണ്ടത്.'' ഇയാന്‍ ബിഷപ്പ് ഒരു പ്രമുഖ സ്‌പോര്‍ട് മാധ്യമത്തോട് പറഞ്ഞു.

പലമത്സരങ്ങളിലും മികച്ച തുടക്കം ലഭിച്ചിട്ടും അതുമുതലാക്കാന്‍ സഞ്‌ജുവിന് കഴിഞ്ഞിരുന്നില്ല. ബാംഗ്ലൂരിനെതിരെ വാനിന്ദു ഹസരങ്കയ്‌ക്കെതിരെ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ചായിരുന്നു താരത്തിന്‍റെ സഞ്‌ജുവിന്‍റെ മടക്കം. നേരത്തേയും സഞ്‌ജു ഹസരങ്കയ്‌ക്ക് മുന്നില്‍ പലതവണ വീണിരുന്നു. ഇതേക്കുറിച്ചും ബിഷപ്പ് പ്രതികരിച്ചു.

''സഞ്ജു ഫോം ഔട്ടാണെന്നല്ല ഇതിന്‍റെ അര്‍ഥം. സഞ്ജുവും ഹസരങ്കയും തമ്മിലുള്ള മത്സരമാണത്. സാഹചര്യം കൂടുതല്‍ മനസിലാക്കിയാവണം അവന്‍ കളിക്കേണ്ടത്.'' ഇയാന്‍ ബിഷപ്പ് പറഞ്ഞു.

also read: IPL 2022 | കിട്ടിയ തല്ലിന് പരാഗിനോട് കോര്‍ത്ത് ഹര്‍ഷല്‍; കൈ കൊടുക്കാതെ മടക്കം, ബാംഗ്ലൂര്‍ പേസര്‍ക്ക് വിമര്‍ശനം

"ഞാനൊരു സഞ്ജു സാംസൺ ആരാധകനാണ്, വർഷങ്ങളായി അങ്ങനെയാണ്, പക്ഷേ ഷോട്ട് സെലക്ഷനിലൂടെ അവൻ നല്ല ഫോം പാഴാക്കുന്നു" ഇയാന്‍ ബിഷപ്പ് പറഞ്ഞ് നിര്‍ത്തി. കഴിഞ്ഞ ഫെബ്രുവരിയിൽ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലാണ് സഞ്‌ജു അവസാനമായി ഇന്ത്യക്കായി കളിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.