ETV Bharat / sports

'അയാൾ ഹാര്‍ദികും സ്‌റ്റോക്‌സുമല്ല, ആരാധകര്‍ ഒരു പൊടിക്ക് അടങ്ങണം': സല്‍മാൻ ബട്ട് - സല്‍മാന്‍ ബട്ട്

Salman Butt Aamer Jamal: യുവ ഓള്‍റൗണ്ടര്‍ ആമിര്‍ ജമാലിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് പാകിസ്ഥാന്‍ ആരാധകരോട് മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്.

Salman Butt  Aamer Jamal  സല്‍മാന്‍ ബട്ട്  ആമിര്‍ ജമാല്‍
Salman Butt urges Pakistan fans to be patient with Aamer Jamal
author img

By ETV Bharat Kerala Team

Published : Jan 9, 2024, 4:30 PM IST

ഇസ്ലാമാബാദ്: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ വമ്പന്‍ തോല്‍വിയായിരുന്നു പാകിസ്ഥാന്‍ വഴങ്ങിയത് (Australia vs Pakistan). പുതിയ നായകന്‍ ഷാന്‍ മസൂദിന്‍റെ (Shan Masood) കീഴില്‍ ഇറങ്ങിയ പാകിസ്ഥാനെ ഓസ്‌ട്രേലിയ വൈറ്റ്‌വാഷ് ചെയ്യുകയായിരുന്നു. മൂന്ന് മത്സര പരമ്പരയില്‍ ദയനീയമായാണ് കീഴടങ്ങിയതെങ്കിലും യുവ ഓള്‍റൗണ്ടര്‍ ആമിര്‍ ജമാലിന്‍റെ (Aamer Jamal) പ്രകടനം പാക് ടീമിന് ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നു.

തന്‍റെ ആദ്യ ടെസ്റ്റ് പരമ്പരയിലെ ആറ് ഇന്നിങ്‌സുകളിൽ നിന്ന് 18 വിക്കറ്റുകളാണ് 27-കാരന്‍ വീഴ്‌ത്തിയത്. സിഡ്‌നിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ ബാറ്റിങ്ങിലും ആമിര്‍ മികവ് കാണിച്ചു. ആദ്യ ഇന്നിങ്‌സില്‍ ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ താരം 82 റൺസായിരുന്നു നേടിയത്.

ഇതിന് പിന്നാലെ വലിയ രീതിയിലാണ് ആമിറിനെ പാകിസ്ഥാന്‍ ആരാധകര്‍ ആഘോഷിച്ചത്. ലോക ക്രിക്കറ്റിലെ നമ്പന്‍ ഓള്‍റൗണ്ടര്‍മാരുമായി ആമിറിനെ താരതമ്യം ചെയ്‌തുകൊണ്ട് പലരും രംഗത്ത് എത്തി. എന്നാല്‍ ഇക്കൂട്ടര്‍ ഒരല്‍പം ക്ഷമ കാണിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ നായകന്‍ സൽമാൻ ബട്ട്.

സ്വയം തെളിയിക്കാൻ കുറഞ്ഞത് ഒരു വർഷമെങ്കിലും ആമിറിന് സമയം നല്‍കണമെന്നും ഹാർദിക് പാണ്ഡ്യ, ബെൻ സ്റ്റോക്‌സ് എന്നിവരുമായി താരതമ്യം ചെയ്യാനൊന്നും താരം ആയിട്ടില്ലെന്നുമാണ് സല്‍മാന്‍ ബട്ട്‌ പറഞ്ഞിരിക്കുന്നത്. (Salman Butt urges Pakistan fans to be patient with Aamer Jamal).

"ദയവായി അവനെ കുറച്ച് മത്സരങ്ങൾ കൂടി കളിക്കാൻ അനുവദിക്കൂ. അവൻ ഹാർദിക് പാണ്ഡ്യയോ ബെൻ സ്‌റ്റോക്‌സോ ആയിട്ടില്ല. ഒരു കളിക്കാരൻ മികച്ച പ്രകടനം നടത്തുമ്പോഴേക്കും, അവന് പിന്നീട് എല്ലാത്തിനും കഴിയുമെന്നാണ് നമ്മള്‍ എല്ലാവരും പ്രതീക്ഷിക്കുന്നത്.

എന്നാല്‍ പരാജയപ്പെട്ടാല്‍, ടീമില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യങ്ങളും ഉയരും. ഓസ്‌ട്രേലിയയ്‌ക്ക് എതിരെ മികച്ച രീതിയിലാണ് അവന്‍ കളിച്ചത്. കഴിവും അവനുണ്ട്. എന്നാൽ സ്ഥിരത പുലര്‍ത്തുക എന്ന കാര്യം വളരെ പ്രധാനമാണ്. കുറഞ്ഞത് ഒരു വർഷമെങ്കിലും അവൻ കളിക്കട്ടെ നടത്തട്ടെ" - സല്‍മാന്‍ ബട്ട് പറഞ്ഞു. തന്‍റെ യൂട്യൂബ് ചാനലിലാണ് താരത്തിന്‍റെ പ്രതികരണം.

പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ 360 റണ്‍സിനായിരുന്നു പാകിസ്ഥാന്‍ ഓസീസിനോട് പരാജയപ്പെട്ടത്. തുടര്‍ന്ന് മെല്‍ബണിലെ അങ്ങേറിയ രണ്ടാം ടെസ്റ്റില്‍ 79 റണ്‍സിനും സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ എട്ട് വിക്കറ്റുകള്‍ക്കുമായിരുന്നു ഷാന്‍ മസൂദിന്‍റേയും സംഘത്തിന്‍റേയും തോല്‍വി. പരമ്പര ഏകപക്ഷീയമായി തൂക്കിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ പാറ്റ് കമ്മിന്‍സിന്‍റെ ഓസ്‌ട്രേലിയയ്‌ക്ക് കഴിഞ്ഞിരുന്നു.

ALSO READ: 'റാം സിയ റാം', സ്റ്റേഡിയത്തില്‍ ആദിപുരുഷിലെ പാട്ട് വെയ്‌ക്കാനുള്ള കാരണം പറഞ്ഞ് കേശവ് മഹാരാജ്

അതേസമയം ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയാണ് ഇനി പാകിസ്ഥാനെ കാത്തിരിക്കുന്നത്. ജനുവരി 12-ന് ഈഡന്‍ പാര്‍ക്കില്‍ തുടങ്ങുന്ന പരമ്പരയില്‍ അഞ്ച് ടി20കളാണുള്ളത്. പുതിയ നായകന്‍ ഷഹീന്‍ ഷാ അഫ്രീദിയ്‌ക്ക് കീഴിലാണ് പാകിസ്ഥാന്‍ പരമ്പരയ്‌ക്ക് ഇറങ്ങുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.