ETV Bharat / sports

തിരിച്ചുവരവ് എളുപ്പമല്ല, ജഡേജയ്‌ക്ക് തിളങ്ങാന്‍ കഠിനമായ പരിശീലനം ആവശ്യം : സാബാ കരീം - രവീന്ദ്ര ജഡേജ

ഏഷ്യ കപ്പ് മത്സരത്തിനിടെയാണ് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്ക് പരിക്കേറ്റത്

സബാ കരീം  ravindra jadeja come back not easy to inidan team  Saba karim on Jadeja Injury  Saba Karim On Jadeja ComeBack  ഏഷ്യ കപ്പ്  രവീന്ദ്ര ജഡേജ  രവീന്ദ്ര ജഡേജ പരിക്ക്
തിരിച്ചുവരവ് എളുപ്പമല്ല, ജഡേജയ്‌ക്ക് തിളങ്ങാന്‍ കഠിനമായ പരിശീലനം ആവശ്യം; സബാ കരീം
author img

By

Published : Sep 8, 2022, 12:28 PM IST

ദുബായ് : ഏഷ്യ കപ്പിനിടെ പരിക്കേറ്റ് ടീമില്‍ നിന്നും പുറത്തായ സ്‌റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവ് എളുപ്പമാകില്ലെന്ന് മുന്‍ സെലക്‌ടര്‍ സാബാ കരീം. ഇപ്പോഴത്തെ പരിക്ക് ഇന്ത്യന്‍ ഓള്‍ റൗണ്ടറിന് സങ്കീര്‍ണമായ ഒന്നാണ്. ഈ പ്രായത്തില്‍ പറ്റിയ പരിക്കില്‍ നിന്ന് മുക്തി നേടി മികച്ച പ്രകടനം നടത്തുക എന്നത് ജഡേജയ്‌ക്ക് കനത്ത വെല്ലുവിളിയാകുമെന്നും സാബാ കരീം അഭിപ്രായപ്പെട്ടു.

ഇതിന് മുന്‍പ് പരിക്കില്‍ നിന്ന് മുക്തി നേടിയെത്തിയ ജഡേജ മികച്ച പ്രകടനങ്ങളാണ് കാഴ്‌ചവച്ചിട്ടുള്ളത്. നിലവില്‍ കഠിനമായ പരിശീലനത്തിലൂടെ മാത്രമേ ജഡുവിന് ടീമിലേക്ക് തിരിച്ചെത്താന്‍ സാധിക്കൂ. പരിക്കിന് ശേഷം താന്‍ ചെയ്യുന്ന തയ്യാറെടുപ്പുകളെ മാത്രം ആശ്രയിച്ചായിരിക്കും അദ്ദേഹത്തിന്‍റെ ടീമിലേക്കുള്ള മടങ്ങിവരവെന്നും സാബാ കരീം പറഞ്ഞു.

ശസ്‌ത്രക്രിയ വിജയകരം : ഏഷ്യ കപ്പിനിടെ കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് പുറത്തായ രവീന്ദ്ര ജഡേജയുടെ ശസ്‌ത്രക്രിയ വിജയകരം. സര്‍ജറി വിജയകരമായി പൂര്‍ത്തിയായ വിവരം ജഡേജയാണ് ഇന്‍സ്‌റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. വിശ്രമം ആവശ്യമാണെന്നും, വേഗത്തില്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും രവീന്ദ്ര ജഡേജ സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു.

ഏഷ്യ കപ്പില്‍ പരിക്കേറ്റ ജഡേജയ്‌ക്ക് ടി20 ലോകകപ്പ് നഷ്‌ടമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നിഷേധിച്ചിരുന്നു. പരിക്കിനെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്നത് വരെ താരത്തിന്‍റെ ലോകകപ്പിലെ സ്ഥാനത്തെ കുറിച്ച് കൂടുതല്‍ ചര്‍ച്ചയ്‌ക്ക് തയ്യാറല്ലെന്നും ദ്രാവിഡ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.