ETV Bharat / sports

'അവരില്‍ നിന്നും ഇതു പ്രതീക്ഷിക്കുന്നില്ല'; സെവാഗിനും ഗംഭീറിനുമെതിരെ സല്‍മാന്‍ ബട്ട് - ഗൗതം ഗംഭീര്‍

ടി20 ലോകകപ്പില്‍ ഇന്ത്യ 10 വിക്കറ്റിന് പാകിസ്ഥാനോട് തോറ്റതിന് ശേഷം "പാക് വിജയം ആഘോഷിക്കാൻ" ഇന്ത്യയില്‍ പടക്കം പൊട്ടിച്ചുവെന്നാരോപിച്ച് വിമർശനമുന്നയിച്ച സെവാഗിന്‍റേയും ഗംഭീറിന്‍റേയും ട്വീറ്റിനെതിരായണ് സല്‍മാന്‍ രംഗത്തെത്തിയത്.

Salman Butt  virender sehwag  gautam gambhir  സല്‍മാന്‍ ബട്ട്  വിരേന്ദര്‍ സെവാഗ്  ഗൗതം ഗംഭീര്‍  t20 world cup
'അവരില്‍ നിന്നും ഇതു പ്രതീക്ഷിക്കുന്നില്ല'; സെവാഗിനും ഗംഭീറിനുമെതിരെ സല്‍മാന്‍ ബട്ട്
author img

By

Published : Oct 26, 2021, 1:09 PM IST

ലാഹോര്‍: മുന്‍ ഇന്ത്യന്‍ താരങ്ങളായ വിരേന്ദര്‍ സെവാഗിനേയും ഗൗതം ഗംഭീറിനേയും വിമര്‍ശിച്ച് പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്. ടി20 ലോകകപ്പില്‍ ഇന്ത്യ 10 വിക്കറ്റിന് പാകിസ്ഥാനോട് തോറ്റതിന് ശേഷം "പാക് വിജയം ആഘോഷിക്കാൻ" ഇന്ത്യയിലെ ചിലയിടങ്ങളില്‍ പടക്കം പൊട്ടിച്ചുവെന്നാരോപിച്ച് വിമർശനമുന്നയിച്ച സെവാഗിന്‍റേയും ഗംഭീറിന്‍റേയും ട്വീറ്റിനെതിരായണ് സല്‍മാന്‍ രംഗത്തെത്തിയത്.

''അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള പ്രതികരണങ്ങളുണ്ടാവുന്ന് പ്രതീക്ഷിക്കുന്നില്ല. ഏറെ കാലം ക്രിക്കറ്റ് കളിച്ച അത്രമാത്രം പ്രശസ്തരായ താരങ്ങളാണവര്‍. സാധാരണ ജനങ്ങളെ കാര്യങ്ങള്‍ മനസിലാക്കിക്കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നവരാണവര്‍. അവർ ഇങ്ങനെ പ്രതികരിച്ചാൽ, അവർ പറയുന്നത് ശരിയാണെന്നാണ് ചുറ്റുമുള്ളവര്‍ക്ക് തോന്നുക'' സല്‍മാന്‍ പറഞ്ഞു.

അതേസമയം മത്സരശേഷം പാകിസ്ഥാനെ അഭിനന്ദിച്ച് സെവാഗ് ട്വീറ്റ് ചെയ്‌തിരുന്നു. തുടര്‍ന്നാണ് പാക് വിജയം ഇന്ത്യയുടെ പല ഭാഗങ്ങളിലും പടക്കം പൊട്ടിച്ച് ആഘോഷിച്ചെന്നാരോപിച്ച് താരം മറ്റൊരു ട്വീറ്റ് ചെയ്‌തത്.

''ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പാകിസ്ഥാന്റെ വിജയം ഇന്ത്യയുടെ പല ഭാഗങ്ങളിലും പടക്കം പൊട്ടിച്ച് ആഘോഷിച്ചു. നല്ലതുതന്നെ. അവര്‍ ക്രിക്കറ്റിന്റെ വിജയം ആഘോഷിക്കുന്നതാവും. എന്നാല്‍ ദീപാവലി പടക്കം പൊട്ടിച്ചാല്‍ എന്താണ് പ്രശ്നം? എന്തൊരു കാപട്യമാണിത്.'' എന്നായിരുന്നു സെവാഗിന്‍റെ പ്രതികരണം.

also read: 'മനോഹരമായാണ് കോലി തോല്‍വിയെ കൈകാര്യം ചെയ്തത്'; പ്രശംസയുമായി സന മിര്‍

അതേസമയം ''പാകിസ്ഥാന്‍റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നവരൊന്നും ഇന്ത്യക്കാരല്ല. ഞങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കുന്നു'' എന്നായിരുന്നു ഗംഭീര്‍ ട്വീറ്റ് ചെയ്‌തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.