മുംബെെ: ലോകമെമ്പാടും നിരവധി ആരാധകരുള്ള സിറ്റ് കോം സീരിസ് ഫ്രണ്ട്സിന്‍റെ റീ യൂണിയനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകര്‍. മെയ് 27 മുതലാണ് ഫ്രണ്ട്സിന്‍റെ റീ യൂണിയന്‍ സംപ്രേഷണം ചെയ്യുകയെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ താരം രോഹിത്ത് ശര്‍മയും ഒരു റീ യൂണിയനായി കാത്തിരിക്കുകയാണ്.
-
𝗙.𝗥.𝗜.𝗘.𝗡.𝗗.𝗦, this is the reunion I am waiting for! pic.twitter.com/nGBhDA6yM4
— Rohit Sharma (@ImRo45) May 27, 2021 " class="align-text-top noRightClick twitterSection" data="
">𝗙.𝗥.𝗜.𝗘.𝗡.𝗗.𝗦, this is the reunion I am waiting for! pic.twitter.com/nGBhDA6yM4
— Rohit Sharma (@ImRo45) May 27, 2021𝗙.𝗥.𝗜.𝗘.𝗡.𝗗.𝗦, this is the reunion I am waiting for! pic.twitter.com/nGBhDA6yM4
— Rohit Sharma (@ImRo45) May 27, 2021
പക്ഷെ അമേരിക്കന്‍ പരമ്പരയ്ക്കല്ലെന്ന് മാത്രം. പകരം ആരാധകരുമായുള്ള റീ യൂണിയനായാണ് രോഹിത് കാത്തിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഗ്യാലറികളില്‍ ആരാധകരുടെ ആരവങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് താരം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് കളിക്കളത്തില്‍ നിന്നും ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഒരു പഴയ ചിത്രവും രോഹിത്ത് പങ്കുവെച്ചിട്ടുണ്ട്.
also read: 'കോലിക്ക് ശേഷം അവന്‍'; ഇന്ത്യയുടെ ഭാവി നായകനെ പ്രവചിച്ച് സല്‍മാന്‍ ബട്ട്
'ഈ റീയുണിയന് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്'. എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചത്. അതേസമയം ഇംഗ്ലണ്ടില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ ഷിപ്പിന്‍റെ തയ്യാറെടുപ്പിലാണ് രോഹിത്. ന്യൂസിലന്‍ഡിനെതിരെ സതാംപ്ടണില്‍ നടക്കുന്ന മത്സരത്തില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. 4000 കാണികളെ അനുവദിക്കാനാണ് ബോര്‍ഡ് തീരുമാനം. ജൂണ്‍ 18നാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തുടങ്ങുക.