ETV Bharat / sports

ബുംറ ഏറ്റവും മികച്ച ബോളറെന്ന് ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ ; സന്തോഷമെന്ന് സച്ചിന്‍ - ജസ്‌പ്രീത് ബുംറ

വെല്ലുവിളികളുണ്ടെങ്കിലും നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ബോളര്‍ ജസ്‌പ്രീത് ബുംറയാണെന്ന് ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍

Sachin Tendulkar  Nasser Hussain  Sachin Tendulkar and Nasser Hussain Praise Jasprit Bumrah  Jasprit Bumrah  Nasser Hussain on Jasprit Bumrah  India Vs England  ഇന്ത്യ vs ഇംഗ്ലണ്ട്  നാസര്‍ ഹുസൈന്‍  സച്ചിന്‍ ടെണ്ടുല്‍ക്കര്‍  ജസ്‌പ്രീത് ബുംറ  ബുംറയെ പുകഴ്‌ത്തി നാസര്‍ ഹുസൈന്‍
ബുംറ ഏറ്റവും മികച്ച ബോളറെന്ന് ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍; സന്തോഷമെന്ന് സച്ചിന്‍
author img

By

Published : Jul 13, 2022, 5:33 PM IST

ലണ്ടന്‍ : ജസ്‌പ്രീത്‌ ബുംറ ലോകത്തെ ഏറ്റവും മികച്ച ബോളറാണെന്ന് ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍. ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെയാണ് നാസര്‍ ഹുസൈന്‍റെ പ്രശംസ. ബുംറയ്‌ക്ക് വെല്ലുവിളികളുണ്ടെന്നും സ്കൈ സ്പോർട്‌സിനായുള്ള തന്‍റെ കോളത്തില്‍ നാസര്‍ ഹുസൈന്‍ എഴുതി.

'എല്ലാ ഫോർമാറ്റിലും ലോകത്തെ ഏറ്റവും മികച്ച ബോളറാകാൻ പോകുന്നത് ഇന്ത്യൻ താരം ജസ്‌പ്രീത് ബുംറയാണ്. ആരൊക്കെയാണ് അയാൾക്ക് എതിരാളികൾ. ഒരു പക്ഷേ ട്രെന്‍റ് ബോൾട്ട്, ഷഹീൻ ഷാ അഫ്രീദി, ഫിറ്റ്‌നസ്‌ വീണ്ടെടുത്താല്‍ ജോഫ്ര ആർച്ചർ എന്നിവരൊക്കെ എതിരാളികളാവാം. എന്നാൽ ഇപ്പോൾ, അവൻ ഏറ്റവും മികച്ചവനാണ്' - നാസര്‍ ഹുസൈന്‍ എഴുതി.

  • I've been of the opinion for a while now that Bumrah is the best bowler across formats. It was good to hear @nassercricket agree with me on-air.#ENGvIND

    — Sachin Tendulkar (@sachin_rt) July 12, 2022 " class="align-text-top noRightClick twitterSection" data=" ">

ഹുസൈന്‍റെ അഭിപ്രായത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും രംഗത്തെത്തി. താന്‍ നേരത്തേ പറഞ്ഞ കാര്യത്തോട് ഹുസൈന്‍ യോജിച്ചതില്‍ സന്തോഷമുണ്ടെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്‌തു. ഓവലിലെ മികച്ച പ്രകടനത്തിന് ബുംറയെ അഭിനന്ദിച്ചും സച്ചിന്‍ രംഗത്തെത്തിയിരുന്നു.

also read: നീണ്ട ഒമ്പത് വര്‍ഷങ്ങള്‍, ഇപ്പോഴും ദൃഢം; രോഹിത്തുമായുള്ള ബന്ധത്തെക്കുറിച്ച് ധവാന്‍

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ പേസര്‍മാരുടെ പ്രകടനം മികച്ചതായിരുന്നു. ബുംറ അസാധാരണ പ്രകടനമാണ് നടത്തിയതെന്നുമായിരുന്നു സച്ചിന്‍ പറഞ്ഞത്. അതേസമയം 7.2 ഓവറില്‍ 19 റണ്ണിനാണ് ബുംറ ആറ് വിക്കറ്റുകള്‍ വീഴ്‌ത്തിയത്.

ജേസണ്‍ റോയ്‌, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ലിയാലിവിങ്‌സ്‌റ്റണ്‍, ഡേവിഡ് വില്ലി, ബ്രൈഡൻ കാർസ് എന്നിവരാണ് ബുംറയ്‌ക്ക് ഇരയായത്. ബുംറയ്‌ക്ക് പുറമെ മൂന്ന് വിക്കറ്റുകള്‍ നേടി മുഹമ്മദ് ഷമിയും തിളങ്ങിയതോടെ ഇംഗ്ലണ്ടിനെ 110 റണ്‍സിന് തിരിച്ച് കയറ്റാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു.

മറുപടിക്കിറങ്ങിയ ഇന്ത്യ 10 വിക്കറ്റിനാണ് ജയം പിടിച്ചത്. ഓപ്പണർമാരായ രോഹിത് ശര്‍മയും (58 പന്തില്‍ 76*) ശിഖര്‍ ധവാനുമാണ് ( 54 പന്തില്‍ 31*) ഇന്ത്യന്‍ ജയമുറപ്പിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.